Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ ഊഞ്ഞാൽ…
ഓർമ്മകൾ

ഞാൻ ഊഞ്ഞാൽ…

By Anila SudishDecember 4, 2023No Comments2 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓർമ്മയുണ്ടോ നിങ്ങൾക്കെന്നെ…
എങ്ങനെ മറക്കാനാ ല്ലേ…
എത്ര രസമായിരുന്നു നമ്മുടെ ബാല്യകാലം…
‘നമ്മുടെ ബാല്യകാലം’ എന്ന് പറയാൻ മാത്രം എനിക്കത്ര വയസ്സായിട്ടൊന്നുമില്ല്യാല്ലൊ ല്ലേ…
നിങ്ങൾക്കൊക്കെയല്ലേ പ്രായമായത്…
എനിക്കെപ്പോഴും ബാല്യം തന്നെ…
അതോണ്ടല്ലേ പ്രായമായവർക്ക് വരെ എന്നെ കാണുമ്പോൾ മനസ്സില് ബാല്യം പൂക്കുന്നത്…

പണ്ടൊക്കെ ഓണത്തിനു എന്നെ കെട്ടിക്കഴിഞ്ഞാൽ പിന്നെ വേനലവധി കഴിഞ്ഞ് മഴക്കാലം തുടങ്ങുമ്പോഴേ അഴിക്കാറുണ്ടായിരുന്നുള്ളൂ…
പിന്നെ പോയിപ്പോയി അത് വേനലവധിക്കാലത്ത് മാത്രമായി…
ഓണത്തിനു പുതിയ പുതിയ സിനിമകളൊക്കെ ടീവീല് വരുമ്പോ അത് കാണാൻ ഇരിക്ക്യോ അതോ പിന്നെ ഊഞ്ഞാലാടാൻ വര്യോ…
ഹല്ലാ പിന്നെ…

വേനലവധിക്ക് പിന്നെ വീട്ടിലിരുന്നു ഉഷ്ണിച്ചുരുകുമ്പോൾപിള്ളേരെല്ലാരും കൂടി ഓടിവന്നു എന്റെ മടിയിലിരുന്നാടാൻ ഒരു മത്സരമാണ്…
ഒരാൾക്ക്‌ പത്താട്ടം, അല്ലെങ്കിൽ ഇരുപതാട്ടം…
അങ്ങനെ അങ്ങനെ…
അതിനുള്ളിൽ ആരാണ് ഏറ്റവും ഉയരത്തിലാടി മാവിന്റെ തുഞ്ചത്തുള്ള കൊമ്പിലെ ഇലയിൽ തൊടുന്നത്, അവരായിരിക്കും വിജയി…
ആ കളി കഴിഞ്ഞാൽ പിന്നെ ആരെയെങ്കിലും ഒരാളെ എന്റെ മടിയിലിരുത്തി പിരിച്ചു കറക്കും…
പിന്നെ വിടുമ്പോൾ ഒരു തിരിച്ചിലാണ്…
ചുഴിയിൽ പെട്ട പോലെ…
ഹൊ… തല കറങ്ങും…
പിന്നെ ചിലരുണ്ട്…
അവര്ക്ക് ഇരിക്കാനൊന്നും ഇഷ്ട്ടമല്ല…
മടിയിൽ കയറി നിന്നാണ് ആടുക…
അതും ഒരു രസം…
ഇപ്പൊ അതൊക്കെ ഓർക്കുമ്പോ കൊതിയാവുന്നു…
അങ്ങനെ കൂട്ടുകൂടി ഒന്ന് കളിക്കാൻ…

ഇപ്പൊ ആർക്കാ അതിനൊക്കെ സമയം…???
ഭയങ്കര ബിസിയല്ലേ എല്ലാരും…
കുട്ടികളടക്കം…
എന്തെല്ലാം കാർട്ടൂണുകളാ ടീവീല്…
ബെൻ ടെൻ കഴിഞ്ഞാ ചോട്ടാ ഭീം, പിന്നെ ഹഗിമാരു, അത് കഴിഞ്ഞാ ഡോരെ മോൻ, പോക്കെ മോൻ, ഡോറ, മൈറ്റി രാജു അങ്ങനെ അങ്ങനെ അങ്ങനെ…
ഇതൊക്കെ കഴിഞ്ഞിട്ട് പുറത്തെറങ്ങാൻ സമയം കിട്ടീട്ട് വേണ്ടേ…

