Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരികെ പിടിച്ച യൗവ്വനം
അനുഭവം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

തിരികെ പിടിച്ച യൗവ്വനം

By Unnikrishna S RMarch 14, 202414 Comments4 Mins Read281 Views
Bookmark Now
Please login to bookmark Close

No account yet? Register

മാർച്ച്‌ 5, 2024

പതിവ് പോലെ ഓഫീസ് വിട്ട് കാറിൽ കേറി FM ൽ പാട്ടും കേട്ട് വീട്ടിലോട്ട് പതുക്കെയുള്ള ഡ്രൈവ്. മിക്ക ദിവസവും ആരെങ്കിലും കാറിൽ കൂടെ കാണും. ഒരു ഡ്രോപ്പ് അല്ലെങ്കില്‍ ഒരു ചായകുടി. വൈകിട്ട് മീശയുടെ കടയിൽ നിന്നും കടുപ്പത്തിന് ഒരു ചായ അടിച്ചില്ലെങ്കില്‍ ത്രില്ലില്ല. കട്ട മീശയും നീളത്തിലുള്ള നരച്ച താടിയും കാരണം കേശവൻ മാമന് നാട്ടുകാർ സ്നേഹത്തോടെ ചാർത്തിക്കൊടുത്ത പേരാണ് “മീശ”. വീടിന്‍റെ തൊട്ടടുത്തായതുകൊണ്ടും സ്ഥിരം കസ്റ്റമര്‍ ആയതു കൊണ്ടും എന്‍റെ വീട്ടുകാരെയും, എന്തിനു എനിക്കുള്ള ചായയുടെ കടുപ്പം പോലും മീശയുടെ മെമ്മറികാർഡിൽ രജിസ്ട്രെഡ് ആണ്.

വീടിന്‍റെ ഉമ്മറത്ത് നിന്നാൽ കാണാവുന്ന ആ ചായക്കട, അണ്ണന്‍റെ വീട് ഇരിക്കുന്ന പറമ്പിലാണ്. പാർക്കിങ്ങിന് സ്ഥലവും ഉണ്ട്. എന്നാലും ഞാൻ വരുമ്പോൾ കാറിൽത്തന്നെയിരിക്കും. മറ്റൊന്നിനുമല്ല, ആ ചായക്കൊപ്പം പാട്ടുകളും ആസ്വദിച്ചു കുടിക്കാമല്ലോ. എനിക്കിടക്ക് അത് അരോചകമായി തോന്നിയെങ്കിലും മീശണ്ണൻ ചായ കൊണ്ടുവന്നു തരും. അതുകൊണ്ട് അങ്ങനെ തന്നെ തുടർന്നു പോന്നു. പക്ഷെ അന്നെന്തോ ഞാൻ ആ പറമ്പിൽത്തന്നെ കാർ പാർക്ക്‌ ചെയ്തു കടയുടെ മുന്നിൽപ്പോയി. അവിടെ കുറേ ബെഞ്ചുകളും സ്റ്റൂളും ഇട്ടിട്ടുണ്ട്. വളരെ പരിചിതമായ ആൾക്കാരിരുന്നു ക്യാരംസ് കളിക്കുന്നു. ചിലർ ബീഡി വലിക്കുന്നു. അതിൽ എന്‍റെ വീട്ടിൽ തേങ്ങ ഇടാൻ വരുന്ന ശശി മുതൽ കോർപറേഷൻ ഓഫീസിൽ നിന്ന് റിട്ടയർ ആയ കോരസാർ വരെ ഉണ്ട്.

“സാറെന്താ പതിവില്ലാതെ മീശയുടെ സന്നിധിയിലേക്ക്?” ക്യാരംസിന്‍റെ സ്‌ട്രൈക്കർ അടിച്ചുകൊണ്ടു ശശിയുടെ സ്വാഗതം.

