Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുറച്ച് കണവപ്പായസം എടുക്കട്ടെ??
നര്‍മം

കുറച്ച് കണവപ്പായസം എടുക്കട്ടെ??

By Viji ManojJanuary 4, 2024Updated:January 8, 20243 Comments2 Mins Read144 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ കണവയുണ്ടല്ലോ കണവ. ഭയങ്കര വൈറ്റമീനാ (വൈറ്റമിൻ ഉള്ള മീൻ ). എന്നാൽ അതെടുക്കുമ്പോ നല്ല ശ്രദ്ധവേണം. അതായത് കുക്കറിലോ അല്ലാതെയോ ആകട്ടെ കണവ വേവിക്കുമ്പോ ഒരിത്തിരി മഞ്ഞൾപ്പൊടി കൂടിയിട്ട് വേണം വേവിക്കാൻ. അല്ലെങ്കിൽ ഭയങ്കര പ്രശ്നാ.

അങ്ങനെപണ്ടൊരിക്കൽ മ്മടെ ഉത്സവം വന്നു.ഓണം ആണെങ്കിൽ ഓരോ ദിവസം ഓരോ വീട്ടിൽ ആയതിനാൽ ഒരു വിഭവം വക്കാൻ മിനിമം രണ്ടു പെണ്ണുങ്ങൾ (ഇറച്ചിയും പായസവും ആണുങ്ങൾ ) വീതം അടുക്കളയിൽ ഉണ്ടാകും എന്നുള്ളത് കൊണ്ട് മ്മള് പിള്ളേര്സെറ്റിന് വല്ലോം കഴിക്കുക പോയി കളിക്കുക എന്നുള്ള ജോലി മാത്രേ ഉണ്ടാകൂ. ഉത്സവം അങ്ങനെയല്ല, അവനവന്റെ വീട്ടിലാണ്. എല്ലായിടത്തും വിരുന്നുകാരും ഉണ്ടാകും. അതോണ്ട് അടുക്കളയിൽ കയറാതെ ഒരു വഴിയുമില്ല.

കുറച്ചു ഞണ്ട് കൊണ്ടുവരാൻ പറഞ്ഞപ്പോ കുറച്ചുകൂടുതൽ കണവ കൊണ്ടുവന്ന് നമ്മുടെ മീൻകാരി മാതൃകയായ ഒരു ഉത്സവ ദിവസം. വൃത്തിയാക്കൽ അടുക്കിപെറുക്കൽ കുളി തുടങ്ങിയ ജോലികളൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മ പ്രഥമനുള്ള പാവാക്കുന്നു. എന്നെ കണ്ടതും അമ്മയ്ക്കു കുളിക്കാനുള്ള ടെൻഡൻസി വന്നു. വരുമല്ലോ, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. അങ്ങനെ പാവ് ആയിക്കൊണ്ടിരുന്ന ശർക്കര എന്നെയേൽപ്പിച്ച് അമ്മ കുളിക്കാൻ പോയി. നൂൽപ്പാകമാകുമ്പോ വേവിച്ചുവച്ചിരിക്കുന്ന അടയുംകൂടിയിട്ട് ഇളക്കിയേക്കണം കേട്ടോ എന്ന് അമ്മ പറഞ്ഞത് മ്മള് പരമപുച്ഛത്തിൽ കേട്ടു. ഇതൊക്കെ ആർക്കും അറിയാത്തപോലെ. 😏😏

ശർക്കര നൂലായി, അടയും ശർക്കരയും കൂടി ഉരുളിയിൽ ഒന്നിച്ച് ഡാൻസ് കളിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ ആറൻമുള വള്ളംകളിക്ക് തുഴക്കാർ കാണിക്കുന്നതിനേക്കാൾ ഉത്സാഹത്തിൽ, ഒരു കഷ്ണം അടയെപ്പോലും ഒരു സെക്കന്റ് ഉരുളിയിൽ റസ്റ്റ്‌ ചെയ്യാൻ സമ്മതിക്കില്ല എന്നും പറഞ്ഞ് ഇളക്കുകയാണ്. കുളി കഴിഞ്ഞു വന്ന അമ്മ ഒരു നിമിഷം ഇതെന്റെ മോള് തന്നെയാണോ എന്ന് അർത്ഥം വരുന്ന നോട്ടം നോക്കിനിന്നിട്ട് ഒറ്റച്ചോദ്യം

” നീയിത് വരെ അട ഇട്ടില്ലേ ”

“ഇട്ടല്ലോ…. ദേ….”

“അപ്പൊ പിന്നെ ഇതെന്താ?”

