Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് – ഭാഗം 1
കഥ ജീവിതം തുടർക്കഥ / സീരീസ് പ്രണയം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

മരണം തന്ന തിരിച്ചറിവ് – ഭാഗം 1

By മുറുകൊടുങ്ങല്ലൂർFebruary 4, 2024Updated:August 5, 202411 Comments3 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏവർക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ.

ചില കാര്യങ്ങൾ അങ്ങിനെയാണ്, നമുക്ക് തിരിച്ചറിവ് കിട്ടാൻ, ചെയ്തത് തെറ്റായിരുന്നു എന്ന ബോധ്യം വരാൻ നാം മരണത്തെ മുന്നിൽ കാണേണ്ടി വരും. നമ്മുടെ തൊട്ട് മുന്നിൽ മരണം എത്തുമ്പോൾ ആയിരിക്കും നമുക്ക് തിരിച്ചറിവുകൾ ഉണ്ടാകുക. ചിലപ്പോഴൊക്കെ പടച്ചവൻ ആ ഒരു തിരിച്ചറിവിന് വേണ്ടി മാത്രം മരണത്തെ നമ്മുടെ മുന്നിൽ കൊണ്ട് വരാറുണ്ട്. ചിലർ ആ തിരിച്ചറിവുകളെ സ്വീകരിച്ച് കൊണ്ട് ബാക്കിയുള്ള ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും. മറ്റുചിലർ അതിനെ മനസിലാകാതെ പഴയപോലെ തന്നെ ജീവിതത്തെ മുന്നോട് കൊണ്ട് പോകും.

നമ്മുടെ ജീവിതത്തിലെ പിഴവുകളെ തിരിച്ചറിയാൻ മരണത്തെ മുന്നിൽ കാണുന്നതിന് മുൻപ് നമുക്ക് ഏവർക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് കൊണ്ട് എന്റെ പുതിയ ഒരു ചെറിയ രചനക്ക് ഇവിടെ തുടക്കം കുറിക്കുന്നു…

************************************************

ഇത് ഒരു കഥയല്ല. നാം അറിയുന്നതോ അറിയാത്തതോ ആയ പലരുടെയും ജീവിതം ആണ്. ഒരുപക്ഷേ നമ്മുടെ ജീവിതം ഇങ്ങിനെ ആകാതിരിക്കുന്നത് നമ്മെ ഇഷ്ടപെടുന്ന, സ്നേഹിക്കുന്ന ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം ആയിരിക്കും. ഇത്തരം അവസ്ഥകളിൽ നിന്ന് പടച്ചവൻ നമ്മെ കത്ത് രക്ഷിക്കട്ടെ…

എന്നെ ഞാൻ ഒന്ന് പരിചയപ്പെടുത്താം. എന്റെ പേര് ഷാനി. കേരളത്തിലെ വടക്കൻ ജില്ലയായ മലപ്പുറം സ്വദേശി.

ഞാൻ ഇത് എഴുതുന്നത് മലപ്പുറത്ത് നിന്നു ഒരുപാട് അകലെ ബോംബെയിലെ ഒരു ആശുപത്രിയിൽ നിന്നാണ്. ഞാൻ എങ്ങിനെ ഇവിടെ എത്തി എന്നത് നിങ്ങളോട് പറയാൻ ആണ് ഈ എഴുത്ത്. കുറച്ച് കഴിഞ്ഞ് പറയാം എന്നു കരുതിയാൽ ഒരു പക്ഷെ എനിക്ക് കഴിയില്ല. കാരണം എന്റെ ആയുസ്സ് കഴിയാൻ ഇനി അധികം നാളുകൾ ഇല്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അത് കൊണ്ടാണ് എന്റെ കഥ ഞാൻ നിങ്ങളോട് ഇപ്പോൾ തന്നെ പറയാം എന്ന് തീരുമാനിച്ചത്.

നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. മലപ്പുറത്തുള്ള ഒരു സാധാരണ വീട്. അവിടെ എന്റെ ഉപ്പയും ഉമ്മയും ഞാനും എന്റെ രണ്ടു  അനിയത്തിമാരും ഒരു  അനിയനുമായി സന്തോഷമായി ജീവിക്കുന്നു. എന്റെ വീട്ടിൽ കാശ് കുറവായിരുന്നെങ്കിലും ഉള്ളത് കൊണ്ട് ഞങ്ങൾ എല്ലാവരും സന്തോഷമായിട്ടാണ് ജീവിച്ചിരുന്നത്. എന്റെ വാപ്പ ദിവസകൂലിക്ക് ജോലി എടുത്താണ് കുടുംബം നോക്കിയിരുന്നത്. ചിലപ്പോൾ അടുപ്പിച്ച് ചില ദിവസങ്ങളിൽ ജോലി ഉണ്ടാകില്ല. അങ്ങിനെ ഉള്ള ദിവസങ്ങളിൽ ചിലപ്പോൾ ഒരു നേരം ഒക്കെയെ ഭക്ഷണം കഴിക്കാൻ ഉണ്ടാകുമായിരുന്നുള്ളൂ. പക്ഷെ ഞങ്ങൾക്ക് ആർക്കും അതിൽ വിഷമം ഇല്ലായിരുന്നു. അന്നത്തെ വീട്ടിലെ അവസ്ഥ എല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ വിഷമിക്കാതെ ഉള്ളത് കൊണ്ട് എല്ലാവർക്കും സന്തോഷമായി കഴിയാം എന്നാണ് ഉപ്പ പറയാറ്. വയർ നിറയെ കഴിക്കാൻ ഭക്ഷണം ഇല്ലെങ്കിലും സന്തോഷമുള്ളത് ആയിരുന്നു ഞങ്ങളുടെ ജീവിതം. അനിയത്തിമാരും അനിയനും സ്കൂളിൽ പോകുന്നത് കൊണ്ട് അവർക്കുള്ള ഉച്ചച്ചഭക്ഷണം അവിടെ നിന്ന് കിട്ടുമായിരുന്നു.

ഒരുപാട് കഷ്ടപ്പെട്ടാണ് അത്യാവശ്യം നന്നായി പഠിക്കുന്ന എന്നെ ഉപ്പ കോളേജ് വരെ പഠിപ്പിച്ചത്. എന്തായാലും ഞാൻ എന്റെ ഡിഗ്രി പഠനം പൂർത്തിയാക്കി. വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്നു കരുതിയാണ് വീടിന് അടുത്തുള്ള ജംഗ്ഷനിലെ മജീദ്ക്കന്റെ കടയിൽ പോകാൻ തുടങ്ങിയത്. ചെറിയ ശമ്പളം ആണെങ്കിലും അത് ഉപ്പാക്ക് ഒരു സഹായം ആകുമല്ലേ എന്നു കരുതി. എനിക്ക് താഴെ വളർന്നു വരുന്നവരുടെ കാര്യം കൂടി നോക്കണ്ടേ.

അങ്ങിനെ കടയിൽ പോയി തുടങ്ങി 6 മാസം കഴിഞ്ഞപ്പോൾ ആണ് ശാനുക്കാൻറെ കല്യാണലോചന വരുന്നത്. അത് വരെ പ്രണയം എന്നത് ഞാൻ അറിഞ്ഞിട്ടു പോലും ഉണ്ടായിരുന്നില്ല. കാണാൻ ഒട്ടും മോശം അല്ലാതിരുന്ന എന്നോട് കോളേജിൽ പഠിക്കുന്ന കാലത്ത് ചിലർ ഇഷ്ടം പറഞ്ഞ് വന്നിരുന്നെങ്കിലും എന്റെ വീട്ടുകാർ കണ്ടെത്തുന്ന ആളെ മതി എന്നായിരുന്നു എന്റെ തീരുമാനം. അത് കൊണ്ട് ഇഷ്ടം പറഞ്ഞവരോട് മുഖത്ത് നോക്കി ഇഷ്ടമല്ല എന്ന് പറയാൻ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പിന്നെ വീട്ടിലെ സാഹചര്യം പ്രണയിച്ച് നടക്കാൻ പറ്റിയ ഒരു മാനസികാവസ്ഥ അല്ല എനിക്ക് നൽകിയിരുന്നത്.

