നമ്മുടെ പൂർവ്വികർ പ്രകൃതിയെ മക്കളായി സ്നേഹിച്ചു,
മാറ്റങ്ങളെ തിരിച്ചറിഞ്ഞു,
ഇന്നുള്ളവരോ?
പ്രിയ യമുനേ
പുണ്യ നദിയായ നീ
ഗംഗയുടെ പോഷക നദി, യമുനോത്രിയുടെ പുത്രി
പിതൃ തർപ്പണത്തിലൂടെ
മോക്ഷ പ്രാപ്തി നേടാൻ, നീ
ഇന്ന് നിന്നെ വിഷം പതയുന്ന,
മാലിന്യം വഹിക്കുന്ന നദിയാക്കി മാറ്റിയില്ലേ..
നിന്റെ ശത്രു മനുഷ്യൻ മാത്രം..
ജമിനി. കെ രാജ്
