Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 1
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 1

By ദേവദാസ്March 22, 2024Updated:April 2, 202416 Comments4 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു വശത്തേക്ക് തല ചരിച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു അവൾ. മൂക്കിൽ നിന്ന് രക്തത്തിൻ്റെ ചാൽ ഒഴുകിപ്പരന്നിരുന്നു.  ഉടഞ്ഞ വളത്തുണ്ടുകൾക്കിടയിൽ അവളുടെ പ്രിയപ്പെട്ട, മഞ്ചാടിക്കുരുക്കൾ നിറച്ച ഭരണി നിലത്ത് ചില്ലു പൊട്ടി ചിതറിക്കിടന്നു.

ആരൊക്കെയോ അവളുടെ ശരീരം താങ്ങിയെടുക്കുന്നത് കണ്ണീരിൻ്റെ ചിതറിയ ചില്ലിലൂടെ അവൻ കണ്ടു. അവളുടെ തുറന്നു തുറിച്ച കണ്ണുകൾ തന്നോട് യാത്ര പറയുന്നതു പോലെ അവനു തോന്നി. അവൻ്റെ നെഞ്ചിൽ തീക്കനൽ പൊള്ളി. ഉള്ളിലെ താപം മുഴുവൻ ഉന്മാദമായി പുറത്തുചാടി. അവൻ ഭ്രാന്തമായി അലറിക്കരഞ്ഞു.
********
വളർത്തു നായുടെ കുരയും കരിയിലയിൽ കാലടികൾ അമരുന്നതിൻ്റെ അടുത്തു വരുന്ന ശബ്ദവും കേട്ട് അയാൾ ചാരുകസേരയിൽ നിന്ന് ആയാസപ്പെട്ട് എഴുന്നേറ്റു. വീടിൻ്റെ വശത്തുള്ള ജനൽ പാതി തുറന്ന് അയാൾ പുറത്തേക്ക് നോക്കി. പുറത്ത് രണ്ടു പേർ നിൽപുണ്ടായിരുന്നു.
“ഞാനാ സാറേ. വാതിൽ തുറക്ക്.”, അതിലൊരാൾ പറഞ്ഞു. അരണ്ട നാട്ടു വെളിച്ചത്തിൽ പറഞ്ഞയാളെ വീട്ടുകാരൻ തിരിച്ചറിഞ്ഞു. അയാൾ തിരികെ നടന്ന് മുൻ വാതിലടുത്തെത്തി. തുറന്ന വാതിലിലൂടെ ആഗതർ അകത്തേക്കു കയറി.

