“ഒരു പൊട്ടു കുത്തിയിരുന്നേൽ സുന്ദരി ആയേനേ…”
“ഒന്നു മുടി ചീകിയൊതുക്കിയിരുന്നേൽ സുന്ദരി ആയേനേ…”
“ആ മുഖമൊന്നു കഴുകിയിരുന്നേൽ സുന്ദരി ആയേനേ…”
“ആ സാരിയൊന്നൊതുക്കിയുടുത്തിരുന്നേൽ സുന്ദരി ആയേനേ…”
“ആ തടിയൊന്നു കുറച്ചിരുന്നേൽ സുന്ദരി ആയേനേ…”
“ആ കൈനഖങ്ങളൊന്നു നീട്ടി വളർത്തിയിരുന്നേൽ സുന്ദരി ആയേനേ…”
“ഒരിത്തിരി ഉയരമുണ്ടായിരുന്നേൽ സുന്ദരി ആയേനേ…”
“എന്റെ പൊന്നു കുലസ്ത്രീ…”
“ഇങ്ങനെ ചന്തം നോക്കുന്ന ആ ഉണ്ടക്കണ്ണും കുറ്റം പറഞ്ഞോണ്ടിരിക്കുന്ന എല്ലില്ലാത്ത ആ നാക്കും ഒന്നടക്കി വെച്ചിരുന്നേൽ ശരിയായ സൗന്ദര്യം മനസ്സിനകത്താണ് എന്നു തിരിച്ചറിഞ്ഞേനേ…”
“അല്ലേലും ആരോട് പറയാൻ? ആര് കേൾക്കാൻ?:
