ആദ്യം അപരിചിതർ
രണ്ടു വീട്ടിൽ താമസം
പിന്നെ പരിചിതർ
ഒരു വീട്ടിൽ താമസം
ഭാര്യയും ഭർത്താവുമായിട്ടങ്ങനെ
ഒന്നിച്ചുള്ള യാത്രയിൽ
ഭിന്ന ചിന്തകൾ
ഭിന്നാഭിപ്രായങ്ങൾ
സ്നേഹത്താലൊന്നാക്കി
ഇഷ്ടങ്ങളും സ്വപ്‌നങ്ങളും
കൂടുതൽ വർണ്ണാഭമാക്കി
ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാരായി
അച്ഛനായി അമ്മയായി
നിറം മങ്ങാത്ത ക്യാൻവാസിൽ
തെളിമയുടെ ചിത്രം വരച്ച്
പിണക്കങ്ങളും പരിഭവങ്ങളും
പറഞ്ഞകറ്റി
സുഖവും ദുഃഖവും
ഒന്നിച്ചനുഭവിച്ചങ്ങനെയീ
ഉല്ലാസ മാട്രിമോണി
യാത്ര തുടരുന്നു.. ❤️
ജെമിനി കെ രാജ്
