‘പൂക്കി ‘ അതാണവളുടെ പേര്
ഗോതമ്പിന്റെ നിറമുള്ള പൂക്കി
അടുത്ത വീട്ടിലേതാണെങ്കിലും
എന്നുടെ വീട്ടിലെ പ്യാരി
കാണാനഴകുള്ളവൾ,
പാവമാണവൾ പൂക്കി
പുലർക്കാലെ വാതിൽപ്പടിയിൽ എത്തിനോക്കും
കാലിലുരുമ്മിയെന്നെ ഇക്കിളി കൂട്ടും
നീണ്ട ഇടവേളകളില്ലാതെ
മക്കളെ പാലൂട്ടി വളർത്തുന്നൊരമ്മ എന്റെ ഏകാന്തതകളിൽ സാന്ത്വനമായി,കൂട്ടായി വന്നവൾ