നോക്കിയപ്പോ ഹനുമാൻ മരുത്വാമലയും കൊണ്ട് നിൽക്കുന്നതുപോലെ നിൽക്കുകയാണ് എന്റെ പൊന്നമ്മച്ചി. കയ്യിൽ നിറയെ ഓട്ടയുള്ള ഒരു പാത്രത്തിൽ (ഓട്ടയുള്ള പാത്രം ചോദിച്ചു വാങ്ങിയതാണ്. കാശിന്റെ അഹങ്കാരം 😏) നല്ല വെളുത്തു തുടുത്ത അട. 😱😱

“അപ്പൊ ഈ അട എവിടുന്നാ?”

ഞാൻ അടുപ്പിൽകിടക്കുന്ന അട പ്രഥമനിലെ അടയെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു

ഒരു സെക്കന്റ് അമ്മയൊന്ന് സ്റ്റക്കായ സമയം കൊണ്ട് ഞാൻ സ്ക്കോർ ചെയ്തു.

“അമ്മ ഓർമ്മയില്ലാതെ രണ്ടു പ്രാവശ്യം അട പുഴുങ്ങിയത് എന്റെ കുറ്റമാണോ?”

ആ സമയംകൊണ്ട് അമ്മയുടെ സ്റ്റക്കായ ബുദ്ധി, എണ്ണയിട്ട എഞ്ചിൻ പോലെ സ്മൂത്തായി ഓടാൻ തുടങ്ങി. തൽഫലമായി, റോസ്റ്റ് ചെയ്യാനായി വൃത്തിയാക്കി ചെറിയ പീസായി അരിഞ്ഞു വേവിച്ചു വച്ചിരുന്ന കണവ മിസ്സായ വിവരം അമ്മയുടെ മനോമുകുരത്തിൽ തെളിഞ്ഞു വരികയും,

“എന്റീശ്വരാ കണവ…”, എന്നൊരാർത്ത നാദം അമ്മയിൽ നിന്നും പുറപ്പെടുകയും ചെയ്തു.

സംഗതിയുടെ ഇരിപ്പുവശവും കിടപ്പുവശവും അമ്മയുടെ നിൽപ്പു വശവും മനസ്സിലായ ഞാൻ കയ്യിലിരിക്കുന്ന അടയ്ക്ക് വള്ളിയിട്ട് അമ്മ എന്റെ മുതുകത്ത് വക്കും മുൻപേ ഒറ്റയോട്ടം വച്ചുകൊടുത്തു. ഒറ്റ മോളായത് കൊണ്ട് എന്നോട് ഭയങ്കര സ്നേഹമുണ്ടായിരുന്ന അമ്മ, എനിക്ക് പറ്റിയ അബദ്ധം ആരോടും ‘ പറയാത്തത് കൊണ്ട് ‘ കുറേക്കാലത്തേക്ക് വീട്ടിൽ എന്ത് വിശേഷം വന്നാലും ” കുറച്ച് കണവ പ്രഥമൻ എടുക്കട്ടെ ” എന്ന് വീട്ടുകാരും നാട്ടുകാരും എന്നോട് ചോദിക്കുക പതിവായിരുന്നു.

അതുകൊണ്ടാണ് പറഞ്ഞത് കാര്യം കണവ എത്ര കേമനാണെങ്കിലും വേവിക്കുമ്പോ കുറച്ചു മഞ്ഞൾപ്പൊടിയിട്ട് വേവിക്കണം ന്ന് 😏😏😏

Post Views: 18
7
Viji Manoj

House wife.

3 Comments

  1. Suma Jayamohan on January 25, 2025 8:00 PM

    അതു കലക്കി👌❤️😃
    തെറ്റ് അമ്മയുടെ കൈയിൽ ത്തന്നെ.
    ഈ അമ്മയ്ക്ക് അട ഒന്നു കാണിച്ചു തന്നിട്ടു പോയാൽ പോരായിരുന്നോ?

    Reply
  2. Neethu Krishnan on February 3, 2024 7:53 PM

    ഇപ്പോളാ വായിച്ചേ. എന്തായാലും ഓർമക്കുറിപ്പ് സൂപ്പർ. അമ്മമാരുടെ പൊതു സ്വഭാവം വച്ചു നോക്കുമ്പോൾ വള്ളിയിട്ട അട എപ്പോളെങ്കിലും കൈപ്പറ്റിക്കാണണമല്ലോ

    Reply
  3. Remith on February 3, 2024 3:57 PM

    അടിപൊളി ❤️❤️❤️😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.