സ്നേഹപൂർവ്വം ആണെങ്കിലും അതിനുളളിലെ ദ്വയാർത്ഥം എനിക്ക് കൊണ്ടു. അത് ചിലപ്പോ സ്നേഹത്തോടെ ആവാം അല്ലെങ്കില്‍ പരിഹാസം നിറഞ്ഞത്. പറഞ്ഞുതീർന്നതും ശശിയുടെ കൈ ഒരു മൺപാത്രത്തിലോട്ട് പോയി. ആ കാഴ്ച എന്‍റെ കോളേജ് ക്യാമ്പിലോട്ട് കൊണ്ടുപോയി. നല്ല വെന്തുടച്ച പാൽക്കപ്പയും ഉണക്കചെമ്മീൻ ചമ്മന്തിയും. അയാൾ ആ സ്‌ട്രൈക്കർ അടിച്ച കൈ കൊണ്ട് തന്നെ അതിൽ നിന്നും എടുത്ത് കഴിച്ചിട്ട് വിരലുകൾ ചുണ്ടുകൾ കൊണ്ട് ഉറിഞ്ചിയെടുത്തു

“സാറേ… ഇതീന്ന് കുറച്ചു എടുത്ത് കഴിക്ക്. തീർന്നാൽ മീൻകറി റെഡിയാകുന്നുണ്ട്. കള്ള് ഇല്ല കേട്ടാ. എന്തെരിനു മീശയുടെ കഞ്ഞിയിൽ പാറ്റ ഇടണത്.” തനിനാടൻ ശൈലി.
അയാളുടെ കൈയ്യിട്ടുവാരൽ കണ്ടപ്പോഴേ എന്നിലെ പുരോഗമനവാദിക്ക് മനം തികട്ടി. എന്നാൽ ആ മീൻകറിയുടെ അടാർ മണം അടിച്ചിട്ട് പിടിച്ചു നീക്കാനും പറ്റുന്നില്ല.
“കോര സാറേ.. എന്നാ ഞാൻ വീട്ടിലോട്ട് കേറട്ടെ. ഓഫീസിലെ കുറേ പണികൾ ബാക്കിയുണ്ട്. അത് തീർക്കട്ടെ.” അങ്ങനെ ഒന്ന് ഇല്ലെങ്കിലും ഒരു എസ്ക്യൂസ്‌ എന്നോളം പറഞ്ഞു കാർ സ്റ്റാർട്ടാക്കി.
“അപ്പാ ശരി മാഷേ.. പോയേച്ചും വായോ. ഇടക്കൊക്കെ ഇങ്ങോട്ടും തല കാണിക്കണേ .” കോര സാർ
ശരിയെന്നോളം തലകുലുക്കി ഞാൻ വീട് ലക്ഷ്യമാക്കി നീങ്ങി. വീടെത്തി. പതിവുപോലെ അവിടം കാലിയാണ്. എല്ലാപേരും അവരവരുടെ കർമക്ഷേത്രങ്ങളിലാണ്.
നേരം ഇരുട്ടിയിരുന്നു. എന്നാലും ഡ്രസ്സും മാറി കുളിച്ചു. അന്നന്ന് ചെയ്ത പാപങ്ങൾ കഴുകികളയുവാനെന്നോളം സന്ധ്യാവിളക്കും കത്തിച്ചു പൂജയും നടത്തി.
നേരത്തെ സാറിന്‍റെ അടുത്ത് പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഒന്നും ഇല്ലാത്തതുകൊണ്ടും, ആ സമയം വീട്ടിൽ ഏകാനായതു കൊണ്ടും ചെകുത്താനായി ആ പച്ച കുപ്പി കണ്ണിൽപ്പെട്ടു. സേവിക്കുന്നവർ അതിനെ “ബിയർ അല്ലെങ്കില്‍ അമൃതെന്നും” അല്ലാത്തവർ അതിനെ “ചാരായം” എന്നും സംബോധന ചെയ്യും.
