എല്ലാ കാര്യങ്ങളിലും വേണ്ടതിലു, വേണ്ടാത്തതിലും എല്ലാവരോടും നിസ്സാര കാര്യത്തിന് പോലും കയർത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൾ “പ്രശ്നക്കാരി”. ചിലർ സ്വന്തം കാര്യത്തിനും മറ്റു ചിലർ മറ്റുള്ളവർക്കു വേണ്ടിയും “പ്രശ്നക്കാരി” ആയി പ്രവർത്തിക്കും. ചിലർ മറ്റുള്ളവരുടെ സ്വത്ത് കവർന്നെടുക്കുന്നതിന് വേണ്ടിയും പ്രവർത്തിക്കുന്നു. ✍️ ദിനേഷ് ബാബു
Author: E Babu
‘എല്ലാറ്റിനും വേണം ഭാഗ്യം’ “ഭാഗ്യവന്തം പ്രസൂയേഥാ: മാശൂരം മാ ച പണ്ഡിതം” എന്നാണല്ലോ ആപ്തവാക്യം. ഇത് ജീവിതത്തിലായാലും വിദ്യാഭ്യാസത്തിലായാലും തൊഴിലിലായാലും ഒരു പോലെ തന്നെ. വിദ്യഭ്യാസമോ, ശാരീരിക കായികക്ഷമതയോ ഉള്ളത് കൊണ്ട് മാത്രം ഒരു ഗവൺമെന്റ് ജോലി ലഭിക്കണമെന്നില്ല. എല്ലാ കടമ്പകളും കടന്ന് അവസാനം നിസ്സാര കാരണങ്ങൾ കൊണ്ട് മാത്രം ജോലി നഷ്ടപ്പെടുന്ന എത്ര പേർ ഉണ്ട്. ഇവിടെ ആണ് “ഭാഗ്യം” എന്ന വാക്കിന് പ്രസക്തി.
ശാന്തിയും സമാധാനവും ഉള്ള കുടുംബത്തിലേ “സംതൃപ്തി”യോടെയുള്ള ജീവിതം സാധ്യമാകൂ. സംതൃപ്തി ഇല്ലാത്ത ജീവിതം നരകതുല്യമായിരിക്കും.
പത്തമ്മ ചമഞ്ഞാലും പെറ്റമ്മക്കൊക്കുമോ, പെറ്റമ്മതൻ മാതൃ പാലിൻ മധുരം നൽകാൻ, പോറ്റമ്മക്കാകുമോ അമ്മതൻ വാത്സല്യ സ്നേഹം നൽകാൻ, പോറ്റമ്മക്കാകുമോ അമ്മയാണ് ജീവിതത്തിൽ എന്നുമെൻ്റെ ദൈവം അമ്മയെ മറക്കുമോ ഞാൻ ജീവനുള്ള കാലം.
“കുറുക്കൻ” സമൂഹത്തിലെ ജീവികളിൽ വെച്ച് ഏറ്റവും സൂത്രശാലിയായ ഒരു ജീവിയാണ്. ഏതുവിധേന എങ്കിലും മറ്റുള്ളവരിൽ നിന്നും സൂത്രത്തിൽ കാര്യം സാധിപ്പിച്ചെടുക്കുകയാണ് കുറുക്കൻ്റെ ജോലി. അത്രക്കും കൗശലവും സൂത്രവും ഉള്ളവർക്കേ ജീവിതത്തിൽ മുന്നേറുവാനും, വിജയിക്കുവാനും സാധിക്കുകയുള്ളൂ. നമ്മുടെ നിത്യജീവിതത്തിൽ എത്ര നിരപരാധികൾ ആണ് ശിക്ഷിക്കപ്പെടുന്നത്. അത് പോലെ കുറ്റവാളികൾ രക്ഷപ്പെടുന്നു. ഇതെല്ലാം തന്നെ അവരുടെ സൂത്രവും കൈക്കരുത്തും കൂടിയാണ്. കാട്ടിലെ രാജാവായ സിംഹത്തെ വരെ സൂത്രത്തിൽ കുറുക്കൻ പറ്റിച്ച കഥ നമുക്ക് എല്ലാവർക്കും അറിയാമല്ലോ.
മനുഷ്യ മനസ്സിൽ നീറി പുകയുന്ന വേദന ജലധാരയായ് പുറത്തേക്കൊഴുക്കുന്നു ചുടുകണ്ണുനീർ കണങ്ങളായ്….
