Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രവികുട്ടനോടൊപ്പം
ഓർമ്മകൾ കുട്ടികൾ ജീവിതം പുസ്‌തകം

രവികുട്ടനോടൊപ്പം

By Neema RajeevApril 9, 2024Updated:April 13, 2024No Comments3 Mins Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ 2013 ഇൽ  വായിച്ച “അങ്ങനെ ഒരു മാമ്പഴക്കാലം ആണ് ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യ പുസ്തകം. അജോയ്  കുമാർ എം എസ്  എഴുതി 2012 ലെ ബാലസാഹിത്യകൃതിക്കുള്ള അക്കാദമി അവാർഡും ഇന്ത്യൻ റൂമിനേഷൻ അവാർഡും ലഭിച്ച  പുസ്തകം.  ഒറ്റ ഇരുപ്പിനു  വായിച്ചു തീർത്തത് ഇന്നും ഓർമയുണ്ട്.  ഇടക്കൊക്കെ വീണ്ടും വായിച്ചു ആ ഓർമകളിലേക്ക് പോകാനും ഒരു പാട് ഇഷ്ടം. പതിമൂന്നു   കഥകളും, പിന്ന ആമുഖവും എല്ലാം വളരെ ഹൃദ്യമായവ. ഈ പുസ്തകം നമ്മളെ ശരിക്കും ബാല്യത്തിലേക്ക് കൊണ്ട് പോകും. ചിരിയും ചിന്തയും കണ്ണീരും നോവും  എല്ലാം സമ്മാനിച്ച് ഈ  പുസ്തകവും  ഇതിലെ കഥാപാത്രങ്ങളുമെല്ലാം നമുക്ക്  അത്ര മേൽ പ്രിയപെട്ടതാവും. 

നർമ്മവും നോവും ഒരു പോലെ സമന്വയിപ്പിച്ച  ആദ്യത്തെ കഥ,  ഒരു  മുറിവിന്റെ ഓർമ്മക്ക്.  അതിലെ രവികുട്ടന്റെ അവസ്ഥ, വായിക്കുന്ന നമ്മുടെ ഉള്ളിൽ കേറി കൊളുത്തും,  രവിക്കുട്ടന്റെ മനസിലെ  മുറിവിനെ ഓർത്തു നമ്മുടെ കണ്ണും നനയും… ബാല്യത്തിന്റെ നിഷ്കളങ്കതയ്ക്കുണ്ടായ ആദ്യത്തെ മുറിവ്.. 

മുറ്റത്തെ മാവും അമ്മാവനും കാർ ഓടിക്കലും  ഒക്കെയായി  രസകരമായി  തുടങ്ങി ഒരു നോവില്‍ അവസാനിപ്പിച്ച  കഥ. ഇത് പോലെത്തെ അനുഭവങ്ങള്‍ ഒരു പക്ഷെ എല്ലാർക്കും ഉണ്ടായിരിക്കും.. പക്ഷെ ഇവിടെ അജോയ് ന്റെ എഴുത്തും അതില്‍ അടങ്ങിയ നർമവും സങ്കടവും എല്ലാം കാരണം ആയിരികണം അത് മനസില്‍ നിന്നും മായുന്നതേയില്ല. ഇതിനു മറുമരുന്ന് എന്ന വണ്ണം, അടുത്ത കഥ അരക്കള്ളനും മുക്കാക്കള്ളനും  പട്ടിയും   കൂടി ആദ്യം കുറെയധികം ചിരിപ്പിച്ചു. പക്ഷെ അവസാനം സിനിമ കാണാൻ പോകാൻ ആവാതെ നിന്ന രവികുട്ടന്റെ  സങ്കടം കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായില്ല.

