താരാഗണങ്ങൾ കാവലായ്
രാവിൻ വസന്തമായ്
പൂനിലാവിൻ കുളിർ തെന്നലിൽ
സുഗന്ധം ചാലിച്ചെത്തിയ
പാരിജാതമേ,
ആർദ്രമാം നിൻ മിഴികളിൽ
പരിഭവം കലർന്നതെന്തേ
ലജ്ജ്ജയിൽ വിടരും
നിൻ ദളങ്ങൾ ഇന്നെന്തേ
ചെറു മന്ദസ്മിതം തൂവാത്തൂ..
ഹിമകണങ്ങൾ നിന്നെ ഇക്കിളിക്കൂട്ടാൻ വന്നിട്ടും,
ഉഷാകിരണം നിൻ ചൊടികളിൽ
തപ്ത നിശ്വാസം
പകരാൻ വന്നിട്ടും,
കൂകിയുണർത്തും
കുയിലിൻ പാട്ടുകൾ കേട്ടിട്ടും,
പ്രിയ തോഴൻ മധുപൻ നിന്നുടെയരുകിൽ വന്നിട്ടും ..
നിൻ മിഴികളിലെന്തിത്ര ഭ്രമം
നീ കണ്ട പകലുകളും
നീ കണ്ട രാവുകളും
നിന്നിൽ ഭീതി പടർത്തിയോ
പറയൂ..പാരിജാതമേ,
നിൻ നയനങ്ങളിൽ
നനവു പകർന്നത്
രാപകലെന്നന്തരമില്ലാത്ത
കപടക്കാഴ്ചകൾ
കണ്ടു മടുത്തിട്ടോ..
———-
ജമിനി കെ രാജ്
