Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 12
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 12

By Renju AntonyJanuary 10, 2024No Comments6 Mins Read24 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ഫ്ളൈറ്റിൽ ഇരിക്കുമ്പോൾ എന്റെ കരങ്ങൾ എബി ചേർത്ത് പിടിച്ചിരുന്നു. രണ്ട് ദിവസമായി തുടരുന്ന മൗനം ഞങ്ങളുടെ ഇടയിൽ തങ്ങി നിന്നു. എബിയോട് സംസാരിക്കാൻ എന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ മനസ്സിലെ വാശിയോ ഈഗോയോ എന്തോ അതിന് തടസ്സം നിന്നു.

കണ്ണടച്ചിരുന്ന് എപ്പോഴോ ഉറങ്ങി പോയി, എബി തട്ടി വിളിക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്. എബിയുടെ തോളിലാണ് കിടക്കുന്നത് എന്നറിഞ്ഞപ്പോൾ പെട്ടെന്ന് മാറി. ഫ്‌ളൈറ്റ് ലാൻറ് ചെയ്യ്തിരുന്നു. ഞങ്ങൾ ഇറങ്ങി നടക്കുമ്പോൾ എനിക്ക് ഒരിക്കലും ഇല്ലാത്ത സുരക്ഷിതത്വം തോന്നി, എയർപോർട്ടിൽ എത്തിയാൽ എന്ത് ചെയ്യണം എന്നറിയാതെ വെപ്രാളപ്പെട്ടിരുന്ന ഞാനിന്ന് ഒരു ടെൻഷനും ഇല്ലാതെ സ്വപ്നത്തിൽ എന്ന പോലെ ആളിന്റെ പുറകെ നടന്നു. ഇടക്ക് തിരിഞ്ഞ് നിന്ന് എബി പറഞ്ഞു ഇങ്ങനെ സ്വപ്നം കാണാതെ വേഗം നടക്കാൻ, എന്നിട്ട് എന്റെ കൈയ്യ് പിടിച്ച് ഒന്നിച്ച് നടക്കുമ്പോൾ ഞാനോറ്റക്കല്ല ഇപ്പോൾ എന്ന വിശ്വാസം എന്നിൽ വന്ന് നിറയുന്നുണ്ടായിരുന്നു.

പുറത്ത് ഇറങ്ങിയപ്പോൾ എബിയുടെ വണ്ടിയുമായി ഫ്രണ്ട് കാത്ത് നിൽപുണ്ടായിരുന്നു.

അപ്പോഴാണ് ഞാൻ റൂമിലോട്ട് പോകണമെന്ന് എബിയോട് പറയണമല്ലോ, എബി എവിടെയാ താമസിക്കുന്നത് എന്ന് പോലും ഞാൻ ചോദിച്ചില്ലല്ലോ എന്നോർത്തത്.

ഇത് അരുൺ, ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യുന്നതാ, എബി പരിചയപ്പെടുത്തി.

“നിങ്ങൾ കല്യാണം കഴിഞ്ഞതെ ഇങ്ങ് വരുമെന്ന് ഞാൻ ഓർത്തില്ലാട്ടോ. എന്തായാലും നിന്റെ പ്രണയം പൂവണിഞ്ഞല്ലോ, കേട്ടോ ജൂലി ഇവന് താനെന്ന് വെച്ചാൽ ജീവനാ. കൂട്ടുകാരൻ ആയത് കൊണ്ട് പറയുകയല്ലാട്ടോ താൻ ഭാഗ്യവതിയാ”

ഞാൻ ചിരിച്ചതെ ഉള്ളൂ.

” ഇവൻ ഇന്നലെ വിളിച്ച് പറഞ്ഞപ്പോൾ തന്നെ ഫ്ലാറ്റ് ക്ലീൻ ചെയ്യിച്ചിട്ടുണ്ട് കേട്ടോ” എബിയുടെ ഫ്ലാറ്റിലോട്ട് ആണ് പോകുന്നത് എന്നോർത്തപ്പോൾ പിന്നെയും നെഞ്ച് വിങ്ങാൻ തുടങ്ങി.