ഈ പുസ്തകത്തെ  പറ്റി  പ്രശസ്ത ഗായകൻ ജി വേണുഗോപാലിന്റെ വാക്കുകൾ   കടമെടുത്താൽ, “ഒരു ചിരിയുടെ അവസാനം ഒരു കണ്ണുനീർ തുള്ളി  പോലെ” എല്ലാ കഥയിലും ചിരിയും നൊമ്പരവും ഇടകലർത്തിയുള്ള പ്രയോഗം. പക്ഷെ അത് നമ്മെ വീണ്ടും വീണ്ടും ഇത് വായിക്കുന്നതിനു പ്രേരിപ്പിക്കാൻ തടസ്സവും ആവുന്നില്ല, അത്രയും ഹൃദ്യമായ ലാംഗ്വേജ്, നറേഷൻ.  ശ്രീ വേണുഗോപാൽ പറഞ്ഞ പോലെ   “മാൽഗുഡി ഡേയ്സ്  പോലെ തനിക്കു മാത്രം പ്രാപ്യമായ ഒരു അത്ഭുതലോകം സൃഷ്ടിച്ചിരിക്കുന്നു ഈ പുസ്തകത്തിലിടെ അജോയ് കുമാർ എന്ന എഴുത്തുകാരൻ “.
എല്ലാ കഥകളിലും ഒരു ചെറിയ ചിന്തക്കുള്ള വകുപ്പ് കൂടി കരുതിവെക്കുന്നു പലപ്പോഴും.

നടരാജൻ സാറിന്റെ ട്യൂഷനും ബിനാക്കാ  ടോയ്‌സും എന്ന കഥയും    ചിരിപ്പിക്കുകയും അവസാനം കരയിക്കുകയും ചെയ്തു. ടോയ്‌സ് എടുത്തു ഓടിയ രവികുട്ടന് വലുതായപ്പോൾ ഉണ്ടായ ആ വീണ്ടുവിചാരം   എന്നെയും സ്പർശിച്ചു. 

ലോഡ്ജ് മുതലാളി എന്ന കഥയിലൂടെ ജീവിതത്തിലെ വലിയ ഒരു സന്ദേശം  കൂടി എഴുത്തുകാരൻ പറഞ്ഞു വക്കുന്നു,  UNDO എന്നത് ജീവിതത്തിൽ പ്രയോഗിക്കാൻ പറ്റാത്ത ഒരു  കീ ആണെന്ന്, നമുക്ക്  ഒരാൾക്ക് എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാൽ  അത് നാളത്തേക്ക് മാറ്റിവെക്കരുത്  എന്നുള്ള  വലിയ ഒരു  പാഠം സ്വന്തം ബാല്യത്തിലെ ഒരു എട്  വച്ച് വരച്ചു കാട്ടി തന്നു. 

അടുത്ത കഥ വീണ്ടും ചിരിയുടെ മാലപ്പടക്കം കൊളുത്തി,  പ്രേതങ്ങളുടെ  താഴ്‌വര ,
രവിക്കുട്ടന്റെ ജീവിതത്തിലെ  ഓരോ കഥാപാത്രങ്ങളും നമ്മുടെ  മനസിലേക്ക്  ചേക്കേറും പിന്നീട് ഇറങ്ങി  പോകാൻ കഴിയാത്ത വിധം. അത് പോലെ തന്നെ ആണ് ശബരിമല കേറാൻ പോയ  കഞ്ഞി ( കന്നി എന്നതിന്റെ രവിക്കുട്ടൻ വേർഷൻ )അയ്യപ്പന്മാരുടെ അനുഭവങ്ങൾ ചിരിപ്പിച്ചതിനോടൊപ്പം, അവരുടെ കൂടെ   മല കയറിയ ഫീൽ വരെ കിട്ടി. 

കുട്ടികളുടെ ഹരമായ  ക്രിക്കറ്റ്  കളിയും അതിന്റെ രസകരമായ മുഹൂർത്തങ്ങളിലൂടെ ചിരിപ്പിച്ചു കൊണ്ട് അവസാനം ജോബ് എന്ന കുട്ടിയിലെത്തി വല്ലാതെ  നൊമ്പരപെടുത്തിക്കളഞ്ഞു,
അത് പോലെ തന്നെ  ആണ് ബിന്ദു എന്ന കഥാപാത്രവും, രവിക്കുട്ടന്റെ  ആദ്യത്തെ  ആരാധിക.  ബാല്യത്തിന്റെ നിഷ്കളങ്ക മനസ്സിന്  അന്ന് അത് മനസിലായില്ല എങ്കിലും, ഇന്ന് അത്രയും സ്നേഹത്തോടെ ഓർക്കാൻ കഴിയുന്നത് ചില്ലറ കാര്യമല്ല. 

