‘എല്ലാറ്റിനും വേണം ഭാഗ്യം’
“ഭാഗ്യവന്തം പ്രസൂയേഥാ: മാശൂരം മാ ച പണ്ഡിതം” എന്നാണല്ലോ ആപ്തവാക്യം. ഇത് ജീവിതത്തിലായാലും വിദ്യാഭ്യാസത്തിലായാലും തൊഴിലിലായാലും ഒരു പോലെ തന്നെ. വിദ്യഭ്യാസമോ, ശാരീരിക കായികക്ഷമതയോ ഉള്ളത് കൊണ്ട് മാത്രം ഒരു ഗവൺമെന്റ് ജോലി ലഭിക്കണമെന്നില്ല. എല്ലാ കടമ്പകളും കടന്ന് അവസാനം നിസ്സാര കാരണങ്ങൾ കൊണ്ട് മാത്രം ജോലി നഷ്ടപ്പെടുന്ന എത്ര പേർ ഉണ്ട്. ഇവിടെ ആണ് “ഭാഗ്യം” എന്ന വാക്കിന് പ്രസക്തി.