എബി വണ്ടിയിൽ ഡ്രൈവിങ്ങ് സീറ്റിൽ കയറി ഇരുന്നു, ഞാൻ അവര് സംസാരിക്കുന്നത് കേട്ടിരുന്നതെ ഉള്ളൂ. അരുണിനെ റൂമിൽ ഇറക്കി കഴിഞ്ഞപ്പോൾ എബി എന്നോട് മുൻപിൽ വന്നിരിക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്നിട്ട് ചോദിച്ചു” എന്നെ മാഗിടെ അടുത്ത് ഇറക്കാമോന്ന്”

ആള് ഒന്ന് നോക്കിയിട്ട് പറഞ്ഞു ” തന്നെ മാഗിടെ അടുത്ത് നിർത്താൻ അല്ല ഞാൻ കെട്ടിയത്”

“എന്റെ സാധനങ്ങൾ”

“അതൊക്കെ നമുക്ക്  നാളെ പോയി എടുക്കാം”

പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല, അൽ തവൂണിൽ ബീച്ചിനോട് ചേർന്നുള്ള ഫ്ലാറ്റിൽ വണ്ടി നിർത്തി ഇറങ്ങാൻ പറഞ്ഞു. നല്ല ഭംഗിയുള്ള സ്ഥലം. ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാവണം എബി പറഞ്ഞു ” ജൂലിക്കുട്ടി നടക്ക്, ഇതാണ് നമ്മുടെ ഫ്ലാറ്റ്. സാധനങ്ങൾ എടുത്ത് ലിഫ്റ്റിൽ കയറി പതിനൊന്നാമത്തെ ഫ്ലോറിൽ ഇറങ്ങി, റൂമിൽ കയറുന്നതിന് മുൻപ് എബി പറഞ്ഞു ” വലത് കാൽ വെച്ച് പ്രാർത്ഥിച്ച് കയറി വാ”

ഞാൻ അകത്ത് കയറിയപ്പോൾ കണ്ടത് നിറയെ ബീച്ചിലോട്ട് വ്യൂ ഉള്ള ഗ്ലാസ്സ് വിൻഡോസ് ആയിരുന്നു. ആ ഭംഗി ആസ്വദിച്ച് നിന്നു പോയി. മാഗിയുടെ റൂമിൽ ആകെ ഉള്ള ജനലിൽ പോലും എന്നും അടച്ച് പൂട്ടിയാണ് കിടന്നിരുന്നത്. എന്റെ നിൽപ് കണ്ട് എബി പുറകിൽ കൂടി വന്ന് ചേർത്ത് പിടിച്ച് ചോദിച്ചു

” ഇഷ്ടമായോ ജൂലിക്കുട്ടിക്ക്” ഞാൻ തലയാട്ടിയപ്പോൾ ആ മുഖത്തെ സന്തോഷം ഞാൻ കാണാതെ കാണുന്നുണ്ടായിരുന്നു.

“ഇനി ഇതാണ് നമ്മുടെ ലോകം, തനിക്ക് ഇഷ്ടമാകുമെന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക്. കഴിഞ്ഞ മാസമാണ് ഫ്ലാറ്റ് എടുത്തതും ഫർണീച്ചർ വാങ്ങിയതും അതിന് മുൻപ് ഞാൻ അരുണിന്റെ ഒപ്പമായിരുന്നു. ഇനി വേണ്ട സാധനങ്ങൾ എല്ലാം നമുക്ക്  ഒന്നിച്ച് പോയി വാങ്ങാം” എബി തന്നെ കൂടുതൽ ചേർത്ത് പിടിച്ചു. ഞാൻ പിടഞ്ഞ് മാറിയപ്പോൾ കള്ളച്ചിരിയോടെ പറഞ്ഞു,

“ഈ വഴുതിമാറ്റം താൻ എന്ന് അവസാനിപ്പിക്കും, ഞാൻ എത്ര കാലം കാത്തിരിക്കേണ്ടി വരും”

എനിക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. എബി എന്റെ കൈകളിൽ പിടിച്ച് കിച്ചനും ബെഡ് റൂമും കാണിച്ച് തന്നു.

” താൻ ഫ്രഷ് ആവ്, എന്നിട്ട് നമ്മുക്ക് പോയി അത്യാവശ്യം ഗ്രോസറി എല്ലാം വാങ്ങാം.”

