ഓർമ്മ നശിച്ചാലും മരിക്കാതെ കിടക്കുന്ന ഞരമ്പുകൾ എന്റെ ശരീരത്തിലുണ്ടെങ്കിൽ
ഈ ദേഹത്തിൽ നിന്നും
മറ്റുള്ളോർക്ക് ഉതകുന്ന
അവയവങ്ങളത്രയും
മറ്റൊരു ജീവനിൽ ഉയിർ നൽകാൻ
കൊടുക്കണമെന്നും..
കോശങ്ങൾ ഒക്കെയും നശിച്ചാണ്
മരിക്കുന്നതെങ്കിൽ
ഇനിയൊരു പുതു രോഗം വരാതെ
വെട്ടി പഠിക്കാൻ
മെഡിക്കൽ കോളേജിന് എന്റെ ശരീരം
നൽകണമെന്നും
വാക്കുകൾ കൊണ്ടൊരു കരാർ ഒപ്പിട്ടിട്ടുണ്ട്
ഞാനെന്റെ നല്ല പാതിയോട്.
ജീവിച്ചിരിക്കുമ്പോൾ പ്രയോജനമില്ലെങ്കിലും
മരണശേഷമെങ്കിലും
പല പേർക്ക് ജീവിതം നൽകാൻ കഴിഞ്ഞാൽ
അതിൽ വേറെ എന്ത് പുണ്യം?
കണ്ണായും കരളായും സ്പർശനമായും
മണമായും നിറമായും ഞാനെന്നും
ജീവിക്കുമല്ലോ എന്റെ ഉടയവർക്കൊപ്പം..

1 Comment
👌❤