കാത്തിരിക്കാൻ നീ പറഞ്ഞിട്ടില്ലിതുവരെ
എന്നിട്ടും… വെറുതെയാണെന്നറിഞ്ഞു കൊണ്ട് തന്നെ
കാലം പോകുന്നതറിയാതെ കാത്തിരിക്കാറുണ്ട് അവൾ
നിന്റെ ഒരു ചെറുപുഞ്ചിരിക്കായി
നിന്റെ ഒരു വിളിക്കായി, നിന്റെ സ്നേഹത്തിനായി.
അത് കാണാതെ പോകുന്നത് നീ മാത്രമാണ്
നിന്റെ തിരക്കെന്ന മൂടുപടമണിഞ്ഞു കൊണ്ട്.
