നേരുന്നു ഞാനെൻ വിഷു ആശംസകൾ, ഈ കൂട്ടക്ഷരത്തിലെ കൂട്ടുകാർക്കായ്. നിറദീപം കൊളുത്തി കൃഷ്ണനെ കണി കണ്ട് നല്ലൊരു നാളെയുടെ ഭാവിക്കായ്…
Author: E Babu
ചെറുപ്പത്തിൽ ഞാനൊരു പാവം. സ്കൂളിൽ ഏറ്റവും വിദ്യാസമ്പന്നനായ വിദ്ധ്യാർത്ഥി. അത്കൊണ്ട് തന്നെ ഓരോ ക്ലാസിലെ ടീച്ചർമാരുടേയും കണ്ണിലുണ്ണിയായി ഞാൻ മാറി. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ഓരോ വിഷയത്തിലും. നാലാം കാസിൽ LSS, ഏഴാം ക്ലാസിൽ USS എന്നിവയെല്ലാം എനിക്ക് സ്വന്തം. ഒന്നാമതെത്തി എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുവാൻ എനിക്ക് കഴിഞ്ഞു. അത് പോലെ തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിലും മികച്ച മാർക്ക് വാങ്ങി വിജയിക്കുവാൻ എനിക്കു കഴിഞ്ഞു. പിന്നെ ഹയർ സെക്കൻഡറിക്ക് ചേർന്ന് പഠിച്ച ഞാൻ അവിടെ വെച്ച് ഞാൻ ഞാനല്ലാതാവുകയായിരുന്നു. ഇതിന് പ്രധാന കാരണം കൂട്ട് കെട്ടു തന്നെ. സ്ക്കൂളിലെ ഏറ്റവും മോശമായവരുമായിട്ടായിരുന്നു എൻ്റെ കൂട്ട്. അത് കൊണ്ട് തന്നെ പലവിധ ദുശ്ശീലങ്ങളും എന്നെ തേടി എത്തി. പെൺകുട്ടികളുമായുള്ള സഹവാസം, മയക്കുമരുന്നിൻ്റെ ഉപയോഗം തുടങ്ങിയവ. ഇതിൽ ഞാനറിയാതെ എൻ്റെ കൂട്ടുകാർ എന്നെ കുടുക്കുകയായിരുന്നു. അധ്യാപകനും ഞാനും തമ്മിൽ എന്താണ് ബന്ധം എന്നോ, സ്കൂളും അധ്യാപകരും തമ്മിൽ എന്താണെന്നോ പരസ്പരം അറിയുവാനാകാത്ത…
നമ്മുടെ ജീവിതത്തിൽ ആരായിരുന്നാലും അവൻ എത്രതന്നെ വിശ്വസ്തനായാലും അവനെ കുറിച്ച് മുഴുവനായും പഠിച്ച് മാത്രമേ നാം മുൻപോട്ട് പോകാവൂ. അല്ലെങ്കിൽ അവൻ നമ്മെ ഇതു പോലെയാക്കും. നാം വഞ്ചിക്കപ്പെടും അത് തീർച്ച. ആദ്യ കാലങ്ങളിൽ തന്നെ പ്രണയം എന്ന വാക്ക് ഒഴിവാക്കുവാൻ കഴിയാത്ത ഒന്നാണ്. പ്രപഞ്ചോത്പത്തി മുതൽ പ്രണയം ഭൂമിയിൽ നിലനിന്നിരുന്നു. അന്നത്തെ പ്രണയത്തിന് ഒരു മധ്യവർത്തിയും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു പരിധി വരെ അത് സുദൃഢവുമായിരുന്നു. എന്നാൽ ഇന്നത്തെ പ്രണയം FB, W-Ap, Insta