മഞ്ഞിൽ പുതഞ്ഞുകിടക്കും
ഉത്തുംഗമാം ശൃംഗങ്ങളിൽ
ഒളിഞ്ഞു കിടപ്പൂ
മർത്യനപ്രാപ്യമാം അജ്ഞാതസ്ഥലികൾ,
മനോജ്ഞമാം കാഴ്ചകൾ,
കെട്ടുകഥകൾ,
തപസ്സുചെയ്യും ഋഷിവര്യന്മാർ,മഞ്ഞുമനുഷ്യനാം യതി,
ഇനിയുമനേകം രഹസ്യങ്ങൾ.
മനുഷ്യൻ തൻ ഇച്ഛാശക്തിയാൽ
കീഴടക്കിയെന്നാലും,
പ്രപഞ്ചത്തിൻ മുന്നിൽ
മർത്യനെത്രമേൽ നിസ്സാരനെന്നൊരു
സത്യമോർമ്മിപ്പിയ്ക്കും വിധമങ്ങനെ
ഭാരതാംബയ്ക്ക് കാവലായ്
നീണ്ടുനിവർന്നു കിടക്കുന്നു
ഹിമവൽസാനുക്കൾ.

1 Comment
ചന്തം
……..
അറിയില്ല ഏതു സന്തോഷങ്ങൾക്കിടയിലും
പഴയ സ്കൂൾ മുററത്ത്
ചന്തമുള്ള ഒരു നീല പാവാടക്കാരി
മനസ്സിൽ വിങ്ങി നിൽക്കും.
അന്നും ഇന്നും
അവളായിരുന്നെൻ്റെ ചന്തം. !!