” ഞാൻ വരണോ”

” വേണം, ഇനി എല്ലാം നമ്മൾ ഒന്നിച്ച്”

പെട്ടിയിൽ നിന്ന് എല്ലാം എടുത്ത് കബോർഡിൽ വെച്ച് ഞാൻ കുളിക്കാൻ കയറി. എബിയുടെ സ്നേഹത്തിന് മുൻപിൽ ഞാൻ തോൽക്കാൻ തുടങ്ങിയിരിക്കുന്നു. എബിക്ക് ചേരുന്ന പെണ്ണ് അല്ല എന്ന നിർമ്മലയാൻറിയുടെ വാക്കുകൾ പിന്നെയും കാതുകളിൽ അലയടിച്ചു.

കുളിച്ച് ഇറങ്ങിയപ്പോൾ എബി ബാക്കി എല്ലാം എടുത്ത് വെച്ച് പെട്ടികൾ ഒതുക്കി വെച്ചിരുന്നു. എന്നെ കണ്ടതും കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു. ഞാൻ കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി വിടർത്തിയപ്പോൾ അടുത്ത് വന്ന് പറഞ്ഞു ” തന്റെ മുടിയിലെ വെള്ളം ഒട്ടും പോയിട്ടില്ലല്ലോ” ടൗവൽ എടുത്ത് മുടി തുവർത്തി തരുന്നത് ഞാൻ നിറഞ്ഞ കണ്ണുകളോടെ ആസ്വദിച്ചു.

“എന്താടോ കണ്ണ് നിറഞ്ഞത്”

“എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?”

“എനിക്ക് ഉള്ള ഒരേ ഒരു കെട്ടിയവൾ അല്ലേ? അപ്പോ ഞാൻ സ്നേഹിക്കണ്ടെ” എന്ന് ചോദിച്ച് കവിളിൽ ചുംബിച്ചു. ചുണ്ടുകൾ പതിയെ കഴുത്തിലോട്ട് എത്തിയപ്പോൾ ഞാൻ ഞെട്ടി എബിയെ തള്ളി മാറ്റി. തന്നെ എന്റെ കൈയ്യിൽ കിട്ടും എന്ന് പറഞ്ഞ് ആള് ടൗവൽ എടുത്ത് കുളിക്കാൻ കയറി. എന്റെ മനസ്സ് എബിയുടെ അരികിൽ തന്നെയായിരുന്നു.

എബി കുളിച്ചിറങ്ങിയപ്പോഴും ഞാൻ അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടിട്ടാവും എബി ചോദിച്ചു” താൻ എന്താ ഫ്രീസ് ആയി പോയോ” ഞാൻ പെട്ടെന്ന് റൂമിൽ നിന്ന് ഇറങ്ങി.

ഞങ്ങൾ ഒന്നിച്ച് സാധാനങ്ങൾ വാങ്ങുമ്പോൾ ഒരോന്നും എടുക്കുമ്പോൾ എബി എന്നോട് അഭിപ്രായം ചോദിച്ച് കൊണ്ടെ ഇരുന്നു. എന്റെ കണ്ണുകളും അനുസരണയില്ലാതെ എബിയുടെ അടുത്ത് തന്നെ ആയിരുന്നു.

വീട്ടിൽ വന്ന് കിച്ചനിൽ ഒരോന്നും എടുത്ത് വെക്കുമ്പോൾ എബി പറഞ്ഞു.

” സ്വന്തം കെട്ടിയവനെ വായിൽ നോക്കുന്ന ആദ്യത്തെ കെട്ടിയവൾ താൻ ആയിരിക്കും”

എനിക്ക് വന്ന ഞെട്ടൽ മുഖത്ത് കാണിക്കാതെ ഞാൻ പറഞ്ഞു, ” ആര് വായിൽ നോക്കി, നോക്കാൻ പറ്റിയ ആള് തന്നെ”

“എന്താടോ എനിക്ക് കുഴപ്പം” എന്ന് ചോദിച്ച് അടുത്ത് വന്ന് ഇടുപ്പിലോടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു. എനിക്ക് ആ കണ്ണുകളെ നേരിടാനുള്ള കരുത്ത് ഉണ്ടായിരുന്നില്ല. എബിയുടെ കരങ്ങൾ ടോപ്പിന് ഇടയിലൂടെ വയറിൽ സ്പർശിച്ചപ്പോൾ മിന്നൽ പിണർ ഏറ്റതുപോലെ തോന്നി. ഞാൻ അടർന്ന് മാറി.

