“നഷ്ട സ്വപ്നങ്ങളേ നീ ഇന്നെനിക്കൊരു, സ്വപ്ന സിംഹാസനം നൽകി”
ചെറുപ്പത്തിൽ എൻ്റെ വിദ്യാഭ്യാസത്തിൽ വേണ്ട പ്രചോദനങ്ങൾ എല്ലാം തന്ന് എന്നെ പ്രോത്സാഹിപ്പിച്ചത് എൻ്റെ അച്ഛനായിരുന്നു. എനിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോൾ തന്നെ എനിക്ക് വേണ്ട പ്രാഥമിക വിദ്യാഭ്യാസമെല്ലാം തരുന്നതിൽ അച്ഛൻ മികവ് കാട്ടി. പിന്നീട് L. P, UP ക്ലാസുകളിൽ LSS, USS എന്നീ സ്കോളർഷിപ്പോടെ ഹെെസ്കൂൾ വിദ്യാഭ്യാസത്തിലും ഞാൻ എൻ്റെ മികവ് നിലനിർത്തി.
ബാല്യകാലം മുതൽക്ക് തന്നെ എന്നും സ്വപ്നങ്ങളാണെനിക്ക് കൂട്ടായിരുന്നത്. ഉയരങ്ങളിലേക്കുയരാനൊരാഗ്രഹം മനസ്സിൻ്റെ ഉള്ളിൽ വലുതായിരുന്നു. എൻ്റെ ചെറുപ്പകാലത്തെ ഒരു മോഹമായിരുന്നു ഒരു ഗവൺമെന്റ് ജോലി നേടി എടുക്കുക എന്നത്. അത് കൊണ്ട് തന്നെ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് 18 വയസ്സ് കഴിഞ്ഞ ഉടൻ ഞാൻ P.S.C. ക്ക് അപേക്ഷിക്കുവാൻ തുടങ്ങി. ഒന്നും തന്നെ ഒഴിവാക്കിയില്ല. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് എല്ലാ വിഭാഗത്തിലേക്കും അപേക്ഷിച്ചു. മാത്രവുമല്ല ഡിഗ്രി പഠിക്കുമ്പോൾ തന്നെ ഓരോന്നിനും വേണ്ട ബുക്കുകൾ വാങ്ങി വായിക്കാനും തുടങ്ങി.
അങ്ങനെ ഞാൻ ഡിഗ്രിയോടൊപ്പം സ്റ്റെനോഗ്രാഫിയും ഡാറ്റാ എൻട്രിയും പാസ്സായി. ഇതിനിടയിൽ ഞാൻ അയച്ച ചില അപേക്ഷകൾ നിരസിക്കപ്പെട്ടു. ഒന്നുമല്ല വേണ്ട കോപ്പികൾ വെക്കാൻ മറന്നതാ..എൻ്റെ രണ്ട് വലിയച്ഛൻമാർ മിലിറ്ററിയിലായിരുന്നു. ഏട്ടനും അളിയനും പോലീസിലും. സ്വാഭാവികമായും ആ രക്തം എന്നിലും ഉണ്ടാവില്ല? എനിക്ക് 20 വയസ്സുള്ളപ്പോൾ പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ് എന്നീ കാറ്റഗറിയിലേക്ക് അപേക്ഷിച്ച ഞാൻ വീട്ടിൽ വെച്ച് തന്നെ ട്രെയിനിങ്ങിന് വേണ്ട പ്രാക്ടീസ് ചെയ്യുമായിരുന്നു. ചുരുക്കത്തിൽ ഫുൾ O.K. അപ്പോഴാണ് എഴുത്തു പരീക്ഷക്ക് ഹാജരാകുവാൻ പറയുന്നത്. പരീക്ഷ എഴുതിയപ്പോൾ തന്നെ ഞാൻ പാസാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നതിനും എനിക്ക് സാധിച്ചു.