എന്നിവയിലൂടെ പെൺകുട്ടികൾ എങ്ങോ ഇരിക്കുന്ന ആൺകുട്ടികളോടും, തിരിച്ചും പ്രണയിക്കുന്നു. ചിലർ അത് നേരമ്പോക്കായി. ചിലർ കാര്യമായി. പിന്നെ ഹോട്ടലിലേക്കും, വീട്ടിലേക്കുമായി. വീട് വിട്ടിറണ്ടുന്നു. അവസാനം പെൺകുട്ടികൾ വീട്ടുകാരാലും നാട്ടുകാരാലും വഞ്ചിക്കപ്പെട്ട് വെയിൽ കായുന്ന മരത്തെ പോലെ ഒറ്റപ്പെടുന്നു. ജീവിതം എന്നത് എല്ലായ്പോഴും സുഖത്തിൻ്റേത് മാത്രമാകണമെന്നില്ല. അത് ദുഃഖത്തിൻ്റേത് കൂടിയായിരിക്കും. അപ്പോഴേ ജീവിതത്തിന് ഒരു ചാരുത കൈവരുകയുള്ളൂ. ജീവിതം പ്രണയത്തിൻ്റെ പാതയിലൂടേയും, പ്രതീക്ഷയിലൂടേയും…
“എല്ലാം കലികാല വൈഭവം”! കരുണ എന്നത് കണി കാൺമാനില്ല. മകൻ അച്ഛനേയും, അമ്മയേയും അറുംകൊല ചെയ്ത് കഴിച്ചുമൂടുന്നു. ഭർത്താവ് ഭാര്യയെ കൊന്ന് കെട്ടി തൂക്കുന്നു. “എല്ലാം ശനി കാല വൈഭവം”. അച്ഛനേയും അമ്മയേയും ട്രയിനിൽ, അമ്പലങ്ങളിൽ ഉപേക്ഷിക്കുന്ന മക്കൾ. എവിടെ നോക്കിയിലും തിൻമകളുടെ വിളയാട്ടം മാത്രം. ഇതിനെ നമുക്ക് കലിയുടെ അവതാരം (കലികാലം) എന്ന് പേർ ചൊല്ലി വിളിക്കാം.
നമ്മുടെ പ്രപഞ്ചം ഒരു “നാടകം”. അതിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചില കഥാപാത്രങ്ങൾ നമ്മൾ. വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലും നമ്മളെ കൊണ്ട് “നാടകം” കളിപ്പിക്കുന്ന കഥാകൃത്ത്. ആ നാടകത്തിൽ സോഷ്യൽ മീഡിയ, മാഫിയ സംഘം, സ്ത്രീ പീഠനം, കളവ്, കൊലപാതകം, കള്ളകടത്ത് എന്നീ വേഷങ്ങൾ കഥാകൃത്ത് നമ്മളെ കൊണ്ട് ചെയ്യിക്കുന്നു. ✍️ ദിനേഷ് ബാബു
“ആരോഗ്യത്തിൻ്റെ ലക്ഷണമാണ് ഉറക്കം”. എന്നാൽ, നമ്മുടെ സിരകളിലൂടെ ഒഴുകുന്ന ഓരോ തുള്ളി രക്തവും നാഡി മിടിപ്പും മന്ദം മന്ദം നിലയ്ക്കുന്നതോടെ അവൻ ഉറക്കത്തിലേക്ക് സാവധാനത്തിൽ വഴുതി വീഴുന്നു. എന്നന്നേക്കുമായി ഒരു ഉയിർത്തെഴുനേൽപ്പില്ലാത്ത “ഉറക്കം”. ✍️ ദിനേഷ് ബാബു.
കേരളത്തിൽ ഭക്ഷ്യോത്പാദനം കുറവായതിനാൽ എല്ലാം ഇറക്കുമതിയായി. അതോടെ വിലയും കൂടി. ശമ്പളം കിട്ടിയിട്ടും “വരവിനേക്കാൾ ചിലവ് കൂടി”.
