Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു യാത്രയുടെ ഓർമ്മക്ക്
അനുഭവം യാത്ര

ഒരു യാത്രയുടെ ഓർമ്മക്ക്

By Arun WarrierJanuary 12, 2024No Comments3 Mins Read59 Views
Bookmark Now
Please login to bookmark Close

No account yet? Register

2012 ലെ ഒരു രാത്രി..

സമയം 10 .30 pm

അമൃത എക്സ്പ്രെസ്സ്ന്‍റെ അന്നൌന്‍സ്മെന്‍റ് മുഴങ്ങുന്നുണ്ട്…

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍റെ ഫ്ലൈ ഓവര്‍ ഓടി കയറുമ്പോള്‍ നെഞ്ച് പട പടാന്ന് ഇടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു.
ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ ഇറങ്ങി എന്‍ക്വയറി  കൌണ്ടറില്‍  മുന്നില്‍ ഉള്ള ആളുകളെ ശപിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ മൊബൈല്‍ വീണ്ടു നോക്കി.

അതെ ശരിയാണ്… കുഴപ്പമൊന്നും ഇല്ല…

അങ്ങിനെ പറഞ്ഞു സമാധാനിച്ചു.

ഒടുവില്‍ എന്റെ ഊഴമായി…

” സാര്‍ , മംഗലാപുരം പോകുന്ന വണ്ടി ഏതു പ്ലാറ്റ് ഫോമിലാണ് വരിക..  ”

കറുത്ത് തടിച്ച ആ മനുഷ്യന്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് ഹിന്ദി കലര്‍ന്ന മലയാളത്തില്‍  പറഞ്ഞു.

”  മംഗലാപുരത്തേക്ക് ഇനി വണ്ടി ഒന്നും ഇല്ല. only at tomorrow early morning ”

വിശ്വാസം വരാതെ ഞാന്‍ മൊബൈല്‍ എടുത്തു നോക്കി. Departure time ശരിയാണെന്ന് ഉറപ്പു വരുത്തി. എന്നിട്ട് IRCTC യില്‍ ബുക്ക്‌ ചെയ്ത ടിക്കെറ്റ്  മൊബൈലില്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തു.

അതിലേക്കു ഒന്ന് നോക്കിയിട്ട് അയാള്‍ പറഞ്ഞു.

its already   gone yaar …

എനിക്ക് കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ ആയി. വേറെ എന്തൊക്കെയോ അയാള്‍ പറഞ്ഞു. ഞാന്‍ ഒന്നും കേട്ടില്ല.

അവസാനം അയാള്‍ ചോദിച്ചു

“കിധര്‍ ജാനാ ഹേ..”

– കാലിക്കറ്റ്‌…..

അമൃത എക്സ് പ്രസ്സ് ഹേ,  ഷോര്‍ണൂര്‍ തക്  ജാനേ കെ ലിയെ..

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ പ്ലാറ്റ് ഫോമിലേക്ക് നോക്കി. അമൃത പോകാന്‍ തയ്യാറായി നില്ല്ക്കുന്നു.

സമയം  10 33 pm

ഏതു നിമിഷവും ട്രെയിന്‍ പുറപ്പെടും. പിന്നെ സംഭവിച്ചത് എങ്ങിനെയെന്ന് എനിക്കിപ്പഴും നല്ല പിടുത്തമില്ല.

രണ്ടു മിനുട്ട് സമയം കൊണ്ട് ടിക്കറ്റ്‌ കൌണ്ടറില്‍ ചെന്ന് ടിക്കറ്റ്‌ എടുത്താണ് ഓവര്‍ ബ്രിഡ്ജ് വഴി ഓടി ട്രെയിനിനകത്ത് കയറി കൂടിയത്. അപ്പോഴേക്കും അത് അല്പാല്പമായി നീങ്ങി തുടങ്ങിയിരുന്നു.

കിതച്ചുകൊണ്ട് ജെനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.

കോഴിക്കോട് പോകാനായി തലേ ദിവസം ഞാന്‍ എടുത്ത തല്കാല്‍ ടിക്കറ്റ്‌..

എന്തൊരു അഹങ്കാരമായിരുന്നു അപ്പോള്‍. Ticket charge… 282 രൂപ ….

