Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ എന്നെ കണ്ടെത്തുമ്പോൾ…
ജീവിതം പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ

ഞാൻ എന്നെ കണ്ടെത്തുമ്പോൾ…

By Joyce VargheseDecember 29, 2024Updated:January 4, 20259 Comments3 Mins Read203 Views
Bookmark Now
Please login to bookmark Close

No account yet? Register

ന്യൂ ഇയർ റെസല്യൂഷ്യൻ ചിന്തകൾ, എല്ലാ ഡിസംബറിലും തലയിൽ പെരുക്കും. ഈ വർഷം ഇങ്ങനെയൊക്കെ ഇതൾ കൊഴിഞ്ഞുപോയി. അടുത്തവർഷം ദാ… പുഞ്ചിരിച്ചു മുന്നിൽ വന്നു നിൽക്കുന്നു.

വർഷം മുഴുവൻ സന്തോഷം, സമാധാനം, ആരോഗ്യം, സമ്പത്ത്, സമൃദ്ധി ഇതൊക്കെ ആശംസകളിലൂടെ പ്രവഹിക്കും, അത് മാത്രം ഉറപ്പുള്ള കാര്യം.

പലരും കൃത്യമായി വർഷം തോറും പുകവലി നിർത്തിയും വ്യായാമം ചെയ്തും അടുത്ത വർഷം നല്ല പിള്ളയാകാമെന്ന് ദൃഢപ്രതിജ്ഞ ചെയ്യും. ഇഴഞ്ഞും വലിഞ്ഞും കുറച്ചു ദിവസങ്ങൾ തള്ളിനീക്കി, അടുത്ത വർഷം നന്നാകാം എന്നങ്ങട് ‘തീരുമാനിക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. നന്നാവും, ഇച്ചിരി അങ്ങോട്ടു നീട്ടി പിടിക്കും എന്ന് മാത്രം.

‘ഈ 2025 -ൽ നിങ്ങൾ എന്തായിരിക്കും ‘, എന്നെന്നോട് ചോദിച്ചാൽ, ‘ഏറെക്കുറെ ഇങ്ങനെ തന്നെ ‘, എന്ന് ഉത്തരം. കാരണം ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ചിന്ത, മനോഭാവം, പെരുമാറ്റം ഇതൊക്കെ മാറ്റിയെടുക്കാൻ പ്രയാസമാണ്. അത് വലിയ വ്യത്യാസമില്ലാതെ തുടരാനാണ് സാധ്യത. എങ്കിലും ചില മാറ്റങ്ങൾ മുന്നോട്ടുള്ള കാലം, എന്റെ ചിന്തയിൽ, വിശകലനത്തിൽ, തീർപ്പുകളിൽ വേണമെന്നുണ്ട്.  ലോകപരിചയം, അനുഭവങ്ങൾ എന്നിവ ഊടും പാവുമായി നെയ്തെടുക്കുമ്പോൾ എന്നിലും ചെറുതായെങ്കിലും മാറ്റം വേണം എന്നാഗ്രഹിക്കുന്നു.

ചെറുപ്പം മുതൽ എന്നിൽ വളർന്നിരുന്ന ബോധ്യമുണ്ടായിരുന്നു, എന്റെ ചുറ്റുമുള്ളവർ പറയുന്നതും ചെയ്യുന്നതും എന്നേക്കാൾ മികച്ചതാണെന്ന്. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചിന്തിച്ചിരുന്നത് ? എനിക്ക് എന്നിൽ തന്നെയുള്ള ആത്മവിശ്വാസക്കുറവായിരുന്നു.

അനുഭവങ്ങൾ തന്ന പാഠം, അവർ മികച്ചവർ ആയിട്ടല്ല, പകരം അവരുടെ വാദമുഖങ്ങളെ സമർത്ഥമായി അവർ അവതരിപ്പിച്ചു എന്നതാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. ചിലർ അങ്ങനെയാണ് അവർ പറയുന്നതും ചെയ്യുന്നതും പറഞ്ഞു നന്നാക്കാൻ കെല്പുള്ളവരാണ്. ഇനി അത്തരം സന്ദർഭങ്ങളിൽ, മറിച്ച് ഞാൻ കരുതുന്നത് അല്ലെങ്കിൽ ചെയ്യുന്നത് ഇതിനേക്കാൾ കുറഞ്ഞതാണോ എന്നൊരു വിശകലനം നടത്തിയിട്ടെ ഞാൻ മുന്നോട്ടു പോകൂ. നീ ചെയ്യുന്നതുകൊണ്ട് ഞാൻ ചെയ്യണമെന്നില്ല എന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കും അല്ലെങ്കിൽ അതിന് ശ്രമിക്കും.