” അടി മുതൽ മുടി വരെ മാറണം” എന്നാണ് എൻ്റെ ആശയം. കുട്ടികൾ വളരുന്ന സാഹചര്യമാണ് നാം പ്രധാനമായും മാറ്റേണ്ടത്. ആദ്യമെല്ലാം കുട്ടികൾ പഠിച്ചു വളർന്നിരുന്നത് ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് പുറത്ത് വരുന്ന ഒരു കുട്ടിക്ക് ഇന്നത്തെ പി.എച്ച്.ഡിയുടെ അറിവും ഉണ്ടായിരിക്കും. നൂറ്റാണ്ടുകൾ കടന്നുപോയി കാലം നമ്മളെ അതിൽ നിന്നെല്ലാം വിഭിന്നമാക്കി. കാലത്തിനൊത്ത് നാമും മാറി. അല്ലെങ്കിൽ മാറേണ്ടി വന്നു. “നാടോടുമ്പോൾ നടുവേ ഓടണം” എന്നാണല്ലോ പ്രമാണം. പിന്നീട് കടന്നുവന്നത് സ്കൂൾ വിദ്യാഭ്യാസ രീതിയായിരുന്നു. അതോടെ വിദ്യാഭ്യാസ രീതിയിൽ പല മാറ്റങ്ങളും വന്നു. എന്നിരുന്നാലും ജനങ്ങൾ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അധ്യാപകരുടെ കൃത്യനിഷ്ഠയോടുകൂടിയ പഠനരീതി കുട്ടികളെ നല്ല മാർഗ്ഗത്തിലേക്ക് നയിച്ചു. വിദ്യാർത്ഥികൾ നന്നേ പാട്പെട്ട് പഠിച്ചു ഉന്നത വിജയം കൈവരിച്ചു. ഇന്നാണെങ്കിൽ കുട്ടികളെ ശാസിക്കാൻ പാടില്ല, തല്ലാൻ പാടില്ല അപ്പോഴേക്കും പി.ടി.എ കൂടി തല്ലിയ അധ്യാപകന് സ്ഥലം മാറ്റം അല്ലെങ്കിൽ 3 മാസത്തേക്ക് ശിക്ഷാരീതി. പിന്നെ…
“അന്താരാഷ്ട്ര വനിതാദിനം” മാർച്ച്-8 വനിതാ ദിനമായി ലോകം മുഴുവൻ ആചരിച്ചു പോരുന്നു. അണയുക സോദരിമാരെ വനിതകൾ അപലകൾ എന്നിവ ആരും പറയാൻ അനുമതി നൽകരുത് അവസരമതിനായ് ഒരുമിക്കുക നാം വേണ്ടത് ചെയ്വാൻ അണിനിൽക്കുന്നൊരു അഭീഞ്ജൻമാരുടെ ആഹ്വാനവുമതാ കേൾക്കുന്നില്ലേ….. മി. മേരീ ദിലീഞ്ജ ലോകത്ത് എമ്പാടുമുള്ള സ്ത്രീകൾക്ക് ആവേശം പകർന്നുകൊണ്ട് നൽകിയ വരികളാണ് ഇത്. ഈ വരികൾ വായിക്കുമ്പോൾ തന്നെ ഏതൊരു സ്ത്രീയും ജീവിതത്തിൽ നിന്നും ഉണർവ്വോടു കൂടി തനിക്ക് എവിടെയാണോ പരാജയം സംഭവിച്ചത് അതിൽ നിന്ന് മോചിതനാവാൻ വേണ്ടി പ്രയത്നിക്കുമെന്ന് തീർച്ച. 1975 മുതലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 8 വനിതാ ദിനമായി പ്രഖ്യാപിച്ചത്. 1857 മാർച്ച് 8 ന്യൂയോർക്കിലെ തുണിമില്ലുകളിലെ വനിതാ തൊഴിലാളികൾ തുല്യ വേ തനത്തിനും, വോട്ടവകാശത്തിനും, ലിംഗസമത്വത്തിനും, വേണ്ടി സമരം ചെയ്തു. ഈ പ്രക്ഷോപമാണ് വനിതാദിനത്തിന് തുടക്കമിട്ടത്. 1909 ഫെബ്രുവരി 28 ന് അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് ആദ്യമായി വന്നിതാ ദിനം ആചരിച്ചത്. ‘ 18,…
ജീവിതത്തിൽ എല്ലാവർക്കും അഭിനന്ദനം ലഭിക്കണമെന്നില്ല. വിജയങ്ങൾ കൈവരിച്ചതിൻ്റെ പൂച്ചെണ്ടുകളാണ് “അഭിനന്ദനം”. ✍️ ദിനേഷ് ബാബു