എന്തെല്ലാം പ്ലാനുകളായിരുന്നു.
രാവിലെ  6 : 05 am നു കോഴിക്കോട് എത്തും… അങ്ങിനെ അങ്ങിനെ…

* * *
രാത്രി 10 : 40 നു ആണല്ലോ ട്രെയിന്‍  കരുതി  തമ്പാനൂര്‍ 7 45 നു     ബസ്‌ ഇറങ്ങിയിട്ടും ഭക്ഷണം കഴിച്ചും മറ്റും ചുമ്മാ കറങ്ങി നടന്നു സ്റ്റേഷനില്‍ എത്തിയത്  9 മണിക്ക്…
അമൃതയുടെ  ജെനറല്‍   കമ്പാര്‍ട്ട് മെന്റില്‍ ജനം തിക്കി തിരക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
” എനിക്ക് റിസര്‍വേഷന്‍ ഉണ്ടല്ലോ…. ”
സമയം 10 : 25 pm  കഴിഞ്ഞിട്ടും ഞാന്‍ പോകേണ്ട വണ്ടിയുടെ അന്നൌന്‍സ് മെന്‍റ് ഒന്നും    കേൾക്കാഞ്ഞു സംശയം  തോന്നി ഞാന്‍ പ്ലാറ്റ് ഫോമിലെ ഒരു ചേട്ടനോട് ചോദിച്ചു..

”  മംഗലാപുരത്തേക്ക് ഉള്ള വണ്ടി ഈ പ്ലാറ്റ് ഫോമില്‍ തന്നെ ആയിരിക്കും വരിക അല്ലെ…  ”
– “മംഗലാപുരത്തേക്ക് ഇനി ഇന്നു വണ്ടി ഒന്നും ഇല്ല….”
ഒരു നിമിഷത്തെ ഞെട്ടലില്‍ നിന്നും മുക്തനായി ഞാന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ എന്‍ക്വയറി യിലേക്ക് പാഞ്ഞു

* * *

ട്രെയിന്‍ കൊച്ചുവേളി കടന്നു കുതിച്ചു കൊണ്ടിരിക്കുന്നു. നിലമ്പൂര്‍ പോകുന്ന രാജധാനിയിലാണോ അതോ അമൃത യിലാണോ കയറിയത് എന്ന് പോലും അറിയില്ല. അടുത്തുള്ള യാത്രക്കാര്‍ ഇരുന്നു ഉറക്കം പിടിച്ചിരിക്കുന്നു…

ഞാന്‍ വീണ്ടും  IRCTC യുടെ SMS എടുത്തു നോക്കി
PNR: **********,
TRAIN:16347,
DOJ: **-09-2012,
TIME : 20:40,
SL, ………………………..

Railway Time- നെ നോര്‍മല്‍ ടൈമിലേക്ക് മാറ്റിയപ്പോള്‍ വന്ന ചെറിയൊരു അബദ്ധം…

അന്ന് ആദ്യമായി ഞാന്‍ റെയില്‍ വേയുടെ ടൈമിംഗ് സിസ്റ്റത്തെ പ്രാകി…

” മനുഷ്യന്‍ മാര്‍ക്ക് മനസ്സിലാവണ പോലെ സമയം എഴുതിക്കൂടെ…   ”

ഇനി അതല്ലേ പറ്റൂ… അതിലും സങ്കടം മറ്റൊന്നായിരുന്നു. Waiting Listil  ഉള്ള ഏതെങ്കിലും ഒരു  ***മോന്‍ ഇപ്പൊ ഞാന്‍ ബുക്ക്‌ ചെയ്ത ബെര്‍ത്തില്‍ സുഖമായി ഉറങ്ങുന്നുണ്ടാവും.

ഇക്കണ്ട പ്രായമായിട്ടും സമയം നോക്കാന്‍ അറിഞ്ഞുടെ എന്ന്  പരിഹസിച്ചു  ചോദിക്കും പോലെ ഉച്ചത്തില്‍ ചൂളം മുഴക്കി കൊണ്ട് ഇരുളിനെ കീറി മുറിച്ചു അമൃത എക്സ്പ്രെസ്സ് പാഞ്ഞു പോയ്കൊണ്ടേ ഇരുന്നു…

* * *
Post Views: 25
1
Arun Warrier

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.