മഴവില്ല് പോൽ ഒരിക്കൽ
മാഞ്ഞു പോയ സ്വപ്‌നങ്ങൾ,
ക്ഷണനേരം മാത്രം
തെളിഞ്ഞു നിന്ന സ്നേഹവെളിച്ചങ്ങൾ,
പിന്നെയും തിരിച്ചുവരും ചിലപ്പോൾ
ജീവിതപാതയിൽ.
വീണ്ടുമവയെ എത്തിപ്പിടിയ്ക്കാനോടും
ചാപല്യം നിറയും ഹൃദയം.
ഓർത്തിടേണമപ്പോൾ അവ പണ്ട്
പകർന്നു തന്ന വേദനയും നീറ്റലും.
പിന്നെയും ഭ്രമിപ്പിയ്ക്കും
മായക്കാഴ്ച്ചകളിൽ സ്വയം മറക്കും
ഹൃത്തിനെ ശാസിച്ചു നിർത്തേണം.