”നാളെ തരാമെന്നല്ലേ പറഞ്ഞത്?”, അയാൾ പരിചയക്കാരനോട് ചോദിച്ചു.
“ഇന്നു തന്നെ തന്നേക്കാം എന്നു കരുതി.”, പരിചയക്കാരൻ ബാഗിൽ നിന്ന് ഒരു കുപ്പി റം എടുത്ത് ടീപ്പോയിൽ വച്ചു കൊണ്ടു പറഞ്ഞു.
“ഇതാരാ?”, കൂടെ വന്നയാളെ ചൂണ്ടിക്കൊണ്ട് അയാൾചോദിച്ചു
“എൻ്റെ ഒരു സഹായിയാ.”, ഗ്ലാസിലേക്ക് റം പകർന്നു കൊണ്ട് പരിചയക്കാരൻ പറഞ്ഞു. പിന്നെ നിറഞ്ഞ ഗ്ലാസ് അയാൾക്കു നീട്ടി. അപ്പോൾ പുറത്ത് അയാളുടെ വളർത്തുപട്ടി പിടഞ്ഞ് നിശ്ചലമായിക്കഴിഞ്ഞിരുന്നു.
********
“ക്വാറിയുടെ ലൈസൻസ് റീ ഇൻസ്റ്റേറ്റ് ചെയ്തിട്ടുണ്ട്.”
“താങ്ക് യൂ അളിയാ.”
“അറിയാമല്ലോ കേസൊതുക്കാനും ലൈസൻസ് തിരിച്ചുകിട്ടാനും ഞാൻ പൊട്ടിച്ചത് ചില്ലറക്കാശല്ല.”
“ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല.”
“പണ്ട് ക്വാറി തുടങ്ങിയപ്പോഴും നീ ഇതുതന്നാ പറഞ്ഞത്. അന്നും ഇതുപോലെ നാട്ടുകാരുടെ സമരമൊതുക്കി ലൈസൻസ് വാങ്ങിയത് ഞാൻ പാടുപെട്ടാണ്.”
”അറിയാം.”
“എന്നിട്ട് നീയും പാർട്ണൻമാരും കൂടി മല മുഴുവൻതുരന്നു തുരന്ന് ഒടുക്കം…”
“ആ പുളിക്കൻമാർ
കലിപ്പിലാ. അവൻമാര് വല്ലതും… അളിയനൊന്ന്…”, അയാൾ വിഷയം മാറ്റി.
”അതും നിൻ്റെ പണിയല്ലേ?”
അയാൾ ഒന്നും മിണ്ടിയില്ല.
“എന്നാണ് ക്വാറി തുടങ്ങുന്നത്?”, അല്പം കഴിഞ്ഞ് എം എൽ എ ചോദിച്ചു.
“വഴി മുഴുവൻ ഇടിഞ്ഞു കിടക്കുവാ. അത് ആദ്യം ശരിയാക്കണം. പിന്നെ പഴയ കസ്റ്റമേഴ്സിനെയൊക്കെ…”
“ഉം.. ഉം…”, എം എൽ എ ഇടയ്ക്കു കയറി: “വല്യ ആഘോഷോം ബഹളോം ഒന്നും വേണ്ട.”
അയാൾ തലയാട്ടി. എം എൽ എ തുടർന്നു: “നീയാ പാർട്ട്ണർമാരെ എങ്ങനെങ്കിലും ഒഴിവാക്കിക്കോ. പ്രത്യേകിച്ച് ആ പ്രൊഫസറെ. മഴക്കാലത്ത് മല തുരക്കാൻ അവനായിരുന്നല്ലോ തിടുക്കം.”, എം എൽ എ യുടെ സ്വരത്തിൽ അനിഷ്ടം ചുവച്ചു.
“അവരുടേതല്ലേ മേജർ ഷെയർ.”
“ഉം. ഷെയറ് കൊടുത്തോ അല്ലാതെയോ എല്ലാറ്റിനെയും ഒഴിവാക്കാൻ നോക്കണം. ഇനി നടത്തിപ്പ് ഒക്കെ ഞാനായിക്കോളാം.”, എം എൽ യുടെ സ്വരത്തിൻ്റെ കടുപ്പം അയാൾ തിരിച്ചറിയാതിരുന്നില്ല.
********
നഗരപ്രാന്തത്തിലെ മലയോര ഗ്രാമമായ ചിറ്റുമലയുടെ അറ്റമാണ് ആ റൗണ്ട്. അതിനപ്പുറം കാണുന്ന കൂമൻകുന്ന് എന്നറിയപ്പെടുന്ന മലഞ്ചരിവ് ഒരു കാലത്ത് ധാരാളം കുടുംബങ്ങൾ താമസിച്ചിരുന്ന ജനപദമായിരുന്നു. കുന്നിറങ്ങി വരുന്നിടത്തുള്ള, മദർ മേരിയുടെ പ്രതിമയുള്ള ചെറിയ റൗണ്ടും അതിനു ചുറ്റുമുള്ള അങ്ങാടിയും ആയിരുന്നു കൂമൻകുന്നുകാരുടെ നിത്യ വ്യാപാരവ്യവഹാരങ്ങളുടെ കേന്ദ്രം. ഒന്നര വർഷം മുൻപ്, ഉരുൾപൊട്ടലിലും മലയിടിച്ചിലിലും കൂമൻകുന്ന് നാമാവശേഷമായി. അവിടുത്തെ ക്രിസ്ത്യൻ പള്ളി ഉൾപ്പെടെ എല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നടിഞ്ഞു. പിന്നീട് ജീവിതം തളിർക്കാത്ത, ആൾപാർപ്പില്ലാത്ത പ്രദേശമായി കൂമൻകുന്ന് മാറി. കാടുപിടിച്ച റൗണ്ടും അവിടെ നിന്ന് വലതോട്ട്, കൂമൻകുന്നിലേക്ക് കയറിപ്പോകുന്ന തകർന്ന റോഡും റൗണ്ടിലെ അംഗഭംഗം വന്ന മദർ മേരിയുടെ പ്രതിമയും ദുരന്തത്തിൻ്റെ മുറിവുകളായി ശേഷിച്ചു.