കള്ളചിരിയോടെ ആള് പറഞ്ഞു, “നമുക്ക് കഞ്ഞി ഉണ്ടാക്കിയാലോ”

ഞാൻ ഒന്നും പറയുന്നതിന് മുൻപ് തന്നെ എബി എല്ലാം ചെയ്യാൻ തുടങ്ങി. എനിക്ക് അവിടെ ഒന്നും ചെയ്യാൻ പറ്റാത്ത അത്ര പെർഫക്ടായി എല്ലാം ചെയ്യുന്ന എബിയെ ഞാൻ നോക്കിയിരുന്നു.

” ഇങ്ങനെ ഉണ്ടക്കണ്ണ് ഉരുട്ടി നോക്കി എന്നെ വഴി തെറ്റിക്കരുത് കേട്ടോ” ആള് ചിരിച്ച് കൊണ്ട് പറഞ്ഞതും ഞാൻ വേഗം ഹാളിലോട്ട് പോയി നിന്നു.

കടൽ കണ്ട് സ്വയം മറന്ന് നിൽക്കുമ്പോൾ എബി വന്ന് കഴിക്കാൻ വിളിച്ചു. കഞ്ഞിയും ചമ്മന്തിയും കഴിക്കുമ്പോൾ ഞാൻ അതിശയത്തോടെ എബിയെ നോക്കി.

“താൻ എന്തിനാ ഇങ്ങനെ എപ്പോഴും ഉണ്ടകണ്ണ് മിഴിക്കുന്നെ, ഇതൊക്കെ ചെറുത് അല്ലേ, എനിക്ക് എല്ലാം ഉണ്ടാക്കാൻ അറിയാടോ”

“നാളെ മുതൽ ഞാൻ ഉണ്ടാക്കാം”

“എന്റെ പെണ്ണ് കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കണ്ടാ. നമ്മൾക്ക് രണ്ടാൾക്കും കൂടി ഉണ്ടാക്കാം. എന്തായാലും ഇനിയും രണ്ടാഴ്ച കൂടി ലീവ് ഉണ്ട്, ഇഷ്ടം പോലെ സമയം ഉണ്ടല്ലോ”

കഴിച്ച് കഴിഞ്ഞ് ഞാൻ ഹാളിൽ തന്നെ പോയിരുന്നു. കുറച്ച് കഴിഞ്ഞ് പോയി നോക്കിയപ്പോൾ എബി ഫോണിൽ നോക്കി കിടക്കുന്നത് കണ്ടു. എന്നെ കണ്ടതും കണ്ണെടുക്കാതെ ചോദിച്ചു” അവിടെ നിന്ന് തത്തി കളിക്കാതെ വന്ന് കിടക്കാൻ നോക്കൂ”

“പ്രാർത്ഥിക്കാൻ” ഞാൻ വിക്കി വിക്കി പറഞ്ഞു.

“എനിക്കങ്ങനെ വലിയ ഭക്തി ഒന്നും ഇല്ലാട്ടോ, വീട്ടിൽ അമ്മയുടെ കൂടെ ഇരിക്കും എന്നല്ലാതെ” എബി എന്നീറ്റ് വന്നപ്പോൾ ഞാൻ തിരി കത്തിച്ചു. ഒന്നിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ എബി പറഞ്ഞു.

“ഇനിയും ഇവിടെ തന്നെ നിൽക്കാതെ വന്ന് കിടക്ക്. എന്നെ പേടിച്ച് കിടക്കാതെ ഇരിക്കണ്ടാ, തന്റെ സമ്മതമില്ലാതെ ഞാൻ ഇനി തൊടില്ല”

ലൈറ്റ് ഓഫ് ആക്കി കിടക്കുമ്പോൾ എബി ബ്ലാങ്കറ്റ് എടുത്ത് പുതച്ച് തന്നു.

“എനിക്ക് ബ്ലാക്കെറ്റ് ഇടുന്നത് ഇഷ്ടം അല്ല, തനിക്ക് തണുക്കാതെ നന്നായി പുതച്ചു കിടക്കു കേട്ടോ” എബി മാറി കിടക്കുന്നത് കണ്ടു. ഉറങ്ങാൻ പറ്റുന്നുണ്ടായില്ല, എബിയുടെ അരികിൽ കിടക്കാൻ വല്ലാതെ മനസ്സ് തുടിച്ചു. എബി ഉറങ്ങി എന്ന് തോന്നിയപ്പോൾ അരികിൽ ചെന്ന് കിടന്നു.  പെട്ടെന്ന് കൈയ്യിൽ കിടത്തി കൊണ്ട് പറഞ്ഞു, ” എനിക്കറിയാമായിരുന്നു പെണ്ണ് വരുമെന്ന്”

ഞാൻ ഒന്നും പറയാതെ ആ ചൂട് പറ്റി ഉറങ്ങി.

