കുറവുകൾ ഉള്ളിടത്തു കുറ്റങ്ങൾ കൂടുന്നു. അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. ചെറിയ കുറവുകളെപ്പോലും മൂടിവയ്ക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ കുറവുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു പരിഹസിക്കരുത്. നമ്മുടെ കുറവുകളെ ഓർത്ത് ദു:ഖിക്കാതിരിക്കുക. ഓരോ വ്യക്തി യുടെയും കഴിവുകൾ വ്യത്യസ്ത മാണ്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മറ്റുള്ളവരുമായി
നമ്മുടെ കഴിവുകളെ താരതമ്യം ചെയ്യാതെ സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുകയും പരിശ്രമിക്കുകയും ചെയ്താൽ ഏതു പരിമിതികളെയും തരണം ചെയ്തു ജീവിത വിജയം നേടാൻ സാധിക്കും.
