Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റമൊലച്ചി
കഥ ത്രില്ലർ

ഒറ്റമൊലച്ചി

By Deepa RajanSeptember 7, 20243 Comments3 Mins Read337 Views
Bookmark Now
Please login to bookmark Close

No account yet? Register

        കൈത്തണ്ടയിലും തുടയിലും നീളത്തിൽ ചോരകിനിയുന്ന വരകൾ. ഇളയമ്മ കോറമുണ്ടിൽ തയ്ച്ചു തന്ന പച്ചപെറ്റിക്കോട്ടും  അടുപ്പിൽ കനലെരിഞ്ഞാൽ തീ പിടിക്കുമെന്നു തോന്നിക്കുന്ന എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന മുടിയിഴകളും വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ വെള്ള ചാലുകളായി ഒഴുകിയതുപോലെ ഉള്ള മുഖവുമായി പരിഭ്രാന്തിയോടെ ആ എട്ടു വയസ്സുകാരി ഉറക്കപ്പായയിൽ നിന്നും  അടുക്കളയിലേക്കോടി.

“അമ്മമ്മേ  ന്നെ ഇന്നും കൂളി മാന്തി”

ചേരിയും  ഉണങ്ങിയ ചാണകക്കട്ടകളും അടുപ്പിൽ കുത്തിത്തിരുകി ഓലത്തുമ്പെടുത്തു തീ പിടിപ്പിച്ചു പുകയൂതുന്നതിനിടയിൽ അമ്മമ്മ ഇടം കണ്ണിട്ടു നോക്കി  എന്നിട്ട് പതിയെ അടുത്തേക്ക് വിളിച്ചു  ദേഹമൊട്ടാകെ വീക്ഷിച്ചുകൊണ്ട് പറഞ്ഞു

“ഉമിക്കരി  കോലായിൽ വെച്ചിട്ടുണ്ട് ഏച്ചീടെ കൂടെ പോയി പല്ല് തേക്ക്, കിണ്ടിയിലെ വെള്ളമെടുത്തു മുഖമൊക്കെ വൃത്തിയായി കഴുകി വാ മോൾക്ക്‌ ഇപ്പം അമ്മമ്മ ഇലയട ആക്കിത്തരാം. അച്ഛൻ ഒന്ന് വരട്ടെ ട്ടോ എല്ലാം നമുക്ക് ശരിയാക്കാം  “

ഇരുട്ട്  നിറഞ്ഞ അകത്തളങ്ങളിൽ  അപ്പോഴും വിളക്ക് എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു മുറിയിൽ നിറയെ മണ്ണെണ്ണയുടെ മാദകഗന്ധം.ചേച്ചി മുറ്റം തൂക്കുന്നതിനിടയിൽ കളിയാക്കി ചിരിച്ചു  മൂത്തമ്മയും ഇളയമ്മയും  സഹതാപത്തോടെ ചോദിച്ചു

“മോളിന്നലെ ആരെയാ കണ്ടത്?”

“കാലില്ലാത്ത ഒരമ്മമ്മ ജനലിലൂടെ ഇഴഞ്ഞിഴഞ്ഞു എന്റടുക്കൽ വന്നു, ന്റെ പേര് ചോയ്ച്ചു, നിക്ക് മുത്തം തന്നു. അമ്മൂമ്മയുടെ കൈപിടിച്ച് ഒരു സുന്ദരിയായ ഏച്ചിയും. അവരെനിക്ക് കുടിക്കാൻ അമ്മിഞ്ഞപ്പാല് തന്നു നല്ല മധുരമുള്ള പാൽ”

ഇളയമ്മ ഭയത്തോടെ പിറകിലേക്ക് നോക്കി. ചുറ്റിലും നിശബ്ദത

“എളേമ്മേ അവർക്കൊരു അമ്മിഞ്ഞ മാത്രേ ഉള്ളൂ “

അടിപിടി കൂടിക്കൊണ്ടിരിക്കുന്ന ഏട്ടന്മാരൊക്കെ പരിഹാസച്ചിരിയുമായി ചുറ്റിലും കൂടി

“എടി പെണ്ണെ ജനലിലൂടെ പറന്നാണോ വന്നേ?”

ഇളയമ്മ അമ്മമ്മയുടെ കാതിൽ മന്ത്രിച്ചു,

” അമ്മേ ഒറ്റമൊലച്ചീടെ കൂടെ നമ്മുടെ  നാരാണി വല്യമ്മ വന്ന കാര്യാണല്ലോ ഇവള് പറഞ്ഞെ. “

“അതിന് ഈ കുട്ടിച്ചെയ്ത്താൻ വല്യമ്മയെ ഒരിക്കൽ പോലും കണ്ടിട്ടില്ലല്ലോ? “

ഏട്ടന്മാർ ഇളയമ്മയെ പിന്തുണച്ചു.

