Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയവഴി
ജീവിതം പ്രണയം സ്‌കൂൾ / കോളേജ് സ്ത്രീ സൗഹൃദം

പ്രണയവഴി

By Prajitha RajeshDecember 19, 2023Updated:December 25, 20234 Comments3 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില ഓർമ്മകൾക്ക് കുരുക്കുത്തി മുല്ലയുടെ മണമാണ്. ഒരിക്കൽ അറിഞ്ഞാൽ വിട്ടു പോകാത്ത മനം മയക്കുന്ന സുഗന്ധം. ഇടവഴിയിലെ കൂറ്റൻ പ്ലാവിനടുത്തു കൂടെ നടക്കുമ്പോൾ അറിയാതെ വലതു വശത്തേക്ക് കണ്ണ് പാഞ്ഞു. പണ്ട് കുരുക്കുത്തി മുല്ല പടർന്ന് കിടന്നിരുന്ന മുള്ളുവേലി ഇപ്പോൾ കോൺക്രീറ്റ് മതിൽ കയ്യടക്കിയിരിക്കുന്നു. കാടു പിടിച്ചു കിടന്നിരുന്ന ഭൂമി ഇന്ന് ആരുടെയോ കൃഷി സ്ഥലമാണ്. അൽപ്പസമയം അവിടെ നിൽക്കണമെന്ന് തോന്നി.
“അല്ലാ.. മായ മോള് എത്തിയോ. എന്താ ഇവിടെ നിൽക്കണത് കുട്ടീ”
പണിക്കരമ്മാവനാണ്. തലയിൽ വിറകു കെട്ടുമുണ്ട്.
വീട്ടിലെ പുറംപണിയ്ക്ക് സഹായിക്കുന്നത് പണിക്കരമ്മാവനാണ്. ഇതിപ്പോ പണി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാകും.

“ഒന്നുമില്ല പണിക്കരമ്മാവാ.നടന്നു ക്ഷീണിച്ചു. കുറച്ചു നേരം ഇവിടെ നിന്നിട്ട് പോകാമെന്ന് കരുതി”.

“വേഗം ചെല്ലൂ കുട്ടിയേ. അമ്മ അവിടെ മോളെ നോക്കി നിൽപ്പുണ്ട്”.

പണിക്കരമ്മാവൻ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ എവിടെനിന്നോ മുല്ലയുടെ സുഗന്ധം വന്നു പൊതിഞ്ഞു. ആ മണം ഉള്ളിലേക്ക് ആവാഹിച്ച് കണ്ണടച്ചു. കണ്ണ് തുറന്നപ്പോൾ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. മുന്നിൽ പൂത്തുലഞ്ഞ് മുല്ലച്ചെടി. വെള്ളയും ചുവപ്പും കലർന്ന കുരുക്കുത്തി പൂക്കൾ തലയാട്ടി ചിരിക്കുന്നു.

പൂവ് പൊട്ടിച്ചു മണത്തു നോക്കുന്നു സേതുവേട്ടൻ.

“ദേ..സേതുവേട്ടാ. നേരം വൈകി.ഞാൻ പോവാ”

“ഹ. നിൽക്ക് പെണ്ണേ. ഇനി എന്നാ നിന്നെ ഒന്ന് കാണാൻ പറ്റുക”!

“മദ്രാസിൽ കാണാൻ ഇഷ്ടം പോലെ നല്ല പെൺകുട്ടികൾ ഉണ്ടാവൂലോ. അതിനല്ലേ അങ്ങോട്ട് പോണെ?”

“നീ ചുണ്ട് കൂർപ്പിക്കുമ്പോ കാണാൻ നല്ല ഭംഗിയാട്ടോ”

“സേതുവേട്ടാ പണിക്കരമ്മാവൻ എങ്ങാനും കണ്ടാൽ പ്രശ്നമാകുമേ.ഞാൻ പോവാ”

“പൊയ്ക്കോ. പക്ഷെ നീ എനിക്കൊരു വാക്ക് തരണം. കാത്തിരിക്കും എന്ന്”

നീട്ടിയ കൈകളിലേക്ക് നോക്കാതെ പടർപ്പിൻ്റെ അനക്കം ശ്രദ്ധിച്ചു.

“സേതുവേട്ടാ വേഗം പൊയ്ക്കോ ട്ടോ. സന്ധ്യ ആയാൽ പടർപ്പ് നിറയെ ഇഴജന്തുക്കളാ. വിഷം കൂടിയ ഇനവും കാണും. പാമ്പിന് ഈ പൂക്കൾ കഴിക്കാൻ ഇഷ്ടമാണ് പോലും.”

“നീ വിഷയം മാറ്റാതെ സത്യം ചെയ്യൂ മായേ”

മുഖത്തേക്ക് നോക്കിയാൽ തൻ്റെ ഉള്ള് സേതുവേട്ടൻ കാണുമോ എന്ന് ഭയന്നു.

‘ലോകാവസാനം വരെയും കാത്തിരിക്കാം, അത്രയും ഞാൻ സ്നേഹിക്കുന്നു. അത്രത്തോളം ഞാൻ എന്നെപ്പോലും സ്നേഹിക്കുന്നില്ല’ എന്ന് പറഞ്ഞു പോകുമോ എന്ന് ഭയന്നു.

പോസ്റ്റിൻ്റെ അരണ്ട വെളിച്ചം വഴിയിൽ നിഴലുകൾ വീഴ്ത്തി തുടങ്ങിയിരുന്നു. പണി കഴിഞ്ഞു വരുന്ന ആളുകളുടെ ബഹളമാണ് ഇനി ഇടവഴിയിൽ.

