Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അയർലൻഡ് ഡയറി പാർട്ട് 5
അനുഭവം ഓർമ്മകൾ ജീവിതം ജോലി യാത്ര സ്ത്രീ

അയർലൻഡ് ഡയറി പാർട്ട് 5

By Silvy MichaelMay 9, 2024Updated:May 13, 20245 Comments3 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

അയർലൻഡ് ഡയറി- പാർട്ട് 1 

രജിസ്റ്റേർഡ് നേഴ്സ് ഇൻ അയർലൻഡ്

ജനുവരിയിൽ ആണ് ഞാൻ അയർലണ്ടിൽ ഒരു ആർ എൻ ആവുന്നത്. അതുവരെ ഉദ്യോഗാർത്ഥികൾ ധരിക്കുന്ന വെള്ള യൂണിഫോം ആണ് ഞങ്ങൾ അണിഞ്ഞിരുന്നത്. ഇനിയിപ്പോൾ നീല യൂണിഫോം ആണ്. കളർ മാറുന്നതിനോടൊപ്പം ഉത്തരവാദിത്വങ്ങളും ഏറി വരും. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ വാർഡിൽ ആയിരുന്നു എന്റെ ജോലി എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ജനിച്ചതേ ഉള്ള കുഞ്ഞുങ്ങൾ മുതൽ ഞങ്ങളുടെ clients ആയിരുന്നു.

ഞാൻ സൗദിയിൽ neonatal ഐസിയുവിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പുതിയ സ്ഥലവും പേഷ്യന്റ് care ഉം എനിക്ക് ഒരു വെല്ലുവിളി ആയിരുന്നില്ല. തണുപ്പുകാലത്ത് RSV എന്ന വൈറൽ ഇൻഫെക്ഷൻ മൂലം ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ തുടങ്ങിയ ബുദ്ധിമുട്ടുകളാൽ അഡ്മിറ്റ് ആകുന്ന കുഞ്ഞുങ്ങളാണ് ഏറെയും. നമ്മുടെ നാട്ടിലേതു പോലെ ആവിപിടുത്തം അവിടെ അങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടാറില്ല. പൊള്ളലിനുള്ള സാധ്യതയാണ് അത് ഒഴിവാക്കാനുള്ള പ്രധാന കാരണം. പിന്നെ ചൂട് താങ്ങാൻ ഉഷ്ണമേഖലയിൽ നിന്നു വരുന്ന നമ്മളോളം അവർക്ക് കഴിവും ഇല്ല. Frequent nebulizations ആണ് പ്രധാന ആയുധം. പിന്നെ ഓക്സിജൻ തെറാപ്പിയും. ദിവസങ്ങൾ എടുക്കും കുഞ്ഞിന്റെ ബുദ്ധിമുട്ടുകൾ ഒന്നു കുറയാൻ. ആന്റിബയോട്ടിക്കുകൾ അത്യാവശ്യമെങ്കിൽ മാത്രമേ ഉപയോഗിക്കൂ. എങ്കിലും ഒരു ഫാസ്റ്റ് റിക്കവറിക്ക് വേണ്ടി ആരും ശഠിക്കാറില്ല. നമ്മുടെ നാട്ടിൽ അത്തരത്തിലൊരു വെയിറ്റിങ്ങിന് ആൾക്കാർക്ക് പൊതുവേ ഒരു ക്ഷമ കുറവ് കണ്ടു വരാറുണ്ട്. എന്നാൽ ഇവിടെ നിന്നുള്ളവരാണെങ്കിലും അവിടെയെത്തിക്കഴിഞ്ഞാൽ അവിടുത്തെ ട്രാക്കിൽ വീഴുകയാണ് പതിവ്!