എന്തായാലും അതിൽനിന്നും ഒരു ഗ്ലാസ്സിലോട്ട് പകർത്തി സ്ഥിരം ഇരിപ്പിടമായ സോഫയിലോട്ട് നീങ്ങി. ഒരേ സ്ഥലത്തു കുറേ വർഷങ്ങളായി ഇരുപ്പുറപ്പിച്ചതു കൊണ്ടു സോഫയിൽ എന്‍റെ ആകാരവടിവ് ഒപ്പിവച്ചിട്ടുണ്ട്. കിഷോർകുമാറിന്‍റെ കിടിലം മെലോഡിയുടെ പശ്ചാത്തലത്തിൽ ആദ്യ ഗ്ലാസ് കാലിയാക്കി. പിന്നെ മുഹമ്മദ് റാഫിയും വന്നു. അങ്ങനെ രണ്ടാമതും നിറച്ചു. അപ്പോഴാണ് മൊബൈൽ കണ്ണിൽപ്പെട്ടത്.
ക്ലബ്ഡാൻസ് പാർട്ടികളിൽ പങ്കാളിയെ ഡാൻസ്ഫ്ലോറിലേക്ക് സ്വീകരിച്ചു ആനയിക്കുന്ന പോലെ ഞാൻ അവളെ പുണർന്നു കരങ്ങളിലാക്കി. പിന്നെ ആകെ ഒരു വ്യഗ്രതയായിരുന്നു.
തലേദിവസം FBയിൽ ഇട്ട ഫോട്ടോയുടെ റിവ്യൂസ്, കഥകളുടെ ഫീഡ്ബാക്ക് , WHATSAPPIL പ്രിയപെട്ടവരുടെ ചാറ്റ്സ്, ഏല്ലാം ഇതിനോടകം കുമിഞ്ഞു കൂടിക്കാണും. പിന്നെ ഒന്നും നോക്കിയില്ല. കൈയിലുള്ള മൊബൈൽ സ്ക്രീൻലോക്ക് മാറ്റി, FB ഐക്കണും ക്ലിക്ക് ചെയ്തു.
പ്രതീക്ഷിക്കാതെ അത് സംഭവിച്ചു. FB ലോഗിൻ ഡയലോഗ് ബോക്സ് വന്നു. ഇ_ മെയിൽ അല്ലേൽ ഫോൺ നമ്പർ ടൈപ്പ് ചെയ്യാൻ. അത് ചെയ്തു. പാസ്സ്‌വേർഡ് എന്‍റെർ ചെയ്തു. അപ്പോഴിതാ മെസ്സേജ് “YOUR PASSWORD IS NOT VALID ” അപ്പോപ്പിന്നെ എനിക്ക് എന്നെ തന്നെ സംശയം തോന്നി. ബിയറിന്‍റെ പുറത്തായത് കൊണ്ട് മറന്നു പോയതാണോന്ന്. എനിക്ക് അതും വിശ്വസിക്കാനായില്ല. അങ്ങനെ പിന്നെയും തലങ്ങുംവിലങ്ങും പാസ്സ്‌വേർഡ് എന്‍റെർ ചെയ്തുനോക്കി. രക്ഷയില്ല. എന്നാപ്പിന്നെ WHATAPP നോക്കാന്ന് കരുതി അതും ട്രൈ ചെയ്തു. തഥൈവ.
മനസ് ഒന്ന് പേടിച്ചു തുടങ്ങി. എന്‍റെ ബാങ്ക് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ?, വർഷങ്ങളായി FB യിൽ സ്റ്റോർ ചെയ്ത ഫോട്ടോസെല്ലാം പോയോ ഭഗവാനെ..,ഇനി ആരെങ്കിലും എന്‍റെ കോണ്ടാക്ട് ഡീറ്റെയിൽസ് ചോർത്തിയോ . .എന്തെന്നില്ലാത്ത പരിഭ്രാന്തി. ആ പേടി കൂടിക്കൂടി വന്നു.
വേഗം ഓൺലൈൻ ബാങ്ക് അക്കൗണ്ട് ചെക്ക്‌ ചെയ്തു. ഭാഗ്യം പൈസ അവിടെത്തന്നെയുണ്ട്. പകുതി സമാധാനമായി..
വിശന്നു വലഞ്ഞ യാചകൻ, കാലി ബിരിയാണി ചെമ്പിൽ തപ്പുന്നപ്പോലെ ഞാൻ വീണ്ടും വീണ്ടും മൊബൈലിൽ FBനെയും WAനെയും ഭ്രാന്തമായി പരതി കൊണ്ടിരുന്നു. ഫലമുണ്ടായില്ല.