ബ്രോക്കർ സുലൈമാനിക്ക ആണ് ശാനുക്കന്റെ ആലോചനയുമായി വീട്ടിലേക്ക് വന്നത്. ശാനുക്ക എന്നെ ആദ്യം കാണുന്നത് ഏതോ കല്യാണവീട്ടിൽ വെച്ചാണ്. പിന്നെ എന്നെ കുറിച്ച് ആരോടെക്കെയോ അന്വേഷിച്ച് എന്റെ മുഴുവൻ കാര്യങ്ങളും അറിഞ്ഞ ശേഷം ആണ് വീട്ടിലേക്ക് ആലോചനയുമായി സുലൈമാനിക്കയെ പറഞ്ഞ് വിട്ടത്. സുലൈമാനിക്കയോട് ഉപ്പ വീട്ടിലെ എല്ലാ കാര്യങ്ങളും പറഞ്ഞു. സ്ത്രീധനം ആയി കൊടുക്കാൻ ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ല. ഞങ്ങൾ താമസിക്കുന്ന ഈ വീടും സ്ഥലവും മാത്രം ആണ് ഞങ്ങളുടെ ആകെയുള്ള സമ്പാദ്യം. വീട്ടിലെ അവസ്ഥ എല്ലാം പറഞ്ഞ ശേഷം ഇത് നടക്കുമോ എന്ന് ആലോചിച്ചിട്ട് അവരോട് എന്നെ കാണാൻ വന്നാൽ മതി എന്ന് പറഞ്ഞു. അവരോട് സംസാരിച്ചിട്ട് നാളെ വരാം വരാം എന്നും പറഞ്ഞ് സുലൈമാനിക്ക യാത്രയായി.

ഒരു മിനിറ്റ്.

വാതിലിൽ ആരോ മുട്ടുന്നുണ്ട്. മരുന്ന് തരാൻ വന്ന നഴ്‌സ് ആയിരിക്കും. അവർക്ക് മാത്രം ആണ് ഇപ്പോൾ എന്നോട് അല്പം എങ്കിലും സ്നേഹം ഉള്ളത്. മരുന്ന് കഴിച്ച് കഴിഞ്ഞാൽ ഉറക്കം വരും. അത് കൊണ്ട് എന്റെ ബാക്കി കഥ ഞാൻ ഉറങ്ങി എഴുന്നേറ്റിട്ട് പറയാം.

എന്റെ കഥ കേട്ട് കഴിഞ്ഞാൽ നിങ്ങൾ ആരും എന്നെ ശപിക്കരുത്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഈ വേദന ഒന്നു കുറഞ്ഞ് കിട്ടാൻ.

മുറു…..

മരണം തന്ന തിരിച്ചറിവ് – ഭാഗം 2

Post Views: 35
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

11 Comments

  1. Pingback: മരണം തന്ന തിരിച്ചറിവ് അവസാന ഭാഗം - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  2. Pingback: മരണം തന്ന തിരിച്ചറിവ് 12 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  3. Pingback: മരണം തന്ന തിരിച്ചറിവ് 11 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  4. Pingback: മരണം തന്ന തിരിച്ചറിവ് 7 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  5. Pingback: മരണം തന്ന തിരിച്ചറിവ് 9 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  6. Pingback: മരണം തന്ന തിരിച്ചറിവ് 5 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  7. Pingback: മരണം തന്ന തിരിച്ചറിവ് 6 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  8. Pingback: മരണം തന്ന തിരിച്ചറിവ് 3 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  9. Pingback: മരണം തന്ന തിരിച്ചറിവ് 4 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  10. Pingback: മരണം തന്ന തിരിച്ചറിവ് - ഭാഗം 2 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

  11. Pingback: മരണം തന്ന തിരിച്ചറിവ് - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.