ചിലരിൽ
അനുഭവത്തിന്റെ തീക്ഷണാക്ഷരങ്ങൾ
പ്രവാസം
പട്ടിണിയും വേദനയും ലയിച്ച കണ്ണീരുപ്പിൽ
ഇരുളും വെളിച്ചവും വന്നുപോകുമ്പോൾ
പൊള്ളുന്ന മണലിൽ പൊള്ളുന്ന മനസ്സുമായി
ചോർന്നു പോകാതെ ജീവിതം ചേർത്തുപിടിക്കാൻ
പ്രാണൻ കൊതിക്കുന്ന പ്രവാസം
പല ഭാഷകൾ പല ദേശക്കാർ
അപരിചിത മുഖങ്ങൾ
ഏകാന്തതയുടെ
കടലിനപ്പുറം കാണുന്ന ദേശാന്തരം
ഒരു പിടി സ്വപ്നങ്ങളും
അതിലേറെ വ്യഥകളും
നെഞ്ചോടു ചേർത്ത ചില
പ്രവാസ ജീവിതങ്ങൾ.
-ജെമിനി കെ രാജ് –