അപ്പോഴാണ് അതിൽ ഞാനെത്ര അടിമപ്പെട്ടു എന്നറിയുന്നത്. ഗത്യന്തരമില്ലാതെ ടിവി ഓൺ ചെയ്തു.
അപ്പോഴാണ് ന്യൂസ് ഹെഡ് ലൈൻ കാണുന്നത്. FB യും WA ഉം സെർവർ ഡൌൺ കാരണം പ്രവർത്തിക്കുന്നില്ലന്ന്. ഹോ…ജീവിതത്തിലെ പകുതി ആയുസ്സ് തിരിച്ചു കിട്ടിയപോലെ.
പതിവു ചാനൽ ചർച്ചകളില്ലെന്നപ്പോലെ, മൂന്ന്പാർട്ടിക്കാരും അവതാരകനും തമ്മിൽ ഘോരമായ വാക്‌പ്പോര്. പണ്ടേ എനിക്ക് രാഷ്ട്രീയത്തിൽ അത്ര പിടിപാടില്ലാത്തതു കൊണ്ട് അതും ഓഫ് ചെയ്ത് ടെറസിലോട്ട് വച്ചുപിടിച്ചു.
ടെറസിൽ നിന്നും ചുറ്റും ഒരു നോട്ടം. ഒരു പക്ഷെ ഈ മൊബൈൽ കൈയിൽ ഉള്ളത് കാരണം ഞാൻ ഈ കാഴ്ചകൾ ആസ്വദിക്കാൻ മറന്നൊന്നൊരു തോന്നൽ.
അങ്ങ് താഴെ മീശഅണ്ണന്‍റെ കടയിലെ കലാപരിപാടികൾ തീർന്നില്ല. ശശി എന്നെ കണ്ടിട്ട് കൈയ്യാട്ടി വിളിക്കുണ്ട്.
“സാറേ.. പണിയൊക്കെ കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് വന്നാണ്. നമുക്കൊന്ന് കൂടണ്ടേ:”
ഒരു പണിയില്ലാത്തതു കൊണ്ടും മൊബൈൽ പണിമുടക്കായതുകൊണ്ടും ഞാൻ ഇറങ്ങി ആ ഗാങ്ങിൽ കൂടി.
അവിടെ എത്തിയിട്ടും ഞാൻ മൊബൈൽ FB ഉണ്ടോന്ന് ഒന്നും കൂടി ഉറപ്പുവരുത്താൻ നോക്കി.
“സാറെ..അതൊന്നും ഇപ്പൊ വർക്ക് ചെയൂല. ഇങ്ങോട്ട് ഇരിക്. അണ്ണാ.. നിങ്ങളൊന്ന് മാറികൊടുക്ക്. ഇനി സാറ് ഒരു ഗെയിം കളിക്കട്ടെ ” അവരിലൊരാൾ
പണ്ടത്തെ ക്യാരംസ് മാസ്റ്റർ ആണെന്ന് അവർക്കറിയില്ലലോ. ഞാൻ തുരുതുരാന്ന് കോയിന്സ് ഇടാൻ തുടങ്ങി. “സാറ് പുലിയാണ് കേട്ടാ.. “കോരസാർ .കേട്ടുനിന്നവർ തലയാട്ടി. പെട്ടെന്നു എന്‍റെ പഴയ യൗവനകാലം തിരിച്ചു വരുന്ന പോലെ.
“അണ്ണാ. ഇതൊരു പിടിപിടി.” കപ്പയും മീനും അടങ്ങുന്ന പാത്രം നീട്ടിക്കൊണ്ടു ശശി. സാറ് വിളിയിൽ നിന്നും അണ്ണനിലോട്ടുള്ള ശബ്ദവ്യതിയാനം ഞാൻ അറിയാതിരുന്നില്ല. പക്ഷെ എനിക്ക് അത് ബോധിച്ചു എന്നു മാത്രമല്ല ആ കപ്പ ഞാൻ ആ കൈ കൊണ്ടു തന്നെ വാരിയെടുത്തു അകത്താക്കി. നേരത്തെ ശശി ഇങ്ങനെ കഴിച്ചതിന്‍റെ മനഃസുഖം ഞാനും അനുഭവിച്ചു. അതിലുപരി ഇങ്ങനെ ചില സുന്ദരനിമിഷങ്ങൾ നഷ്ടമായതിന്‍റെ ഓർമപ്പെടുത്തലുകളും.
ഉണ്ണികൃഷ്ണ. എസ്.ആർ

