പൂർണ്ണേന്ദു തൻ ശോഭ മാത്രമല്ല, അമാവാസി തൻ കൂരിരുൾ കൂടി ഉള്ള ഒരാളാണു ഞാൻ “ചന്ദ്രൻ”. ✍️ദിനേഷ് ബാബു.
Author: E Babu
വായിക്കുന്നവനേ അറിവുണ്ടാവൂഅറിവുള്ളവനേ ഭാവന ഉണ്ടാകൂഭാവന ഉള്ളവനേ എഴുതുവാൻ കഴിയൂ ✍️ദിനേഷ് ബാബു
എന്നെന്നും മറക്കാൻ സാധിക്കാനാവാത്ത നൊമ്പരത്തിൻ്റെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് ഒരു ദിനം കൂടി കടന്നുപോയ്. ✍️ ദിനേഷ് ബാബു.
“നഷ്ട സ്വപ്നങ്ങളേ നീ ഇന്നെനിക്കൊരു, സ്വപ്ന സിംഹാസനം നൽകി” ചെറുപ്പത്തിൽ എൻ്റെ വിദ്യാഭ്യാസത്തിൽ വേണ്ട പ്രചോദനങ്ങൾ എല്ലാം തന്ന് എന്നെ പ്രോത്സാഹിപ്പിച്ചത് എൻ്റെ അച്ഛനായിരുന്നു. എനിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോൾ തന്നെ എനിക്ക് വേണ്ട പ്രാഥമിക വിദ്യാഭ്യാസമെല്ലാം തരുന്നതിൽ അച്ഛൻ മികവ് കാട്ടി. പിന്നീട് L. P, UP ക്ലാസുകളിൽ LSS, USS എന്നീ സ്കോളർഷിപ്പോടെ ഹെെസ്കൂൾ വിദ്യാഭ്യാസത്തിലും ഞാൻ എൻ്റെ മികവ് നിലനിർത്തി. ബാല്യകാലം മുതൽക്ക് തന്നെ എന്നും സ്വപ്നങ്ങളാണെനിക്ക് കൂട്ടായിരുന്നത്. ഉയരങ്ങളിലേക്കുയരാനൊരാഗ്രഹം മനസ്സിൻ്റെ ഉള്ളിൽ വലുതായിരുന്നു. എൻ്റെ ചെറുപ്പകാലത്തെ ഒരു മോഹമായിരുന്നു ഒരു ഗവൺമെന്റ് ജോലി നേടി എടുക്കുക എന്നത്. അത് കൊണ്ട് തന്നെ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് 18 വയസ്സ് കഴിഞ്ഞ ഉടൻ ഞാൻ P.S.C. ക്ക് അപേക്ഷിക്കുവാൻ തുടങ്ങി. ഒന്നും തന്നെ ഒഴിവാക്കിയില്ല. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് എല്ലാ വിഭാഗത്തിലേക്കും അപേക്ഷിച്ചു. മാത്രവുമല്ല ഡിഗ്രി പഠിക്കുമ്പോൾ തന്നെ ഓരോന്നിനും വേണ്ട ബുക്കുകൾ വാങ്ങി വായിക്കാനും തുടങ്ങി. അങ്ങനെ…
അക്കങ്ങൾ വിലപ്പെട്ടതാണ് അക്ഷരങ്ങൾ വിലപ്പെട്ടതാണ് വാക്കുകൾ വിലപ്പെട്ടതാണ് വാചകങ്ങൾ വിലപ്പെട്ടതാണ് ഖണ്ഡികകൾ വിലപ്പെട്ടതാണ് ✍️ ദിനേഷ് ബാബു.
പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ ബന്ധങ്ങൾ അടുക്കുന്നു അങ്ങനെ ആയിരിക്കണം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സ്നേഹബന്ധങ്ങൾ 🌞ദിനേഷ് ബാബു🌞
യാത്ര ചെയ്യാത്തവരായി ആരാണുള്ളത്? ഉല്ലാസയാത്ര, ബസ്, ട്രയിൻ, കപ്പൽ, വിമാനം തുടങ്ങിയവയിൽ. വിദ്യാഭ്യാസത്തിനോടനുബന്ധിച്ച് ഇന്ന് ഓരോ ക്ലാസിലും ഉല്ലാസ യാത്രക്ക് കുട്ടികളെ കൊണ്ടുപോവുക പതിവാണ്. ഈ യാത്രയിൽ മതിമറന്ന് ആഹ്ലാദിക്കുന്ന കുട്ടികൾ. ആ നിമിഷം അവർ വേറൊരു ലോകത്തിലാണെന്ന് പോലും പറയാം. വീട്ടുകാരേയും നാട്ടുകാരേയും എല്ലാം മറന്ന്. അതാണ് ആ യാത്ര. എന്നാൽ ഇതിനൊന്നും പോകാൻ ഉള്ള സാമ്പത്തിക സൗകര്യം ഒന്നും തന്നെ ഇല്ലാത്ത ഒരു സാഹചര്യത്തിൽ നിന്നാണ് “അരുണി”ൻ്റെ വിദ്യാഭ്യാസ ജീവിതം. ദാരിദ്യത്തിൽ ജനിച്ച് വളർന്ന് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വക ഇല്ലാത്ത ഒരു കുടുംബം. എന്നാൽ പഠിത്തത്തിൽ അരുൺ വിശപ്പിനെ എല്ലാം മറി കടന്നു, ഓരോ ക്ലാസിലും ഒന്നാമൻ തന്നെ. അങ്ങിനെ ഇരിക്കെ ഒരിക്കൽ അധ്യാപകൻ അവൻ്റെ ഇച്ഛാശക്തി മനസ്സിലാക്കി. അവന്…
ജാതി മത വർഗ്ഗ ഭേദമന്യേ കഴിയുന്ന നാട്ടിലൊരു ദിനം ഒരുകൂട്ടർ നിഷ്ഠൂരമാം വിധം ഒരു കൂട്ടരെ മാത്രം തിരഞ്ഞ് വധിച്ച് ആഹ്ലാദിക്കയായ്… ഇതിനൊരറുതി വേണ്ടേ…. ✍️ ദിനേഷ് ബാബു
കുരിശിൻമേൽ ക്രൂശിച്ചാലും കല്ലറയിലിട്ടടച്ചാലും സത്യത്തിൻ നാമ്പുകൾ- എന്നും ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ✍️ ദിനേഷ് ബാബു
ആദ്യകാലങ്ങളിൽ വീടുകളിൽ കിണറില്ലാത്തതിനാൽ എൻ്റെ സഹവാസം പൊതു കുളങ്ങളിലായിരുന്നു. വെറും ഒന്നോ, രണ്ടോ കല്ലുകൾ മാത്രം. കുളിക്കുവാനും അലക്കുവാനും വരുന്നവർ എല്ലാം എൻ്റെ തലയിൽ അടിച്ച്, അടിച്ച് ആദ്യം പരുക്കനായിരുന്ന “അലക്കുകല്ല്” മൃദുവായി. കാലക്രമേണ ഞാൻ ഓരോ വീടുകളിലേക്കും കൂടിയേറി. അവിടേയും സ്ഥിതി ഇതു തന്നെ. ശാസ്ത്രത്തിൻ്റെ വളർച്ച, എനിക്ക് പകരം അലക്ക് യന്ത്രങ്ങൾ വന്നു. യന്ത്രങ്ങൾ അലക്കുന്നതിനേക്കാളും വൃത്തി എൻ്റെ തലക്ക് തല്ലി അലക്കുമ്പോൾ തന്നെ. വൈദ്യുതി ഇല്ലാത്ത ദിവസങ്ങളിലും എൻ്റെ തലക്ക് തല്ലു തന്നെ. ഇപ്പോഴും നാട്ടിൻപുറത്ത്കാർക്ക് “അലക്ക്കല്ല്”ആയ എന്നെ പൂർണ്ണമായും ഒഴിവാക്കുവാൻ സാധ്യമല്ല. ✍️ ദിനേഷ് ബാബു