“സേതുവേട്ടാ ഞാൻ പോവാ ട്ടോ”

“മായേ”

പിറകിൽ നിന്നുള്ള വിളി കേട്ടില്ലെന്ന് നടിച്ച് മനസ്സിനെ തടവിലാക്കി ഓടിയകന്നു.

കണ്ണ് തുറന്നപ്പോൾ മുന്നിൽ കോൺക്രീറ്റ് മതിൽ മാത്രം. കുരുക്കുത്തി മുല്ലയുടെ സുഗന്ധവും നീട്ടിപിടിച്ച കൈകളും ഇല്ല.
ഇരുട്ട് വീണ വഴിയിലൂടെ വീട്ടിലേക്ക് നടന്നു.
വീട്ടുപടിക്കൽ അമ്മ കാത്തു നിൽപ്പുണ്ട്. നേരം വൈകിയതിലുള്ള ആധിയും പരിഭവവും മുഖത്ത് കാണാം.
ഒന്നും മിണ്ടാതെ കയ്യിലെ ഭാരിച്ച ബാഗ് വാങ്ങി വെച്ചു അമ്മ

“വേഗം കുളിച്ചു വരൂ കുട്ടീ. ഊണ് കഴിക്കാം”

മാമ്പഴപുളിശ്ശേരിയും പാവയ്ക്ക കൊണ്ടാട്ടവും പയറ് ഉപ്പേരിയും കൂട്ടി ഊണും കഴിഞ്ഞ് അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ തോന്നി, ഇതാണ് സ്വർഗം. ഇതിനപ്പുറം എന്ത് ഭാഗ്യമാണ് വേണ്ടത്.

തണുത്ത വിരലുകൾ കൊണ്ട് നെറ്റിയിൽ തലോടി അമ്മ വർത്തമാനത്തിൻ്റെ കെട്ടഴിച്ചു.

“നിൻ്റെ അമ്മാവൻ ഇന്നും ഒരു ആലോചനയുമായി വന്നിരുന്നു ട്ടോ”

“അമ്മ എന്തു പറഞ്ഞു?”

“ഞാൻ എന്ത് പറയാൻ! നിൻ്റെ ഇഷ്ടമല്ലേ. ഈ കർക്കടകത്തിൽ വയസ്സ് മുപ്പത് തികയും. അച്ഛൻ്റെ ആഗ്രഹമായിരുന്നു നിൻ്റെ വിവാഹം കാണണമെന്ന്. അത് നടന്നില്ല. എനിക്കും പ്രായമായി വരുകയാ. അതോർമ്മ വേണം”

“അമ്മ എൻ്റെ കൂടെ തിരുവനന്തപുരത്തേക്ക് പോരൂ”

“ഞാൻ എങ്ങോട്ടും ഇല്ല. ഇത് നിൻ്റെ അച്ഛൻ ഉറങ്ങുന്ന മണ്ണാ”
തലയിലോടുന്ന വിരലുകൾ ഒരു നിമിഷം നിശ്ചലമായി.

“നീ കുറച്ചു ദിവസം കാണില്ലേ ഇവിടെ. നാളെ ഇല്ലത്തുകിഴക്കേതിലെ സേതുവിൻ്റെ ആണ്ടാ.അവിടെയൊന്ന് കയറണ്ടേ. എത്ര വേഗാ പത്തു വർഷം പോയത്. മദ്രാസിൽ പോകാൻ എല്ലാം ശരിയായതായിരുന്നു. പാമ്പ് കടിച്ചതാണെന്നാ കേട്ടത്. ഓരോ യോഗം. അല്ലാതെന്താ. ഭാനുമതി ചേച്ചിയുടെ കണ്ണ് പിന്നീട് തോർന്ന് കണ്ടിട്ടില്ല. നിൻ്റെ കാര്യം കാണുമ്പോഴൊക്കെ അന്വേഷിക്കും ട്ടോ. പാവം ചേച്ചി”

“വരും.നാളെ ഞാനും വരുന്നുണ്ട് അങ്ങോട്ടേക്ക്”

“മ്. ചേച്ചിയ്ക്ക് സന്തോഷമാകും. ഇനി ഉറങ്ങിക്കോളൂ കുട്ടീ. യാത്രാക്ഷീണം കാണില്ലേ?”

“അമ്മേ നമുക്ക് ഇവിടെയൊരു കുരുക്കുത്തി മുല്ല നടണം”

“അയ്യേ ആ കാട്ടുചെടി ആരെങ്കിലും വീട്ടിൽ നടുമോ?”

“കാട്ടുചെടി ആണെങ്കിലും നല്ല മണമുള്ള പൂക്കൾ അല്ലേ അമ്മേ”!

മരിക്കാത്ത ഓർമ്മകൾ കൂടിയാണ് ആ മണമെന്ന് എങ്ങനെ പറയും. ഇനി ഒരിക്കലും തിരികെ വരാത്ത ആളിൻ്റെ കയ്യിൽ തൊട്ട് സത്യം ചെയ്യാനുള്ള കാത്തിരിപ്പാണ് ഇനിയുള്ള എൻ്റെ കാലം എന്ന് ഞാൻ എങ്ങനെ പറയും.

Post Views: 50
2
Prajitha Rajesh

4 Comments

  1. Sreeja Ajith on December 26, 2023 6:51 PM

    Nice 👌

    Reply
  2. Sunandha Mahesh on December 24, 2023 4:05 PM

    പ്രണയത്തിന്റെ നറുമണം 👌👌

    Reply
  3. Nafs nafs on December 24, 2023 11:09 AM

    👌👌

    Reply
  4. drvenus on December 22, 2023 10:18 PM

    Nice

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.