കണ്ണന്റെ പ്രണയത്തിൻ
സാക്ഷിയാം യമുന,
വിശ്വമഹാത്ഭുതമാം
താജ്മഹലിൻ ഭംഗിയ്ക്ക്
മാറ്റ്കൂട്ടിയ പ്രണയനദി.
ഇന്നുമൊഴുകിടുന്നു ശാന്തമായെങ്കിലും
മനുഷ്യന്റെ ആർത്തി
മാലിന്യക്കടലായ് മാറ്റിയീ സുന്ദരചിത്രത്തെ.
കണ്ണനും രാധയും
ഷാജഹാനുമെല്ലാം
ഭൂതകാലത്തിൻ തിരശ്ശീല
മാറ്റിനോക്കി
നെടുവീർപ്പിടുന്നുണ്ടാകാം നിത്യവും
യമുനയെ നോക്കി.
