ശിവ ശിവ !നാണിത്തള്ള ഓടിവന്നു മൂക്കത്തു വിരൽവെച്ചു പറഞ്ഞു .
“അറിഞ്ഞോ നമ്മുടെ വാടക വീട്ടിലെ പുതിയ താമസക്കാർ ഭാര്യയും ഭർത്താവുമല്ല പോലും “.
ഇതു കേട്ടുവന്ന മാളുക്കുട്ടിയമ്മ
“സത്യമാണോ നാണിയെ വെറുതെ ആൾക്കാരെ കുറിച്ചു വേണ്ടാതീനം പറയണ്ട. ഇല്ലാത്തതു പറഞ്ഞാൽ ഈ വേലിക്കിപ്പുറം ഞാൻ കേറ്റില്ല നിന്നെ. മാനം മര്യാദക്കും ജീവിക്കുന്ന ഒരു ടീച്ചറും മാഷുമാണ് അവിടെ താമസിക്കുന്നത്.”
നാണിത്തള്ളയുടെ കൊതിയും നുണയും പറച്ചിൽ മാളുക്കുട്ടിയമ്മക്കു ഒട്ടും ഇഷ്ടമല്ല.
“ന്റെ മാളുക്കുട്ടിയമ്മേ ങ്ങളോടു ഞാൻ നുണപറയോ ”
ഉമ്മറത്തെ സംസാരം കേട്ടുകൊണ്ടാണു മാളുക്കുട്ടിയമ്മയുടെ ന്യൂജനറേഷൻ പേരക്കുട്ടി അങ്ങോട്ടു കടന്നുവന്നത് .
“കേട്ടോ ഉണ്ണിയെ നമ്മുടെ ടീച്ചറും മാഷും കല്യാണം കഴിച്ചിട്ടില്ല പോലും. ഓരെ കണ്ടാൽ പറയോ? ആ പോക്കും വരവുമൊക്കെ കണ്ടാൽ അസ്സൽ കുടുംബത്തിൽ പിറന്നവർ. കയ്യിലിരിപ്പോ??
കലികാലം അല്ലാണ്ടെന്താ പറയാ ഈ നീച പ്രവൃത്തിക്കൊക്കെ “.
മാളുക്കുട്ടിയമ്മയുടെ കാഴ്ചപ്പാടിലും ജീവിച്ചു വളർന്ന സംസക്കാരത്തിനും ഒട്ടും ചേരാത്ത പ്രവർത്തിയാണു വാടകക്കാരുടെ. അതിന്റെ ദേഷ്യം ആ വാക്കുകളിൽ പ്രകടമായിരുന്നു .
മുത്തശ്ശിയെ പറഞ്ഞു മനസ്സിലാക്കാൻ ന്യൂജൻ പേരക്കുട്ടി നന്നേ പാടുപെട്ടു.
“മുത്തശ്ശി അവർ ലിവിങ് ടുഗെതർ ആണു “.
താലിച്ചരടിന്റെയും വിവാഹ ഉടമ്പടിയുടെയും പിൻബലമില്ല എന്നുള്ളു പക്ഷെ ജീവിക്കുന്നതു ശരിക്കും കല്യാണം കഴിച്ചവർ പോലെ തന്നെ. പിന്നെ കൂടെ ജീവിച്ചു മടുത്താൽ എളുപ്പത്തിൽ ആ ബന്ധത്തിൽനിന്നും ഇറങ്ങിപ്പോകാം. അതും ഒരു കണക്കിൽ നല്ലതാ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ മടുത്തു ജീവിക്കുന്നതിനേക്കാൾ. പേരക്കുട്ടിയുടെ ലിവിങ് ടുഗെതർ സംസ്ക്കാരത്തെ പിന്താങ്ങിയുള്ള വിശദീകരണം കേട്ടപ്പോൾ മുത്തശ്ശിക്കു കലികയറി.
അരിശത്തോടെ മുത്തശ്ശി പറഞ്ഞു .
“ഏന്തു പറഞ്ഞിട്ടെന്താ സായിപ്പന്മാരുടെ സംസക്കാരമല്ലേ എനിക്കിതൊന്നും അംഗീകരിക്കാൻ സാധിക്കില്ല.
നാളെത്തന്നെ അവരെ ഞാൻ പറഞ്ഞു വിടും “.
മുത്തശ്ശിക്കു അംഗീകരിക്കാൻ പറ്റാത്ത സംകാരവും
പേരക്കുട്ടിയുടെ പിന്താങ്ങിയുമുള്ള വാക്കുതർക്കവും മൂർച്ഛിച്ചെന്നു മനസ്സിലാക്കിയ നാണിത്തള്ള കാര്യമൊന്നും മനസ്സിലാകാതെ
ഓടി രക്ഷപ്പെട്ടു .
റംസീന നാസർ
- Home
- Curated Blogs
- Recent Blogs
- Tiny Affairs
- Young World
- Categories
- അനുഭവം
- ഓർമ്മകൾ
- സാമൂഹ്യപ്രശ്നങ്ങൾ
- സമത്വം
- ജോലി
- അറിവുകൾ
- പ്രചോദനം
- സൗഹൃദം
- ജീവിതം
- കവിത
- കഥ
- തുടർക്കഥ / സീരീസ്
- പ്രണയം
- ത്രില്ലർ
- നര്‍മം
- സ്ത്രീ
- വിവാഹം
- ബന്ധങ്ങൾ
- ലൈംഗീകത
- LGBTQ
- ഗർഭം
- പ്രസവം
- പാരന്റിങ്
- കുട്ടികൾ
- സ്‌കൂൾ / കോളേജ്
- വീട്
- ആരോഗ്യം
- മാനസികാരോഗ്യം
- ഗൃഹവൈദ്യം
- ഭിന്നശേഷി
- യാത്ര
- ചരിത്രം / പൗരാണികശാസ്ത്രം
- പുസ്‌തകം
- സിനിമ
- സംഗീതം
- പാചകം
- ഫാഷൻ
- സൗന്ദര്യസംരക്ഷണം
- Bookshelf
- Our Authors
- Contests
- My Bookmarks
- Login / Register
- My Account