ഓരോ കാലഘട്ടത്തിലും ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ മാറിവരും. അതുപോലെ ഒന്നാണണ് ഓൺലൈൻ മീഡിയയുടെ ഉപയോഗം. അതിനു ധാരാളം ഗുണങ്ങളുണ്ട് എന്നത് ഞാൻ വിസ്മരിക്കുന്നില്ല. ഇന്നത്തെ കാലത്ത് ധാരാളം മോട്ടിവേഷൻ വീഡിയോ പ്രചരിക്കുന്നതു കൊണ്ടായിരിക്കാം, സംസാരത്തിൽ , ‘ പോസറ്റീവ് തിങ്കിംഗ് ‘, ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും, കയറി വരുന്നത്. മോട്ടിവേഷൻ, പോസറ്റീവ് തിങ്കിംഗ് നല്ലതു തന്നെ. പക്ഷെ ‘അധികമായാൽ അമൃതും വിഷം ‘, എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കാൻസർ രോഗിയോട്, മഹാരോഗത്തിന്റെ വേദന മനസ്സിലാക്കുവാൻ നിങ്ങൾക്ക് അവസരം ലഭിച്ചല്ലോ, എന്നൊരാൾ പറഞ്ഞതായി ഒരിടത്ത് വായിച്ചിരുന്നു. ഇതൊക്കെ എന്ത് പോസറ്റീവ് തിങ്കിംഗ് ആണ്, അവിവേകം മാത്രമല്ലെയിത്?

യാതൊരു പ്രായോഗികതയുമില്ലാതെ സത്യത്തെ വളച്ചൊടിച്ച് മോട്ടിവേഷൻ ഗുളികയായി ഉരുട്ടിയെടുക്കുന്നവരോട്, നിങ്ങൾ അങ്ങനെ കരുതിക്കോളൂ, ഞാൻ അങ്ങനെ കരുതുന്നില്ല, എന്നു പറയാനുള്ള ആർജവം സ്വായത്തമാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.

നിർഭാഗ്യമായിരിക്കാം, പല തീക്ഷ്ണ അനുഭവങ്ങളിൽ കൂടിയും നമുക്ക് സഞ്ചരിക്കേണ്ടി വന്നേക്കാം. മനുഷ്യപ്രകൃതി തികച്ചും വ്യത്യസ്തമാണ്, ചിലർ അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഏകാന്തത ഇഷ്ടപ്പെടും. മനുഷ്യൻ മണ്ണും മരവുമല്ലല്ലോ. ബീർബൽ ചുവരിൽ എഴുതിയതു പോലെ ‘ഈ സമയവും കടന്നുപോകും ‘. അതെ, സമയത്തിന്റെ ആനുകൂല്യം ആവശ്യമുള്ളപ്പോൾ അവരെ വെറുതെ വിടണമെന്നുള്ളതാണ് എന്റെ മറ്റൊരു ചിന്ത. ഉപദേശവും ആശ്വാസവചനങ്ങളും ആവശ്യത്തിനു മാത്രം നൽകുക. തുടർച്ചയായി ഉപദേശിച്ച് ആരേയും സ്വൈര്യം കെടുത്താതിരിക്കുക എന്നതാണ് എന്റെ ആഗ്രഹം.

എല്ലാവരും തങ്ങളുടെ വളരെ പേഴ്സണൽ ആയ കാര്യങ്ങൾ ചർച്ച ചെയ്യാനോ പങ്കുവെയ്ക്കാനോ ആഗ്രഹിക്കുകയില്ല. അനാവശ്യചോദ്യങ്ങൾ ചോദിച്ച് മറ്റുള്ളവർക്ക് ഞാൻ ശല്യമാകരുത് എന്നുണ്ട്. ഒരാൾക്ക് ഓർമ്മിക്കുവാൻ താൽപര്യമില്ലാത്ത വിഷയങ്ങൾ സംസാരത്തിൽ കടന്നു വരുമ്പോൾ അവരുടെ സ്വകാര്യത മാനിക്കാൻ ശ്രമിക്കണമെന്നുണ്ട്.

ആരാണ് എന്റെ നന്മയെ ആഗ്രഹിക്കുന്നത്, എന്ന തിരിച്ചറിവിൽ മാത്രം സുഹൃത്തുക്കളെ തിരഞ്ഞെടുക്കണമെന്നും അല്ലാതെയുള്ളവരെ വെറും പരിചയക്കാർ എന്ന പട്ടികയിൽ നിരത്തണമെന്നും കരുതുന്നു.

സ്വന്തം നിലനിൽപ്പു് മാത്രം ലക്ഷ്യമുള്ളവരും ഉപദേശവും ആശ്വാസ വാക്കുകളുമായി ആപൽഘട്ടങ്ങളിൽ ഓടിവരും. ആദ്യം വ്യക്തിയെ വിലയിരുത്തണമെന്നും അതിനു ശേഷം മാത്രം അവരുടെ വാക്കുകൾക്ക് വില കൊടുക്കണമെന്നും ആഗ്രഹമുണ്ട്. സ്വന്തം കാര്യത്തിൽ ഒരളവും മറ്റുള്ളവരുടെ കാര്യത്തിൽ മറ്റൊരളവും ഉള്ളവരെ വിശ്വസിക്കരുതെന്നും ഇത്തരം കള്ളനാണയങ്ങളെ തിരച്ചറിയാൻ ശ്രമിക്കണമെന്നും ആഗ്രഹിക്കുന്നു.