ഹോസ്പിറ്റലിൽ ഒരു അഡ്മിഷൻ കിട്ടണമെങ്കിൽത്തന്നെ അത് ഒരു നീണ്ട പ്രക്രിയ ആണ്. സാധാരണഗതിയിൽ ഓരോ ഏരിയയിലും നമ്മുടെ പി എച്ച് സി പോലെ ജിപി ( general practitioner) clinics ഉണ്ട്. കൊച്ചുപിച്ചടക്കം ആർക്ക് അസുഖം വന്നാലും ആദ്യം നാം പോകേണ്ടത് അവിടെക്കാണ്. അവിടെ പറ്റില്ല എന്ന് ജി പി നിശ്ചയിക്കുന്നവർക്ക് മാത്രമേ ആശുപത്രിയിൽ പോകാൻ ഒക്കൂ. എമർജൻസി ഡിപ്പാർട്ട്മെന്റിൽ ചെന്നാൽ അത് ഒരുതരം ‘ദുരന്ത’മാണ്! അവിടെ എത്തിയാൽ ആദ്യം നടക്കുക ഒരു ഗ്രേഡിങ് ആണ്. നമ്മുടെ കണ്ടീഷന്റെ ഗുരുതരാവസ്ഥ നിശ്ചയിക്കാൻ.. കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് ഗുരുതരാവസ്ഥ നിശ്ചയിക്കപ്പെടുമ്പോൾ നമ്മുടെ നോട്ടത്തിലെ സീരിയസ് ഇഷ്യൂസ് ഒക്കെ ചിലപ്പോൾ lowest level of severity യിലേ പെടൂ. അങ്ങനെയെങ്കിൽ പെട്ടതുതന്നെ!എട്ടും പത്തും മണിക്കൂർ വരെ ചിലപ്പോൾ വെയിറ്റിംഗ് ടൈം വരാറുണ്ട്. ഇതിനിടയിൽ നേഴ്സസ് നമ്മെ മൈൻഡ് ചെയ്യുന്നുണ്ടാവും കേട്ടോ. എങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുന്നത് അത്ര വിരളമല്ല താനും. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം കഴിവതും എല്ലാവരും ക്യാഷ്വാലിറ്റി സന്ദർശനം ഒഴിവാക്കും. അഥവാ, ജി പി,ഹോസ്പിറ്റലിലേക്ക് റഫർ ചെയ്താൽ തന്നെ അപ്പോയിൻമെന്റ് കിട്ടുന്നതുവരെ നമ്മൾ കാത്തിരിക്കണം. പ്രൈവറ്റ് മേഖല അത്ര കൊക്കിലൊതുങ്ങുന്നത് അല്ലാത്തതിനാൽ മിണ്ടാതെ പറയാതെ കാത്തിരിക്കുക മാത്രമാണ് ഏക പോംവഴി!! അവിടെയാണ് നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റൽസിന്റെ ബാഹുല്യത്തെക്കുറിച്ചും affordability യെക്കുറിച്ചും നാം നൊമ്പരത്തോടെ ഓർത്തു പോവുന്നത്.