Post Views: 20
4
Unnikrishna S R

ഞാൻ ഉണ്ണികൃഷ്ണ. കല അടിസ്ഥാനപരമായി രക്തത്തിൽ ഉണ്ടെന്ന് വിശ്വാസക്കുന്നു എങ്കിലും മുഴുവൻ സമയം ശാസ്‌ശാസ്ത്രലോകവുമായി ബന്ധമുള്ളജിനാൽ മസാമാസം കഴിഞ്ഞുകൂടാൻ ഉള്ള വക അവിടെന്നിന്നും തരപ്പെടുത്തുന്നു ❤️A SCIENTIST AT ISRO,TRIVANDRUM AND FORMER FORMER SCIENTIST AT BHABHA ATOMIC REAEARCH CENTRE MUMBAI. എഴുത്തിലേക്ക്‌ ഈഴഞ്ഞു കേറുന്ന ഒരു പാവം മനുഷ്യൻ. കുറച്ചു ഫോട്ടോഗ്രഫി,ലേശം കുക്കറി, ആണ് വേറെ ഭ്രാന്തുകൾ.

14 Comments

  1. Kannan on March 15, 2024 7:04 PM

    നല്ല കുറേ ഓർമകൾ അയവിറക്കാൻ സാധിച്ചു. വളരെ നന്നായിട്ടുണ്ട് ഉണ്ണി, ഇനിയും എഴുതാൻ ഒരുപാട് അവസങ്ങൽ കിട്ടട്ടെ. എന്നെന്നും സ്നേഹത്തോടെ നിൻ്റെ സ്വന്തം കൂട്ടുകാരൻ കണ്ണൻ

    Reply
  2. Premkrishnan MK on March 15, 2024 6:40 PM

    👏👏

    Reply
  3. Sanil kumar.AO on March 15, 2024 5:09 PM

    വളരെ നന്നായിട്ടുണ്ട് സർ…… തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സമയം കണ്ടെത്തി ഇനിയും ഒരുപാട് എഴുതണം……❤️

    Reply
    • ഉണ്ണികൃഷ്ണ എസ് ആർ on March 15, 2024 6:02 PM

      നല്ല വാക്കുകൾക്ക് നന്ദി ❤️

      Reply
    • Unnj on March 15, 2024 6:04 PM

      നല്ല വാക്കുകൾക്ക് നന്ദി

      Reply
  4. Muraleedharan on March 15, 2024 4:28 PM

    Kala sapharya thudaratte.. All the very best🙏👍👌

    Reply
  5. G S Naur on March 15, 2024 4:16 PM

    Nice dear..

    Reply
  6. Deepa Perumal on March 15, 2024 3:48 PM

    Welcome welcome 🙂

    Reply
  7. Manju on March 15, 2024 3:47 PM

    Luuuved reading the story in one stretch…. I could visualise that Mesha’s tea shop…. The villager’s small gatherings… Games…. Their naattuviseshamz….. Enjoying naadan food 😋…. Everything…… Beautifully written, like a gorgeous painting on a Canvas…. Hugs 🤗

    Reply
    • Unni🙏🙏 on March 15, 2024 6:06 PM

      Thanks

      Reply
  8. Kannan on March 15, 2024 3:39 PM

    നന്നായിരിക്കുന്നു….. ഇപ്പോഴത്തെ തലമുറ പുറംലോകം എന്തെന്ന് അറിഞ്ഞിരിക്കണം

    Reply
  9. sabira latheefi on March 15, 2024 7:48 AM

    👍🏻👍🏻👍🏻

    Reply
    • Santhosh on March 15, 2024 6:26 PM

      നന്നായിട്ടുണ്ട് ആശാനേ…..🌹
      ഇനിയും മുന്നോട്ട് ❤️

      Reply
  10. Nafs nafs on March 15, 2024 12:00 AM

    ഒഴുക്കുള്ള ഭാഷ. നല്ല രസമുണ്ട് വായിക്കാൻ👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.