Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഫെമിനിച്ചി
കഥ ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം സമത്വം സ്ത്രീ

ഫെമിനിച്ചി

By Canoli canalinte puthriMay 11, 2024Updated:May 16, 20245 Comments2 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഫെമിനിച്ചി’ എന്ന വിളിയിലേക്ക് എന്നാണ് താൻ വളർന്നത്? അല്ലാ… ചുരുങ്ങിയത്?

രാവിലെ ഉണർന്നു അവനു വേണ്ടതെല്ലാം ഒരുക്കുന്നതിനിടയിലും അവന്റെ മുടിയിഴകളെ എണ്ണയിട്ടു മിനുക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നു. രാവിലെ ഇറങ്ങും മുൻപ് എന്നും സ്നേഹചുംബനം നൽകി, അവനെയും അവന്റെ വീടിനെയും സ്വന്തമായിക്കണ്ടു സ്നേഹിച്ചിരുന്നു. അങ്ങനെ അങ്ങനെ എത്രയോ കാര്യങ്ങൾ. എന്നിട്ടും എവിടെയാണ് തനിക്കു പിഴച്ചതെന്നവൾ ചിന്തിച്ചുകൊണ്ടേ ഇരുന്നു.

അറിയില്ല… എന്തായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്… ഒരു അടിമയെ പോലെ ജീവിക്കണമായിരുന്നോ? ഇല്ല… അതു മാത്രം തനിക്ക് സാധിക്കില്ല എന്നവൾ തിരിച്ചറിഞ്ഞിരുന്നു.

അവൾ ഗർഭിണിയാണെന്നറിഞ്ഞു സ്നേഹപ്രകടനങ്ങളുമായി അമ്മായിഅമ്മ കയറി വരുമ്പോൾ, അറിഞ്ഞിരുന്നില്ല സ്വന്തം സന്തോഷങ്ങൾക്ക്, ജീവിതത്തിനു മുകളിലേക്കാണ് അവർ ഒരു കരിനിഴൽ പോലെ വന്നിറങ്ങിയത് എന്ന്.

മകൻ ഇല്ലാത്ത സമയങ്ങളിൽ മാത്രം വന്നു ‘ പ്രത്യേക രീതിയിലെ’ സ്നേഹപ്രകടനങ്ങളുമായി അവർ മുന്നേറിക്കൊണ്ടിരുന്നു. നഷ്ടപ്പെട്ടേക്കാവുന്ന കുടുംബബന്ധത്തിലെ ഊഷ്മളതയെക്കുറിച്ചു ഓർത്തു അവൾ എല്ലാം സഹിച്ചു, ആരോടും ഒന്നും പറയാതെ.

ജന്മം നൽകിയ കുഞ്ഞുമായി തിരിച്ചെത്തിയ അവളെ കാത്തിരുന്നത് മാനസിക പീഡനത്തിന്റെ ഒരു വലിയ കടൽ തന്നെ ആയിരുന്നു. പിടിച്ചു നിൽക്കാൻ ഉള്ള ശ്രമങ്ങൾ എല്ലാം പാഴായി പോകുന്നത് അവൾ തിരിച്ചറിഞ്ഞു. പക്ഷെ ഒന്നും ചെയ്യാൻ പറ്റാത്ത വിധം അവൾ തളർന്നു പോയി. അവന്റെ അമ്മയുടെ കഴുകൻ കണ്ണുകൾ സ്വന്തം കുഞ്ഞിലേക്കും എത്തപ്പെടും എന്ന തിരിച്ചറിവ്, അവളിലെ അമ്മക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു.

