കവിത : തുടക്കം
ചിരിച്ചു നിൽക്കുന്ന
പുലരിപ്പെണ്ണിനെ കണ്ടു
ഞാനിന്നിന്റെ തുടക്കം കുറിച്ചു.
അന്തിച്ചോപ്പിന്റെ ചന്തം കണ്ടു ഞാനിന്നിന്റെ അന്ത്യം കുറിച്ചു.
നാളെയുടെ പ്രതീക്ഷയോടെ ഞാനുറങ്ങാൻ കിടന്നു
നിശയുടെ കൈകൾ മെല്ലെ തഴുകി
എന്നോട് മന്ത്രിച്ചു,
ഇന്നിന്റെ തുടക്കം നന്നായി.
ചിന്തേരിട്ട ചിന്തകളെന്നെ
തൊട്ടും തലോടി കടന്നുപോയി
നേർത്ത നൂലിഴകളാൽ
ജീവിതം തുന്നുമ്പോൾ
നാളെയുടെ പ്രതീക്ഷ-
യാണിന്നിന്റെ തുടക്കം.
———-
ജമിനി കെ രാജ്