എന്റെ വാർഡിൽ എനിക്ക് ബെഡ് സൈഡ് നഴ്സിംഗ് എളുപ്പമായിരുന്നു. Severity അനുസരിച്ച് രണ്ടു മുതൽ നാല് പേഷ്യൻസിനെ വരെയാണ് നമുക്ക് അസൈൻ ചെയ്യുക. പക്ഷേ ഓവറോൾ നഴ്സിംഗ് care ൽ എനിക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നു. കാരണം ഞാൻ ഐസിയുവിൽ ആയിരുന്നല്ലോ മുൻപ് ജോലി ചെയ്തിരുന്നത്. അവിടെ patient കെയർ മാത്രമായിരുന്നു നമ്മുടെ ഫോക്കസ്. മെഡിസിൻ വാങ്ങൽ മറ്റ് ഡോക്ടർസിനുള്ള referrals, ഡിസ്ചാർജ് പ്രൊസീജേഴ്സ് തുടങ്ങിയവ എല്ലാം വാർഡിൽ തന്നെയുള്ള ക്ലർക്കിന്റെ അടുത്തുവരെ എത്തിച്ചാൽ മതി: ബാക്കി മുഴുവൻ അവരുടെ ഡ്യൂട്ടി ആണ്. Neonatologists നാലു പേരുണ്ട്. വേറെ ഒരു ഡോക്ടർസ്സിനെയും നമ്മൾ അറിയേണ്ട ആവശ്യമില്ല. referral doctors നെ Ward Clerk, bedside ലെത്തിച്ചുകൊള്ളും. അതുകൊണ്ട് ജീവിതം എളുപ്പമായിരുന്നു. എന്നാൽ അയർലണ്ടിലെ ജനറൽ വാർഡിൽ എത്തിക്കഴിഞ്ഞപ്പോൾ എനിക്ക് ആകെ കൺഫ്യൂഷൻആയി. നാല് patients ഉണ്ടെങ്കിൽ നാലും നാല് ഡോക്ടേഴ്സിന്റെ കീഴിലായിരിക്കും. ഇവരുടെ ഇഷ്യൂസ് എല്ലാം നമ്മൾ തന്നെ ഡോക്ടേഴ്സിനെ അറിയിക്കണം. അതു കൂടാതെ ഓരോ കുട്ടിക്കും കാണും referrals (cross consultations )ന്റെ പെരുമഴ. ഇതെല്ലാം നമ്മൾ തന്നെ കൈകാര്യം ചെയ്യണം. കൂടാതെ ഡിസ്ചാർജ് ആയാൽ വെറുതെ അങ്ങ് വിട്ടാൽ പോരാ. വീട്ടിൽ ചെന്ന് കഴിയുമ്പോഴുള്ള continuity of care ഉറപ്പാക്കണം. ഞങ്ങളുടേത് tertiary level referral Hospital ആയിരുന്നതിനാൽ 75 ശതമാനവും എന്തെങ്കിലും continuing care ആവശ്യമുള്ളവർ ആയിരുന്നു.അയർലൻഡിന്റെ ഏതു കോണിൽ നിന്നും രോഗികൾ വരാം. അതുകൊണ്ടുതന്നെ ഓരോ രോഗിയുടെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ലോക്കൽ ഹോസ്പിറ്റൽ മുതലായവ എല്ലാം കണ്ടുപിടിച്ച് ഫോൺ വഴി ബന്ധപ്പെട്ട് കൃത്യമായി care കൈമാറണം (ഹാൻഡ് ഓവർ ). കൂടാതെ നമ്മുടെ ഹോസ്പിറ്റലിൽ അപ്പോയിൻമെന്റ്സ് തരപ്പെടുത്തി കൊടുക്കണം. ഡിസ്ചാർജ് മെഡിസിൻസ് arrange ചെയ്യണം. ആശുപത്രിയിലെ തന്നെ occupational തെറപ്പി, physiotherapy, തുടങ്ങിയവയുടെ എല്ലാം services ഉറപ്പാക്കണം. എന്റെ അമ്മോ… ചുരുക്കിപ്പറഞ്ഞാൽ ഞാൻ ‘ഏതപ്പാ കോതമംഗലം’ എന്ന അവസ്ഥയിൽ ആയിപ്പോയി. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ വീണത് പോലെ!

എന്റെ വ്യക്തിഗത സങ്കടങ്ങളുടെ മേലെ വളർന്ന് , ഔദ്യോഗിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ ഞാൻ ശ്ശി പണിപ്പെട്ടു!! എങ്കിലും Holistic nursing care എന്ന് ഞാൻ പുസ്തകത്തിൽ പഠിച്ചത് എന്റെ മുൻപിൽ ഒരു യാഥാർത്ഥ്യമായി പരിവേഷമണിയുകയായിരുന്നു. മെല്ലെ മെല്ലെ ഞാൻ ആ വേഷത്തിലേക്ക് എന്നെത്തന്നെ സംക്രമിപ്പിച്ചു. അതൊരു വല്ലാത്ത അനുഭവമായിരുന്നു.

തുടരും….

Picture Courtesy : AI generated picture by FreePik

Post Views: 39
3
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

5 Comments

  1. Suma Jayamohan on May 13, 2024 6:14 PM

    ഒരു മാലാഖയുടെ പ്രശ്നങ്ങൾ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ❤️👌💐

    Reply
    • Silvy Michael on May 14, 2024 7:09 AM

      Thank you സുമ ❤️

      Reply
  2. Nafs Nafs on May 12, 2024 8:11 PM

    സിൽവിച്ചേച്ചീ💞💕💓💞💕💓

    Reply
    • Silvy Michael on May 14, 2024 7:09 AM

      ❤️❤️❤️❤️❤️

      Reply
  3. Pingback: അയർലൻഡ് ഡയറി പാർട്ട് 4 - By Silvy Michael - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.