തുടങ്ങിയിട്ട് കുറച്ചു നാളായി
കാരണം ഈ പേര് തന്നെ…
അപരന്മാർ ഒരുപാടുണ്ട്
നിങ്ങളുടെ അറിവില്ലായ്മ …!
ചീത്തപ്പേരു നന്നായിട്ടുണ്ട്
നിങ്ങൾ കള്ളം പറഞ്ഞിട്ട്…
പഴി കേൾക്കാറുണ്ട്
നിങ്ങളുടെ അശ്രദ്ധ….!
മറ്റുള്ളവരുടെ കുഴപ്പങ്ങൾക്
ശിക്ഷയും കിട്ടാറുണ്ട്….
കാരണം സത്യം പറയുന്നതിനേക്കാൾ നിങ്ങൾ എന്റെ പേരാണ് പറയുക..!
എവിടെയും ഒഴിവാകാനുള്ള ഒഴിവു- കഴിവ് ഇപ്പോഴും ഞാൻ തന്നെ…!
സ്വന്തം പേര് എനിക്കു പോലുമി പ്പോളൊരു തലവേദനയായി….!
വിരുന്നുകാരുടെ ശല്യം വരുമ്പോൾ ഞാനൊന്നു പുറത്തുചാടാൻ നോക്കും..!
അപ്പോഴേക്കും മരുന്ന് കൊണ്ടെന്നെ
തളച്ചിടുന്നു കാര്യമറിയാതെ….!
പുറത്തിറങ്ങാനും തിരിച്ചു കയറാനും വയ്യാതെ നിരാശയോടെ…
പൂമുഖത്ത് തന്നെ ഞാനുണ്ട്
തീരാ തലവേദനയായ്……