അവളിലെ മാറ്റം… അത് മാത്രം അവൻ ശ്രദ്ധിച്ചു. കാരണങ്ങൾ തിരക്കിയതേ ഇല്ല, അറിഞ്ഞു കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കിയത് അന്വേഷിക്കേണ്ടതില്ലല്ലോ. ആ മാറ്റം, അത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

പതിയെ പതിയെ വിഷാദാവസ്ഥയിലേക്ക് താൻ പോകുന്നത് അവൾ തിരിച്ചറിഞ്ഞു. ഒരു കച്ചിത്തുരുമ്പിനായി അവൾ ചുറ്റുപാടും നോക്കി. ചുറ്റിലും ശൂന്യത മാത്രം വന്നു നിറഞ്ഞു. അത് കുഞ്ഞിനെക്കൂടി ബാധിക്കാൻ തുടങ്ങിയത് അവൾ വൈകിയെങ്കിലും മനസ്സിലാക്കി.

ആ തിരിച്ചറിവ്… ഒരുപാട് നാളത്തെ സഹനങ്ങൾക്കൊടുവിൽ, പ്രതികരിക്കുന്ന സ്ത്രീ ആയി മാറിയ അവളിലെ കൊടുംങ്കാറ്റിനെ താങ്ങാൻ അവന്റെ വീട്ടുകാർക്കു കഴിഞ്ഞില്ല.

അടിമയിൽ നിന്നും സ്വന്തം ഉടമയിലേക്കുള്ള അവളുടെ മാറ്റം അവരെ അസസ്ഥരാക്കി.

അവളിലെ സ്ത്രീ കരുത്താർജ്ജിക്കുന്നതവർ കണ്ടു.

ആർക്കുംവേണ്ടിയും ഉള്ള സഹനം അല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞു തന്റേടത്തോടെ, അഭിമാനത്തോടെ, പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചു സ്വന്തം കുഞ്ഞിന് മാതൃക ആയി മുന്നേറുന്ന ഏതു ഭാര്യയും സമൂഹത്തിന്റെ കണ്ണിൽ ഫെമിനിച്ചി ആണെന്ന് മനസ്സിലാക്കിയ ചങ്ങലയിലെ അവസാന കണ്ണിയായി അവളും ചേർന്നു.. ഇനി വരുന്നവർക്കു തുണയായി…

ഇന്ന് അവൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്ന അമ്മ /ആയ (അവരുടെ കണ്ണിൽ ) വീട്ടുജോലികൾ ചെയ്യുന്ന ജോലിക്കാരി, ബന്ധുക്കൾക്കിടയിൽ അഹങ്കാരി, വീട്ടുകാർക്കിടയിലെ തന്റേടി…

അവന്റെ ഫെമിനിച്ചി…

അതെ, അവനെ മാത്രം സ്നേഹിച്ചു കൊണ്ടേ ഇരുന്ന് മറിച്ചൊന്നു ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ ‘ഫെമിനിച്ചി.’

ഇനിയും എത്രയോ സ്ഥാനപ്പേരുകൾ തന്നെ കാത്തിരിക്കുന്നു എന്ന തിരിച്ചറിവിൽ, അവൾ തന്റെ യാത്ര തുടരുന്നു…

NB: മറ്റൊരു ബ്ലോഗിലെ എന്റെ കമന്റ്‌ കണ്ടു ‘അത് ബ്ലോഗ് ആയി എഴുതു’ എന്ന് suggest ചെയ്ത, ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത സഹോദരിക്ക് സമർപ്പിക്കുന്നു. നന്ദി…

Post Views: 31
7
Canoli canalinte puthri

5 Comments

  1. Vimitha on May 18, 2024 11:08 AM

    സ്ത്രീ പ്രതികരിച്ചാൽ അഹങ്കാരി ആകും. ആണ് പ്രതികരിച്ചാൽ നട്ടെല്ല് ഉള്ളവനും.

    Reply
    • Canoli canalinte puthri on August 20, 2024 1:26 PM

      ❤️❤️

      Reply
    • Canoli canalinte puthri on August 20, 2024 1:27 PM

      Thank you dear❤️❤️

      Reply
  2. Neethu on May 17, 2024 12:29 AM

    ഫെമിനിച്ചികൾ ഉണ്ടാവുന്നത്…
    കൃത്യമായ എഴുത്ത് ❤️❤️❤️

    Reply
    • Canoli canalinte puthri on May 17, 2024 6:12 PM

      Thank you dear❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.