കാഴ്ചയ്ക്കപ്പുറത്ത്
എന്റെ സ്വപ്നങ്ങളിൽ
എന്റെ ഏകാന്തതകളിൽ
തലോടലായ് മൃദുസ്വനമായി
നിലാവെളിച്ചമായി
കണ്ടു ഞാനമ്മയെ
ഞങ്ങൾ നടന്നു
പലതും പറഞ്ഞു,
പേരറിയാത്ത നാടുകൾ
മല മുകളിൽ അങ്ങ് ദൂരെ
ചളിയും കുണ്ടും
കുറുക്കു വഴികളും
ഓലമേഞ്ഞ വീട്ടിനുള്ളിലെ
ആരവങ്ങളും
മഴവെള്ളത്തിൽ ഒലിച്ചുപോയ
കടലാസു തോണികളും
പാൽ ചുരത്തുന്ന റബ്ബർ മരങ്ങളും
ഇരട്ടപ്പേരു വിളിച്ചെന്നെ
കളിയാക്കിയതും
രസിച്ചു ചിരിച്ചിരുന്നയെന്നിൽ നിന്നും
പൊടുന്നനെ നീ മാഞ്ഞുപോയി
പുലരിയുടെ പുഞ്ചിരി
മാത്രമായെന്നരികിൽ .
❤️❤️
ജമിനി കെ രാജ്
