വിട പറഞ്ഞകലുമീ
വാസരത്തിൻ അന്ത്യമാം നിമിഷങ്ങളിൽ
ഓർത്തിടാം നമുക്കീ വർഷം നൽകിയ
നന്മകൾ, സന്തോഷങ്ങൾ, പാഠങ്ങൾ,
ദുഃഖങ്ങളും,
നന്ദിയേകിടാം അവയ്ക്കെല്ലാം.
മറക്കാതെ ഓർത്തുവെയ്ക്കേണം ചിലതെല്ലാം,
പക്ഷേ പൊറുത്തു നൽകാം അവയെല്ലാം.
വരവേറ്റിടാം പുതുവർഷത്തെ
കല്മഷം തീണ്ടാ മനമോടെ.
