മനസ്സിന്നാഴിയിലെ ചിന്തകളാം തിരകൾ
എന്നന്തരംഗത്തിൽ നുര പതഞ്ഞു
ദൂരെ ചക്രവാളം കറുത്തിരുണ്ടു
തീരത്തു ഞാൻ കണ്ട
കൽപ്പാടുകൾ മാഞ്ഞു പോയി
ഓളങ്ങൾ നിലയ്ക്കുന്നുവോ
ജീവനിശ്വാസത്തിൻ താളം
പിഴയ്ക്കുന്നുവോ
ഇന്നലെകളുടെ സാന്ത്വനം
ഇന്നിന്റെ നെഞ്ചിൽ തിരതള്ളുന്ന കണ്ണുനീർ കയ്പ്പായ് മറന്നുവോ
ചുറ്റും ഇരുൾ പരന്ന മണൽതരികൾ മാത്രമായ്
ദുഃഖ സാന്ദ്രമാം തീരത്തുനിന്ന്
ഞാനും എന്റെ ചിന്തകളും
മാത്രമായ്
നോവിന്റെ ഏകാന്ത തീരത്തു
പൊള്ളുന്ന കനൽ കാറ്റിൽ നീ വന്നു
നുരയുന്ന സ്നേഹത്തിൻ
അതിരുകൾ മായ്ക്കുന്ന തിരകളായ്
സ്നേഹനുര പതയും തിരയായ്
ചിന്തകൾ കെട്ടടങ്ങി
എന്നുടലാഴി ശാന്തമായി മയങ്ങി നിന്നിൽ. ❤️
ജമിനി കെ രാജ്
