എനിക്കൊരു മഴയാവണം…
വിയർത്ത് കുളിച്ച് അവൻ വരുമ്പോൾ,
കുളിരണിഞ്ഞ് വിയർപ്പാറ്റാൻ….
എനിക്കൊരു കാറ്റാവണം…
വെയിലേറ്റ് പൊള്ളിയ കരുവാളിപ്പിൻ മേൽ
തണൽ പോലെ ആഞ്ഞ് വീശാൻ….
പൂന്തോട്ടമാകണം…
ഇടയ്ക്കൊന്ന് മഴച്ചാറ്റലേറ്റ്
മയങ്ങി കിടക്കുവാൻ…
ഇനിയൊരു നക്ഷത്രമാവണം…
എങ്ങോട്ടെന്നറിയാതെ ഇരുളിൽ നീ
നിൽക്കുമ്പോൾ കൈവിരൽ തുമ്പിൽ
പിടിച്ച് വെളിച്ചമായ് മാറുവാൻ…
കല്ലുകൾ പാകിയ ഇടവരമ്പിൽ തട്ടി
കാലുകൾ നോവാതെയിരിക്കൻ
നീ പോകും വഴിയെല്ലാം പടരുന്ന
പുൽനാമ്പുകളാവണം…
മറ്റൊരു ജന്മമുണ്ടെങ്കിൽ
എനിക്ക് അവനാവണം…
അവനെ ഞാനെങ്ങനെ സ്നേഹിച്ചെന്ന്
തിരിച്ചറിയാൻ വേണ്ടി മാത്രം…
😊

1 Comment
എനിക്കൊരു മഴയാവണം..
ആർത്തലച്ച് നീ പെയ്യുമ്പോൾ
കൂടെ പെയ്യാനും
നിനക്കൊപ്പം നനയാനും …
എനിക്കൊരു കാറ്റാവണം ..
വെയിൽ പൊള്ളിയത്
വീശിയുണക്കുന്ന നിൻ്റെ ഉള്ള്,
പൊള്ളിയതുണക്കാൻ
മാത്രമാവുന്ന കാറ്റ്…
പൂക്കളാവണം ..
അവളെന്ന പൂന്തോട്ടത്തിൽ മാത്രം വിരിയുന്നവ ..
സൂര്യനാകണം ..
സ്വയമെരിയുന്ന അവളുടെ വെളിച്ചം
മങ്ങുമ്പോൾ പ്രകാശമാക്കുവാൻ ..
ഒരു മഴത്തുള്ളിയാവണം ..
നിൻ്റെ പുൽനാമ്പുകളുടെ തുമ്പത്ത്
മാത്രം വൈരം പതിക്കുവാൻ ..
നീയാവണം ..
ഞാനായി നീ മാറുമ്പോൾ
നീയെന്നെ സ്നേഹിച്ചിരുന്നതു പോലെ
സ്നേഹിക്കുവാൻ ..