“വീട്ടിലെ  ആദ്യ ആൺതരിയുടെ സന്താനത്തെ കാണാൻനാരണേടത്തി  വല്ലാതെ കൊതിച്ചിരുന്നൂന്നുള്ളത് ഒരു പരമാർത്ഥമായിരുന്നു.” അമ്മമ്മ നെടുവീർപ്പിട്ടു

അവൾ വിങ്ങിപ്പൊട്ടി ദൂരെയെങ്ങോ മിഴികൾ പായിച്ചു.
ഇതെന്താ തനിക്ക് മാത്രമിങ്ങനെ. വീട് നിറയെ എളേമ്മേടേം മൂത്തമ്മേടേം മക്കളാണ് പതിനൊന്നു പേർ എന്നിട്ടും ഒരാൾ പോലും രാത്രി ഞെട്ടി ഉണർന്നു കരയാറില്ല.

അന്ന് ഉച്ചയ്ക്ക് കൊവ്വലിന്റെ മുകളിൽ കളിക്കാൻ പോകുമ്പോൾ അമ്മമ്മ പറഞ്ഞു

“മോള് ആൺപിള്ളാരുടെ കൂടെ കളിക്കാൻ പോണ്ട അവിടെ ഒറ്റമുലച്ചി ഉണ്ടാകും,അവക്ക് വായിൽ രണ്ടു വലിയ തേറ്റകൾ ഉണ്ട് അതുകൊണ്ട് പെൺകുഞ്ഞുങ്ങളെ പിളർന്നു ചോര കുടിക്കും കുഞ്ഞിനെ പിടിച്ചു കൊണ്ടുപോയാൽ അമ്മമ്മയെന്താ നിന്റെ അമ്മവീട്ടുകാരോടു പറയ!!”

“അമ്മമ്മേ  എല്ലാർക്കും രണ്ടു മൊലയുണ്ടല്ലോ…….”

സംശയം പേടിയായി  തൊണ്ടക്കുഴിയിൽ കുരുങ്ങി.

അന്നും പേടിച്ചു കളിക്കാൻ പോയില്ല
സന്ധ്യയായപ്പോൾ  എന്നത്തേയും പോലെ മണ്ണെണ്ണ വിളക്കിന്റെ നിഴൽ ചുമരിൽ ചിത്രങ്ങൾ കോറി. ദൂരെ റോഡിലൂടെ പോകുന്ന വണ്ടികളുടെ വെളിച്ചം ചുമരിൽ തെളിഞ്ഞപ്പോൾ തേര് തെളിച്ചു പോകുന്ന രാജാവിനെയും ജമിനി സർക്കസ്സിലെ കോമാളികളെയും കൺകുളിർക്കെ കണ്ടു.

“അമ്മേ അമ്മായിയ്ക്ക് പ്രേതം കൂടി പോലും, മറ്റേ തൂങ്ങിമരിച്ച പെണ്ണില്ലേ, അമ്മായീടെ കൂട്ടുകാരി,അവളാണത്രെ,അമ്മായിയിപ്പം തെയ്യം തുള്ളും പോലെ തുള്ളുന്നു ,ഓളെ ഓള പുരുവൻ കൊന്നതാ പോലും, കുയിലിന്റെ സ്വരമുള്ള അമ്മായി കാക്കയെ പോലെ കലമ്പുന്നു “

“ഓൾക്ക് ഇത് പുത്തരിയല്ലല്ല, കഴിഞ്ഞ മാസം ഉശിരുള്ള ആണിനെ പോലെ വർത്താനം പറഞ്ഞില്ലേ, വല്യമ്മാമനെ തലങ്ങും വിലങ്ങും തൊഴിച്ചിട്ടില്ലേ,,,,ശിവ ശിവാ

ആരേലും വരുന്നോ കാണാൻ ഇന്ന് കോളായി”

ഏട്ടൻമാർ ഉന്മേഷത്തോടെ എഴുനേറ്റു

കേട്ടപാതി കേൾക്കാത്ത പാതി ഉറക്കപ്പായിൽ നിന്നും നീല ഷഡ്ഢി മാത്രമിട്ട്  ഒരോട്ടം വല്യമ്മായീടടുത്തെത്തി.
വല്യമ്മാവൻ കട്ടക്കലിപ്പിൽ, അമ്മായി വല്യമ്മാവനെ തൊഴിച്ചു ചീത്ത വിളിച്ചു, വലിയ കമ്പെടുത്തു വല്യമ്മാവൻ അവരെ പൊതിരെ തല്ലി.ഒരു ഇളനീര് തരുമെങ്കിൽ ഞാൻ പോകാമെന്നു അമ്മായീടെ ഉള്ളിലെ പെണ്ണ് അലമുറയിട്ടു