ടൗൺ താണ്ടി റൗണ്ടിലെത്തിയ അയാളുടെ മോട്ടോർ സൈക്കിൾ അവിടെ നിന്ന് ഇടതോട്ടുള്ള റോഡിലേക്കു കയറി. ഇടയ്ക്കിടെ മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ പിന്നിട്ട് വാഹനം മുന്നോട്ടു പോയി. രണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ വഴിവിളക്കുകൾ അവസാനിച്ചു. ബൈക്കിൻ്റെ വെളിച്ചം നേർപ്പിച്ച ഇരുട്ടിലൂടെ അയാൾ മുന്നോട്ടു പോയി. മൂന്നു കിലോമീറ്ററിനപ്പുറമുള്ള നിർമ്മല ചൈതന്യയുടെ ആശ്രമത്തിലേക്കുള്ള വഴിയാണത്. ദൈവത്തിലേക്കുള്ള പാതയായിട്ടാവണം, വളഞ്ഞു പുളഞ്ഞ് കയറ്റിറക്കങ്ങളുള്ള റോഡായിരുന്നു അത്. വിജനതയും ഇരുളും കെട്ടുപിണഞ്ഞു കിടക്കുന്ന വഴിയിലൂടെ ബൈക്ക് ആശ്രമം ലക്ഷ്യമാക്കി പാഞ്ഞു.

നിർമ്മല ചൈതന്യയെ സന്ദർശിക്കുക; പ്രത്യേക ജന്മദിന പൂജയിൽ പങ്കെടുക്കുക; അമ്മയുടെ അനുഗ്രഹം നേടുക – കഴിഞ്ഞ മൂന്നു വർഷമായി ജന്മദിനത്തിൽ അയാളാ പതിവ് തെറ്റിക്കാറില്ല. ഭാര്യക്കൊപ്പമാണ് എല്ലാ വർഷവും അയാൾ ജന്മദിനപൂജയിൽ പങ്കെടുക്കുന്നത്. ഇത്തവണ ഭാര്യയ്ക്ക് അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടി വന്നു. അതാണയാൾ ഒറ്റയ്ക്കായത്.

രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ, ആലക്തിക ദീപങ്ങളുടെ പ്രഭയിൽ, ചുവന്ന പട്ടിനാൽ അലംകൃതമായ ഇരിപ്പിടത്തിൽ ഉപവിഷ്ടയായ നിർമ്മല ചൈതന്യയുടെ മുന്നിൽ നിലത്ത് മുട്ടുകുത്തി അവരുടെ കാലടികളിൽ തല കുമ്പിട്ടിരിക്കുകയായിരുന്നു അയാൾ. ജന്മദിനപൂജ കഴിഞ്ഞിരുന്നു.
“നല്ലതു വരും.”, നിർമ്മല ചൈതന്യ അയാളെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു കൊണ്ട് തുടർന്നു: ”പൂജകളും പ്രാർത്ഥനകളും മുടക്കരുത്. അനർത്ഥങ്ങളും അപകടങ്ങളും ഒഴിഞ്ഞു പോയി എന്നു കരുതണ്ട.”