പിറ്റേന്ന് മുതൽ എബി എന്നെയും കൊണ്ട് ദുബായ് മുഴുവൻ കറങ്ങി, വേണ്ടാന്ന് പറഞ്ഞിട്ടും കണ്ടതെല്ലാം വാങ്ങി തന്നു. മാഗിയുടെ അടുത്ത് പോയി എല്ലാം എടുത്ത് വരുബോൾ ചോദിച്ചു, ” ഇനി അങ്ങോട്ട് പോകണമെന്ന് പറയുമോ”

എബിയുടെ അടുത്ത് നിന്ന് ഇനി എനിക്ക് എങ്ങും പോകാൻ പറ്റില്ലാന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല.

ഞാൻ അറിയാതെ തന്നെ എബിയോട് അടുത്തു തുടങ്ങി. എബി പറയാതെ തന്നെ പുറത്തിറങ്ങുമ്പോൾ കൈയ്യിൽ പിടിച്ച് നടക്കാൻ തുടങ്ങി. എന്റെ ഉള്ളിൽ പ്രണയത്തിന്റെ മൊട്ട് വിരിയുന്നത് അറിഞ്ഞ് തുടങ്ങി.

കുക്കിങ് എല്ലാം ഞങ്ങൾ ആഘോഷിച്ചു. എന്റെ ചെറിയ ചലനങ്ങൾ പോലും എബിക്ക് മനസ്സിലാകുമെന്ന് തോന്നി. പീരിഡ്സ് വന്ന് വേദന എടുത്ത് കിടക്കുമ്പോൾ എബിയോട് ഒന്നും പറയാഞ്ഞിട്ടും നടുവിന് ചൂട് പിടിച്ച് തന്നു.

അന്ന് ഞാൻ എബിയോട് ചോദിച്ചു, ” എന്റെ അടുത്ത് ഒന്ന് കടക്കാമോന്ന്”

ആ മുഖത്ത് പൂത്തിരി കത്തുന്നത് ഞാൻ കണ്ടു, അടുത്ത് കിടന്ന് എബി എന്റെ നടുവ് തിരുമ്മി തരുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നിർമ്മല ആൻറിയുടെ വാക്കുകൾ ഞാൻ മനപൂർവ്വം മറന്നു കഴിഞ്ഞിരുന്നു. ജൂലി പുനർജനിച്ചു തുടങ്ങിയത് പോലെ.

അടുത്ത ദിവസം അമ്മ വിളിച്ചപ്പോൾ പറഞ്ഞു, വ്യാഴാഴ്ച എബിയുടെ പിറന്നാൾ ആണെന്ന്. അത് കേട്ടപ്പോൾ മുതൽ ഒരു സർപ്രൈസ് കൊടുക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു. എബി യില്ലാത്ത സമയം കിട്ടാത്തതു കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. വ്യാഴാഴ്ച രാവിലെ എബി കൂട്ടുകാരൻ വിളിച്ചു എന്ന് പറഞ്ഞ് പെട്ടെന്ന് പോയപ്പോൾ ഞാൻ ഓടി അടുത്തുള്ള കേക്ക് ഷോപ്പിൽ പോയി കേക്ക് “ഹാപ്പി ബെർത്ത്ഡേ എബിച്ചായാ” എന്ന് എഴുതി വാങ്ങി. ഞാൻ ഇത് വരെ എബിയെ അങ്ങനെ വിളിക്കാൻ തുടങ്ങാത്തത് കൊണ്ട് എബിക്ക് അത് കാണുമ്പോൾ ഒത്തിരി സന്തോഷമാകുമെന്ന് അറിയാമായിരുന്നു.

ഡേക്കറേഷൻ ഐറ്റംസ് എല്ലാം വാങ്ങി തിരിച്ച് വീട്ടിൽ വന്ന് എല്ലാം സെറ്റ് ചെയ്യ്തു. നെഞ്ചിടിപ്പോടെ എബി വരാൻ കാത്തിരിക്കുമ്പോൾ സമയം പോകാത്തത് പോലെ തോന്നി.

തുടരും

തണൽ- പാർട്ട് 13

Post Views: 29
1
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.