അന്ന് രാത്രി അമ്മായീടെ കൂട്ടുകാരി ആകാശത്തോളം പൊക്കത്തിൽ മുന്നിൽ വന്നു. കൂടെ സുന്ദരിയായി നല്ല കസവു മുണ്ടുടുത്തു ഒറ്റമൊലച്ചിയും.

“നിന്റെ വല്യമ്മാവനാ എന്നെ കൊന്നത്, അറിയോ കുട്ടീ നിനക്ക് “

അമ്മായീടെ കൂട്ടുകാരി നെഞ്ചുരുകി കരഞ്ഞു, ഒറ്റമൊലച്ചി അവരെ മാറോടു ചേർത്തു.  അവരുടെ മുലയിൽനിന്നും ചോരയും പാലും ഇടകലർന്ന് ഒഴുകാൻ തുടങ്ങി, കണ്ണീരും ചോരയും പാലും  ചേർന്ന്  ,കുത്തിയൊഴുകിയ ചോരപ്പുഴ വല്യമ്മാവനെ അഗാധ ഗർത്തത്തിലേക്കു തള്ളിയിട്ടു.

പായിൽ വെള്ളത്തിന്റെ നനവ്

“ചോര ചോര “കണ്ണു തുറന്നു ആർത്തലച്ചു കരഞ്ഞപ്പോൾ  എല്ലാരും ശപിച്ചു ഇന്നും ശിവരാത്രി ആക്കുമല്ലോ ഈ പണ്ടാരം.

രാവിലെ എല്ലാവരും കളിയാക്കി ചിരിച്ചുകൊണ്ട് പാടുന്നുണ്ടായിരുന്നു

“മൂത്രപ്പാത്ത രണ്ടപ്പം ചുട്ടു
തിന്നാനും കാരല്ല ചാടാനും കാരല്ല ‘
പെട്ടീലിട്ടു വെക്കാനും കാരല്ല “

നാളേറെ കഴിഞ്ഞ് അമ്മവീട്ടിൽ സ്ഥിരതാമസം ആയപ്പോൾ വെട്ടിത്തിളങ്ങുന്ന ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ പ്രേതങ്ങൾക്ക് വഴിതെറ്റി. അവർ  കാണേക്കാണെ ആകാശത്തിലലിഞ്ഞു ചേർന്നു.
കാലം കടന്നുപോയി ഗൃഹാതുരത്വം നിറഞ്ഞ ഇന്നലെകളുടെ ഓർമ്മകൾ പലപ്പോഴും മനസ്സിൽ കിളിക്കൂട് കെട്ടിയെങ്കിലും അവ മുട്ടയിടാതെ സൂക്ഷിക്കാൻ വല്ലാതെ  പാടുപെട്ടു.
തറപ്പിച്ച നോട്ടത്തിൽ തളയ്ക്കപ്പെട്ട പെണ്ണുങ്ങൾ പലപ്പോഴും പ്രേതബാധയിൽ ഭീഷണി മുഴക്കുന്നതും
പതം പറഞ്ഞു കരയുന്നതും ആക്രമാസക്തകളാകുന്നതും എത്രയോ തവണ കണ്ടു. കുഞ്ഞിലേ  അമ്മ നഷ്ടപ്പെട്ടവളുടെ വ്യഥയാണതെന്നു ആതുരസേവകരും വിധിയെഴുതി.

ഇമേജ് . കടപ്പാട് ഗൂഗിൾ

Post Views: 330
5
Deepa Rajan

Mommy cool

3 Comments

  1. Rema on March 1, 2026 3:47 PM

    അബോധ മനസ്സിൽ തളച്ചിടപ്പെട്ട ഓർമ്മകൾക്ക് രൂപം വച്ചപ്പോൾ….
    Good writing👌👌❤️

    Reply
  2. Shafia Shamsudeen on March 1, 2026 2:51 PM

    ദീപേച്ചി.. എത്ര മനോഹരമായ ഭാഷ.. നല്ല എഴുത്തും.. അടിപൊളി 👌👍😍

    Reply
  3. Nishiba M on September 21, 2024 12:31 AM

    മനസ്സിന്റെ വ്യഥകൾ..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.