തീർപ്പുകളില്ലാത്ത എതിർപ്പുകളാൽ
കലഹങ്ങൾ, യുദ്ധങ്ങൾ
ഉരുകി തീർന്ന ജീവിതങ്ങൾ
ദുരഭിമാന കൊലകൾ,
ചോരപ്പുഴകൾ
സമാധാനം നഷ്ട്ടപെട്ടവർ
എതിർപ്പുകൾ ജീവിതത്തെ അലോസരപ്പെടുത്തുന്നു
നിരാശപ്പെടുത്തുന്നു
അപമാനവും തിരസ്കരിക്കലും
കെട്ടടങ്ങാത്ത കനൽക്കട്ടകൾ അസ്വീകാര്യതയുടെ
ഭാണ്ഡങ്ങൾ
നിഷേധ ധ്വനിമുഖരിതം
തീഷ്ണതയേറിയ ചുവടുകൾ
എതിർപ്പിലൂടെ ജീവിതം
ജയിച്ചവരും തോറ്റവരും
ആളുകൾ പലവിധം
ജീവിതം ഒരിക്കൽ മാത്രം
————
-ജെമിനി കെ രാജ്