‘Everything happens for a good reason ‘, ഈ വാചകം തുടരെത്തുടരെ കേൾക്കുന്നുണ്ടിപ്പോൾ. എല്ലാം നല്ലതിനാണോ സംഭവിക്കുന്നത്? അങ്ങനെയെങ്കിൽ, മഹാപ്രളയവും ഉരുൾപൊട്ടലും ഇനിയും നമുക്ക് ചോദിച്ചു വാങ്ങാമല്ലോ! ജീവിതത്തിൽ പലതും സംഭവിച്ചുകൊണ്ടിരിക്കും, നല്ലതും ചീത്തയും. എല്ലാം നല്ലതിന് എന്നതിനു പകരം സുഖദുഃഖസമ്മിശ്രമാണ് ജീവിതം എന്ന തിരിച്ചറിവല്ലെ ശരി ? നല്ലതു മാത്രം സംഭവിക്കണമെന്ന ശാഠ്യത്തിൽ നിന്നും ആഘാതങ്ങളും ജീവിതത്തിൽ സ്വാഭാവികമാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമം നടത്തും.

മനസിനെ മുറിവേൽപ്പിച്ച അപ്രിയ സംഭാഷണങ്ങൾ കേൾക്കുമ്പോൾ, ഉടനടി പ്രതികരിക്കാതെ സ്വയം ശാന്തമാകാൻ സമയമെടുത്ത് പ്രതികരിക്കാൻ പഠിക്കണമെന്നുണ്ട്. തീവപ്രതികരണത്തിന് പകരം പക്വമായ മറുപടി ഗുണം ചെയ്യും. ശ്രമകരമാണെങ്കിലും സമചിത്തത ശീലമാക്കണമെന്നുണ്ട്.

എന്റെ ശരി, മറ്റൊരാൾക്ക് പൂർണമായും ശരിയാകണമെന്നില്ല. അതുകൊണ്ട് ഞാൻ ചെയ്യുന്നു, നിങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ആരോടും ചോദിക്കാതെ ഓരോ വ്യക്തിയുടെയും അഭിപ്രായസ്വാതന്ത്ര്യം മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

പ്രായപൂർത്തിയായ ഏതൊരാൾക്കും സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാം. മാറി വരുന്ന ജീവിതസാഹചര്യങ്ങൾ, ആധുനികലോകത്തിന്റെ ചിന്താധാരകൾ, ജീവിതമൂല്യങ്ങളിലെ ചില്ലറ വ്യതിയാനങ്ങൾ മനുഷ്യനെ മാറ്റി ചിന്തിപ്പിച്ചേക്കാം. ഞാൻ പറയുന്നതു മാത്രം ശരി എന്നതിനു പകരം മറ്റുള്ളവരെ കേൾക്കാനുള്ള മനസും ആവശ്യം തോന്നുന്നിടത്ത് മാന്യമായി വിയോജിപ്പ് പ്രകടപ്പിക്കാനുള്ള തന്റേടവും വളർത്തിയെടുക്കണം എന്നാഗ്രഹിക്കുന്നു.

പല ചിന്തകൾ ഞാൻ നിരത്തിയെങ്കിലും ഇതിനെല്ലാം ശ്രമിക്കുമെങ്കിലും എല്ലാം നൂറു ശമതാനം വിജയിക്കും എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഞാൻ എന്നിലേക്ക് നോക്കുമ്പോൾ, എന്റെ ആഴങ്ങളിൽ നിന്നും മുങ്ങിയെടുക്കാൻ ശ്രമിക്കുന്ന ആത്മവിശ്വാസം, ഒരു ശ്രമത്തിന് എന്നെ പ്രാപ്തമാക്കും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ശോഭനമായ പുതുവർഷം, 2025, ഏവർക്കും ആശംസിക്കുന്നു.

#Newyear resolution

Post Views: 114
4
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

9 Comments

  1. Pingback: ബ്ലോഗ് മത്സര വിജയികൾ-2025 - By Editorial Team - കൂട്ടക്ഷരങ്ങൾ

  2. Suma Jayamohan on January 3, 2025 9:52 AM

    ആത്മാർത്ഥമായി ശ്രമിച്ചാൽ വിജയിക്കാത്തതായി ഒന്നുമില്ല ജോയ്സ്.. നല്ലതു വരട്ടെ❤️🌹

    Reply
    • Joyce on January 8, 2025 8:59 AM

      Thank You Sumai🙏❤

      Reply
      • Shreeja R on January 9, 2025 7:25 AM

        മനോഹരമായി അവതരിപ്പിച്ചു. ❤️❤️

        Reply
  3. Reetha Jose on December 30, 2024 4:37 PM

    നല്ല

    Reply
  4. Aneesh Kumar on December 29, 2024 11:24 PM

    Manoharam

    Reply
    • Joyce Varghese on December 30, 2024 7:47 PM

      Thank you Aneesh 🙏

      Reply
  5. Joyce Varghese on December 29, 2024 7:47 PM

    Thank you Soumya.
    🙏❤

    Reply
  6. Soumya on December 29, 2024 7:36 PM

    എന്നെ കുറിച്ച് ഞാൻ വായിച്ചത് പോലെ 🤭

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.