പ്രഭാകിരണങ്ങൾ ചൊരിഞ്ഞു
ചുറ്റിലും നിറയുമന്ധകാരമകറ്റും
ദീപത്തിൻ ഒളിമങ്ങിടാതെ
കാത്തിടാനായ്,
വേണം അഗ്നിയെ ജ്വലിപ്പിച്ചിടും
എണ്ണ മുടങ്ങാതെ.
നന്മ തൻ കൈത്തിരി തെളിയും
മനുഷ്യമനസ്സാം ദീപത്തെ
പടുതിരി കത്താതെ, കെടാതെ കാക്കാനായ്
സദ് വിചാരങ്ങളാകും എണ്ണ പകർന്നു
ചുറ്റിലും നിറയും തിന്മകൾ തൻ
പ്രചണ്ഡമാം കൊടുംകാറ്റിൽ
നന്മ തൻ തിരിനാളമണയാതെ
സൂക്ഷിച്ചിടേണം വിവേകികൾ.

1 Comment
❤️❤️👍