കവിത : ചിറക്
ഞാൻ പറന്നു, കുറെ ദൂരം.
പുതിയ കാഴ്ചകൾ,
പുതു ജീവൻ,
ഉയിർക്കൊണ്ട മോഹമലരുകൾ.
വെൺ മേഘത്തുണ്ടുകൾ
അടക്കം പറഞ്ഞു.
അങ്ങനങ്ങനെ പലതും..
ഇടയ്ക്കിടെ ശ്വാസം കിട്ടാതെ വന്നു.. താഴേക്കു പതിക്കുമോ
എന്നു ഞാൻ ഭയന്നു.
എന്റെ ചിറകുകൾ
കരുത്തുറ്റതായിരുന്നു.
നിറമുള്ളതും
മിനുസമുള്ളതുമായിരുന്നു.
ഒരു തൂവലുപോലും
കൊഴിഞ്ഞില്ല,
ഞാൻ വീണ്ടും പറന്നു
ആകാശ നീലിമയിൽ
തുഷാര ബിന്ദുക്കളായി
എന്റെ തൂലികയിൽ
വാക്കുകൾ വീണ്ടും പിറന്നു.
————-
ജമിനി കെ രാജ്
