പ്രതികൂലമാം സാഹചര്യങ്ങളെ
തൻ നിരന്തരപരിശ്രമത്താൽ
തരണം ചെയ്തു,
അനുകൂലമാക്കി സൽഫലങ്ങൾ
കൊയ്തിടാൻ
അനന്യമാം കഴിവുകൾ
നൽകിയല്ലോ മനുഷ്യകുലത്തിനു വിധിതാവ്.
കാറ്റും കോളും നിറയും കടലിൽ
കപ്പലോടിയ്ക്കും കപ്പിത്താനെപ്പോൽ
ജീവിതനൗകയെ തീരത്തണച്ചിടാനായ്
യത്നം ചെയ്യുന്നു നിത്യവും മർത്യൻ.
