ഉള്ളിലൊളിപ്പിയ്ക്കും ചിറകുമായ്
മണ്ണിൽ പിറന്നുവീഴുന്നു മർത്യൻ.
അറിയുന്നില്ല പലപ്പോഴുമവൻ
സ്വന്തം ചിറകുകളെ.
ചിറകുകൾ വിരിച്ചു പറക്കാൻ
ഉണ്ട് ആകാശങ്ങൾ അകലെ,
കൈയെത്തിപ്പിടിക്കാനുണ്ട്
ഉയരങ്ങൾ ദൂരെ
ഉയർന്നു പറന്നു ആകാശങ്ങൾ
സ്വന്തമാക്കിടാൻ,
ഉയരങ്ങൾ എത്തിപ്പിടിച്ചിടാൻ,
വേണം ചിറകുകൾക്കു കരുത്തും
മനസ്സിൽ മോഹവും
ദൃഢനിശ്ചയം പകർന്നു തരും
ആർജ്ജവവും ഉൾക്കരുത്തും.
സ്വന്തം കഴിവിനെ തിരിച്ചറിയാൻ
കഴിയായ്കിൽ,
ശലഭമായ് പാറിപ്പറക്കാൻ
കഴിവുള്ളവൻ,
ഭൂവിൽ ഇഴഞ്ഞുതീർത്തിടും
ജന്മം പുഴുവായ്.