ഇനിയാണ് വലിയ കടമ്പകൾ കടക്കുവാൻ ഉള്ളത്. ഫിസിക്കൽ ടെസ്റ്റിൽ 8 ൽ 5 എണ്ണം ജയിക്കണം. അതിനാൽ അതിനുള്ള തീവ്ര പരിശീലനത്തിലായി ഞാൻ. അങ്ങനെ ലോംങ്ങ് ജമ്പ് പ്രാക്ടീടീസിനിടയിൽ ഒരു കരിങ്കൽ ചീള് എൻ്റെ കാൽ മുട്ടിൽ തുളച്ച് കയറി ഏഴ് തുന്നൽ ഇടേണ്ടി വന്നു, ഈ വേദനയും സഹിച്ച് കൊണ്ട് കിടക്കുമ്പോഴാണ് ഫിസിക്കൽ ടെസ്റ്റിനുള്ള ഫസ്റ്റ് അലോട്ട്മെന്റിൻ്റെ വാതൽ എനിക്കായി തുറക്കുന്നത്. ചാടാൻ പോയി നടക്കുവാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ. എങ്കിലും ഏട്ടൻ ഇടപെട്ട് അത് രണ്ടാമത്തേതിലേക്ക് നീട്ടി. അതിലും പങ്കെടുക്കുവാൻ സാധിക്കാതെ ഞാൻ തീർത്തും നിരാശയുടെ അഗാധ ഗർത്തത്തിലേക്ക് പതിച്ചു. പിന്നെ ഒന്നിനും അപേക്ഷിച്ചില്ല. അത് എൻ്റെ ജീവിതത്തിലെ ഒരു നഷ്ട സ്വപ്നമായി.
ഇപ്പോൾ ഒരു ജോലി ഉണ്ടെങ്കിലും യുവത്വത്തിലെ നഷ്ട സ്വപ്നങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ അഗ്നിപർവ്വതം പോലെ ഒരു നീറ്റലാണ്. ഞാനെൻ്റെ മനം നിറയെ കാൽപനിക സൗധങ്ങൾ പടുത്തുയർത്തിയിരുന്നു. എല്ലാം ഒരു ദിവസം കൊണ്ട് തകർന്ന് ഉടയുകയായിരുന്നു. ഒരു നഷ്ട സ്വപ്നത്തിൻ ഭാരം ചുമക്കുന്ന ഞാനൊരു ദു:ഖസ്മരണതൻ നിഴൽ മാത്രം…വീണ്ടുമീ പദയാത്ര തുടരുന്ന മനുജൻ്റെ കാലടികളിൽ പതിഞ്ഞമരുന്ന മണൽ തരികൾ പോലെ…നീറുന്ന ഹൃദയത്തിൻ ഉടമയായി വിഹരിക്കുന്ന ഈ ലോകത്തിൽ ഏകാന്ത പഥികനായ് ഞാൻ.
#എൻ്റെരചന: “നഷ്ട സ്വപ്നങ്ങൾ”
✍️ ദിനേഷ് ബാബു


9 Comments
മനുഷ്യൻ മോഹിക്കുന്നു…… വിധി മറ്റെവിടേക്കോ കൂട്ടിക്കൊണ്ടു പോകുന്നു…… പൊരുത്തപ്പെടാനേ നിവർത്തിയുള്ളൂ. നന്നായെഴുതി👍❤️
സാരമില്ല, പ്രയത്നിക്കാൻ അല്ലേ നമ്മൾക്ക് കഴിയൂ.
നന്നായി എഴുതി.
പാദസാം നിചയം വാർന്നൊഴിഞ്ഞളവ് സേതു ബന്ധനോദ്യോഗമെന്തടോ😀
ഒരു വാതിൽ അടയുമ്പോൾ 9 വാതിൽ തുറക്കപ്പെടും എന്നല്ലേ അടഞ്ഞ വാതിലിനെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട തുറന്നു കിട്ടിയ വാതിലുകളിൽ സന്തോഷം കണ്ടെത്ത.
ആഗ്രഹിച്ച ജോലി നേടാൻ സാധിച്ചില്ലെങ്കിലും അതിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ പ്രചോദനമാണ്. മറെറാരു ജോലി നേടിയ ലേഖകനു അഭിനന്ദനങ്ങൾ
👏👍
Thanks 🙏
Thanks 🙏Now Iam works at Supplyco
തകർന്നു പോയ സ്വന്തം സ്വപ്നങ്ങളേപ്പറ്റി നന്നായി എഴുതി. ഒരിക്കലും നഷ്ടസ്വപ്നങ്ങളേക്കുറിച്ചോർത്ത് നിരാശപ്പെടാനുള്ളതല്ല ജീവിതം. പുതിയ സ്വപ്നങ്ങൾ കാണൂ. അവ നമ്മെ പുതിയ ലോകങ്ങളിലെത്തിക്കും തീർച്ച.
അഭിനന്ദനങ്ങൾ ആശംസകൾ❤️🌹👌
Thanks 🙏Now Iam works at Supplyco