സുന്ദരജീവിതത്തിൻ സ്വപ്നങ്ങൾ
പൂത്തുലഞ്ഞു നിൽക്കും
നവയൗവ്വനമല്ലോ മർത്യ
ജീവിതത്തിൻ വസന്തകാലം.
മോഹങ്ങളെ കൈയ്യിലൊതുക്കിടാൻ
ആവേശം നിറയും കാലം,
മാനം തൊട്ടുയർന്നു പറന്നിടാൻ
ഊർജ്ജം സിരകളിൽ നിറയും കാലം.
വികാരങ്ങൾ തൻ തിരകളെ
വിവേകത്തിൻ ചങ്ങലകളാൽ
നിയന്ത്രിക്കേണ്ടും കാലം.
