നാണയത്തിൻ വശങ്ങൾ പോൽ
വേർതിരിച്ചെടുക്കുവാനാകാതെ
ചിലനേരം,
ജീവിതത്തിൽ തെളിയുന്നു
ശരിയും തെറ്റും.
ശരിയെന്നുറച്ചു നാം
ചെയ്ത പലതും
കാലം തിരിയവേ,
തെറ്റായ് മാറി
സ്വസ്ഥത കെടുത്തിടും.
ഇന്നിൻ ശരി നാളെ തെറ്റാകാം.
തെറ്റുകൾ ചിലനേരം
ശരികൾ തൻ വഴിതുറന്നിടാം.
ശരിതെറ്റുകൾ തൻ അളവുകോൽ
പലതാകും പലർക്കും പല കാലം.