ഇനിയിപ്പ ചൂട് സഹിക്കാൻ പറ്റാണ്ടാവുമ്പോ പുറത്തെറങ്ങുംന്ന് വിചാരിച്ചാ അതുംല്ല്യ…
ഏസീന്നോ, കൂളർന്നോ എന്തോ പേരുള്ള ഒരു സാധനംണ്ട്ത്രെ…
അത് വച്ചാ പിന്നെ ചൂടെടുക്കില്ല്യാന്നാ പറയണേ…
ഒക്കെ പോട്ടെ കറന്റു പോയാലെങ്കിലും ഇങ്ങോട്ടൊന്നു വരുംന്നു വച്ചാ അതും ഗോപി…
ഇൻവെർട്ടർന്നൊരു കുന്ത്രാണ്ടം വച്ചിട്ടൊണ്ട്…
അതോണ്ടിപ്പോ ആ പ്രതീക്ഷയും വേണ്ട…

ആകെ മൊത്തം ടോട്ടൽ എന്താപ്പോണ്ടായേ…???
ഞാനൊറ്റക്കായി…
അത്രന്നെ…
ഓർക്കുമ്പോ സങ്കടം വരും…
എന്തോരം കളിച്ചു തിമിർത്തതാ…
ഇപ്പൊ ആർക്കും വേണ്ടാണ്ട് ഇവിടെ ഒറ്റയ്ക്ക്…
ന്നാ പിന്നെ എന്നെയങ്ക്ട് അഴിച്ച് മാറ്റിക്കൂടെ അതുംല്ല്യ…

കഴിഞ്ഞ ഓണാവധി മുതല് ഞാന്നു കെടക്കണതാ ഞാൻ ഇവിടെ…
അന്ന് എല്ലാര്ക്കും ഭയങ്കര ഉൽസാഹായിരുന്നു…
ആടിക്കളിക്കുണു, തിരിഞ്ഞു കളിക്കണു, ഒപ്പം നിന്ന് ഫോട്ടോ എടുക്കുണു, ഹോ എന്തൊക്ക്യായിരുന്നു…
ഒരു നിമിഷത്തേക്ക് പഴയകാലം തിരിച്ചെത്തീന്ന് ആശ്വസിച്ചു…
എവടെ… ഒക്കെ വെറുതെ…
കാട്ടിക്കൂട്ടലുകൾ ഒക്കെ കഴിഞ്ഞപ്പോ എല്ലാരും പോയി…
അവരവരുടെ വഴിക്ക്…
എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട്…
ഇപ്പൊ ആടാനും ആളില്ല്യ, അഴിക്കാനും ആളില്ല്യ…
ഇതിന്റെടേല് എന്തോരം വെയിലും മഴേം കൊണ്ടു…
ഇനിയിപ്പോ ആർക്കും കഷ്ട്ടപ്പെട്ടു വന്ന് അഴിച്ചു മാറ്റേണ്ടി വരില്ല്യാന്നാ തോന്നണേ…
അതിനു മുമ്പേ ഞാൻ സ്വയം അങ്ങ് പൊട്ടി താഴെ വീഴും…
അപ്പൊ എല്ലാർക്കും സമാധാനാവും…
ഹല്ലാ പിന്നെ…

ശ്ശോ… എനിക്കിന്നിത് എന്ത് പറ്റി…
വെറുതെ ഓരോന്ന് പറഞ്ഞ് എല്ലാരേം ബോറടിപ്പിച്ചു ല്ലേ…
വേണ്ടാന്ന് വിചാരിച്ചതാ…
പറ്റണില്ല്യ…
ഉള്ളില് സങ്കടണ്ടേ…
അതാ…
പറഞ്ഞു തൊടങ്ങ്യാ പിന്നെ ഇങ്ങനാ…
പെട്ടന്നൊന്നും നിർത്താനും പറ്റില്ല്യ… സോറി ട്ടോ…
എല്ലാരും പൊയ്ക്കോളൂ…
ഒരുപാട് തിരക്കുകൾ ഉള്ളവരല്ലേ…

പിന്നേ, എന്നോടെന്തേലും പറയാനുണ്ടേല് ദേ ഇതിന്റെ അടീല് എഴുതി വച്ചേക്കു ട്ടോ…
സൗകര്യം പോലെ ഞാൻ വായിച്ചോളാം…

ന്നാ പിന്നെ ഞാനും അങ്ങട്…

Post Views: 35
1
Anila Sudish

Just a simple home maker...

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.