ബന്ധങ്ങൾ തൻ
തുടക്കങ്ങൾ ചിലപ്പോൾ
പ്രതീക്ഷകൾ തൻ
അനന്തവിശാലമാം ആകാശങ്ങൾ
മുന്നിൽ കാണിച്ചു
ഭ്രമിപ്പിച്ചിടുന്നു നമ്മെ.
ദിനങ്ങൾ കടന്നു പോയീടവേ,
മടുപ്പിൻ മാറാല
മനസ്സിൻ ഭിത്തിയിൽ നിറയവേ
തുടക്കങ്ങൾ തൻ വർണ്ണങ്ങൾ
വെറും ജലരേഖകൾ പോൽ
മങ്ങിമാഞ്ഞൊടുങ്ങുന്നു.