ജയൻ ഫാന്സിനും ഒരു ഡെഡിക്കേഷൻ ആണ് ജയന്റെ മരണം ഒരു ഫ്ളാഷ്ബാക് എന്ന കഥ. അതിന്റെ  ഒക്കെ ഒരു ഫീൽ   ശെരിക്കും വായിച്ചു തന്നെ അറിയണം.  ആസാദ് ഹോട്ടലിലെ   ചിക്കനും സിംലയിലെ ഐസ് ക്രീമും  ഒരു ഭക്ഷണപ്രിയയായ എന്നെ ഒരു പാട് ആകര്ഷിച്ചു, കൂടെ കഥയിലെ അമ്മാവനെയും അമ്മായിയുടെ നല്ല മനസ്സിനെ നോടൊപ്പം രവിക്കുട്ടൻ നന്മയും കാണിച്ചു തന്നു, കണ്ണ് നിറയാതെ അത് വായിച്ചു  തീര്‍ക്കാന്‍ പറ്റില്ല.
ഏറ്റവും കൂടുതൽ സ്പർശിച്ചത് സങ്കടപെടുത്തിയത് മഞ്ഞു തുള്ളിയിലെ ശശി  യും ടീച്ചറും ആണ്.   കൂ കൂ തീവണ്ടിയുടെ കഥയോടെ   പുസ്തകം തീർന്നപ്പോൾ, ഇനിയും വേണം എന്ന തോന്നൽ ആരുന്നു, വായിച്ചു മതിയാവാത്ത പോലെ.. ഇതിൽ ഉളള എല്ലാ കഥാപാത്രങ്ങളും  എന്നും മനസ്സിൽ നിൽക്കും മറക്കാനാവാത്ത വിധം.   ശ്രീ കെ ജയകുമാർ ഐ  എ എസ് പറഞ്ഞ പോലെ “സാധാരണ ജീവിത സന്ദർഭങ്ങളിലും സംഭവങ്ങളിലും നിന്ന് അസാധാരണമായ ആർജവമുള്ള ആഖ്യാനം സൃഷ്ടിച്ചെടുക്കാൻ ഈ എഴുത്തുകാരനു  അനായാസം കഴിയുന്നു “.    ബാല്യം, അന്നത്തെ കാലഘട്ടം ഒക്കെ വച്ച് എഴുതിയ കഥ ആയിട്ടും, പഴയ കുട്ടികളെയും പുതിയ കുട്ടികളെയും ഒരു പോലെ ആകർഷിച്ച ഒരു പുസ്തകം ഇത് പോലെ  വേറെ മലയാളത്തിന് സ്വന്തമായി  ഉണ്ടോ എന്ന്  എനിക്ക് സംശയം ആണ്.  എന്നിരുന്നാലും ഇതിനു വേണ്ടത്ര പബ്ലസിസിറ്റി  ഇനിയും കിട്ടിയില്ലേ എന്ന് തോന്നുന്നു. മൗത്  പബ്ലിസിറ്റി കിട്ടി മാത്രം ഇത്രയും അറിയപ്പെട്ട, പത്താം പതിപ്പിൽ എത്തിയ ഈ പുസ്തകം ഇനിയും  ഉയരങ്ങളിൽ എത്തേണ്ടതാണ്. രവിക്കുട്ടൻ തന്നെ ആണ് ഇന്നും ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. 

#പ്രിയപ്പെട്ട ബാലസാഹിത്യ കൃതി / കഥാപാത്രം

Post Views: 19
2
Neema Rajeev

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.