അയാൾ നിലത്തു നിന്നെഴുന്നേറ്റ്, തൊഴുതു. പിന്നെ പിൻവാങ്ങി ആശ്രമത്തിനു പുറത്തേക്കു നടന്നു. അയാളുടെ ബൈക്ക് ആശ്രമത്തിൻ്റെ ഗേറ്റ് കടന്നപ്പോൾ ആശ്രമത്തിനകത്തുനിന്ന് ഒരാൾ പുറത്തേക്ക് വന്നു. അയാൾ തൻ്റെ ഫോൺ കൈയിലെടുത്തു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാളുടെ വാഹനം കൂമൻകുന്നിലെ റൗണ്ട് കഴിഞ്ഞുള്ള കുത്തനെയുള്ള ഇറക്കത്തിലെത്തി. സമയം 12 മണി കഴിഞ്ഞിരുന്നു. ഇരുട്ടിൻ്റെ ആവരണത്തിനപ്പുറം, ബൈക്കിൻ്റെ വെളിച്ചത്തിൽ, മുന്നിലെ നരച്ചു മങ്ങിയ മഞ്ഞ നിറമുള്ള ബോർഡിലെ കറുത്ത Y ചിഹ്നം തെളിഞ്ഞു കണ്ടു. അതിൽ “കമ്പളക്കാട് 3 KM ചിറ്റുമല ടൗൺ 1 KM” എന്ന് രേഖപ്പെടുത്തിയിരുന്നു. അയാൾ വലതേക്ക് തിരിയാൻ ഇൻഡിക്കേറ്ററിട്ടു. അടുത്ത നിമിഷം വണ്ടി റോഡിൽ നിന്ന് കുതിച്ചുയർന്നു. അത് വഴിയരികിലെ പാറക്കെട്ടിൽ വലിയ ശബ്ദത്തിൽ തട്ടിത്തെറിച്ചു നിലംപതിച്ചു. അയാൾ ഉയർന്നു തെറിച്ചു. മഞ്ഞ ബോർഡിൽ ചെന്നിടിച്ച് അയാൾ നിലത്തേക്ക് വീണു. തലയിൽ പിൻഭാഗം റോഡിൽ ഇടിച്ചു ചോര കുതിച്ചു ചീറ്റി.

തൻ്റെ മുകളിൽ കുനിഞ്ഞു നില്ക്കുന്ന നിഴൽ രൂപത്തെ അയാൾ കണ്ടു. അടുത്ത നിമിഷം അയാളുടെ കഴുത്തിനു ചുറ്റും എന്തോ ചുറ്റിവരിഞ്ഞു. റോഡിലൂടെ നിരങ്ങിപ്പോകുമ്പോൾ അയാൾ അബോധത്തിലേക്ക് വീണു.
(അടുത്ത അദ്ധ്യായം)

Post Views: 26
12
ദേവദാസ്

16 Comments

  1. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 9 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 10 (അവസാന അദ്ധ്യായം) - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  3. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 5 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  4. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 8 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  5. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 6 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  6. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  7. Nishavidyadhar on March 24, 2024 8:26 PM

    പല വട്ടം 3 ഭാഗങ്ങളും വായിച്ചു… ഇപ്പോഴാണ്. കൂമൻ മലയും അതുമായി ബന്ധപ്പെട്ട ആൾക്കാരെക്കുറിച്ചു ഒക്കെ ഒരു ധാരണ വന്നത്… എന്തായാലും കഥ വളരെ ആകാംഷ ഭരിതമാകുന്നു… അഭിനന്ദനങ്ങൾ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰🙏🏻

    Reply
  8. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  9. Anamika s on March 23, 2024 6:37 PM

    Waiting for next part

    Reply
  10. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 2 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  11. Sheela on March 23, 2024 5:02 PM

    👍

    Reply
  12. പി.രവീന്ദ്രൻ, വള്ളികുന്നം on March 22, 2024 11:50 PM

    കൊകൊള്ളാം പതിവ്പോലെ ആശാൻ കഥയുടെ ആകാംക്ഷയിലാണ്ട വായനക്കാരെയും കെട്ടിവലിച്ചു കൊണ്ടുപോകുന്നു.
    അഭിനന്ദനങ്ങൾ.

    Reply
    • Sunandha Mahesh on March 23, 2024 3:58 PM

      തുടക്കം ഗംഭീരം 👍

      Reply
  13. ലിബിന on March 22, 2024 10:07 PM

    തുടക്കം നന്നായി…. Waiting

    Reply
  14. Anju ranjima on March 22, 2024 9:10 PM

    waiting for next part! ഗംഭീരം

    Reply
  15. Pavithra Unni on March 22, 2024 6:49 PM

    തുടക്കം തന്നെ 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.