ഫ്യോംലി പൂക്കളുടെ മഞ്ഞപ്പും
ബുറാംസ് പൂക്കളുടെ ചുമപ്പും
വസന്തത്തെ ഉന്മത്തമാക്കിയുള്ള
കാണാ കാഴ്ചകൾ.
അത്രമേലതെന്നെ മദിപ്പിച്ചു
തരളിതമാം മോഹങ്ങൾ
എന്നിലൊളിപ്പിച്ചു നിന്നു ഞാൻ.
ഹിമാലയ സാനുവാം നന്ദമേരുവിൽ
സൂര്യൻ തെന്നിമാറുന്നതും
ഋതുഭേദങ്ങൾ പ്രകൃതിയിലൊരുക്കുന്ന മായക്കാഴ്ചകൾ കണ്ടു ഞാൻ.
ചൈത്രമാസ രാവുകൾ
വസന്ത സംഗീതമൊരുക്കി
ഹിമകണമായി പെയ്തിറങ്ങവെ
സങ്കീർണമാം വീഥികൾ ഭക്തിപൂരിതമാക്കിയ സന്ധ്യകൾ
നനു നനുത്ത വെയിലിൽ
ശുദ്ധിയുടെ ഓളങ്ങൾ കൈകുമ്പിളിൽ കാത്തു
മുക്തി തേടിയെത്തുന്ന
സഹസ്രങ്ങളും
എല്ലാം കണ്ടു ഞാൻ നിന്നു മൂകമായി.
ജമിനി കെ രാജ്
#കവിത #കുഞ്ഞുകാര്യങ്ങൾ #കൂട്ടക്ഷരങ്ങൾ #ഹിമാലയം
