നമ്മുടെ ജീവിതത്തിൽ ആരായിരുന്നാലും അവൻ എത്രതന്നെ വിശ്വസ്തനായാലും അവനെ കുറിച്ച് മുഴുവനായും പഠിച്ച് മാത്രമേ നാം മുൻപോട്ട് പോകാവൂ. അല്ലെങ്കിൽ അവൻ നമ്മെ ഇതു പോലെയാക്കും. നാം വഞ്ചിക്കപ്പെടും അത് തീർച്ച.
ആദ്യ കാലങ്ങളിൽ തന്നെ പ്രണയം എന്ന വാക്ക് ഒഴിവാക്കുവാൻ കഴിയാത്ത ഒന്നാണ്. പ്രപഞ്ചോത്പത്തി മുതൽ പ്രണയം ഭൂമിയിൽ നിലനിന്നിരുന്നു. അന്നത്തെ പ്രണയത്തിന് ഒരു മധ്യവർത്തിയും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു പരിധി വരെ അത് സുദൃഢവുമായിരുന്നു.
എന്നാൽ ഇന്നത്തെ പ്രണയം FB, W-Ap, Insta എന്നിവയിലൂടെ പെൺകുട്ടികൾ എങ്ങോ ഇരിക്കുന്ന ആൺകുട്ടികളോടും, തിരിച്ചും പ്രണയിക്കുന്നു. ചിലർ അത് നേരമ്പോക്കായി. ചിലർ കാര്യമായി. പിന്നെ ഹോട്ടലിലേക്കും, വീട്ടിലേക്കുമായി. വീട് വിട്ടിറണ്ടുന്നു. അവസാനം പെൺകുട്ടികൾ വീട്ടുകാരാലും നാട്ടുകാരാലും വഞ്ചിക്കപ്പെട്ട് വെയിൽ കായുന്ന മരത്തെ പോലെ ഒറ്റപ്പെടുന്നു.
ജീവിതം എന്നത് എല്ലായ്പോഴും സുഖത്തിൻ്റേത് മാത്രമാകണമെന്നില്ല. അത് ദുഃഖത്തിൻ്റേത് കൂടിയായിരിക്കും. അപ്പോഴേ ജീവിതത്തിന് ഒരു ചാരുത കൈവരുകയുള്ളൂ.
ജീവിതം പ്രണയത്തിൻ്റെ പാതയിലൂടേയും, പ്രതീക്ഷയിലൂടേയും സഞ്ചരിക്കാറുണ്ട്. പ്രണയത്തിലൂടെ ഉള്ള പ്രതീക്ഷക്കാണ് മൊഞ്ച്. താൻ സ്നേഹിക്കുന്ന കാമുകൻ ഗൾഫിൽ പോയി വരുന്നതും കാത്ത് ഇരിക്കുന്ന കാമുകി. അവളുടെ മനസ്സിൽ ഒരായിരം മോഹങ്ങൾ… വീട് വെക്കൽ, വിവാഹം, സന്തോഷത്തോടെയുള്ള ഒരു കൂടുംബ ജീവിതം……
രാത്രികളിൽ കാമുകൻ്റെ ഫോൺ വിളിയും കാത്ത് ഒറ്റ മര ചുവട്ടിലെന്നപോലെ കിടക്കുന്ന പാർവ്വതി. ഇതേ സമയം ഗൾഫിൽ പോയ സമു ഒരു സ്ഥിരം ജോലി ലഭിക്കാതെ കിടന്നുഴലുകയായിരുന്നു. ഒടുവിൽ ഒരു ജോലി ലഭിച്ചു നല്ല കൂലിയും. ഗൾഫിൽ നിന്ന് വാടി ഉണങ്ങിയ അവൻ്റെ ജീവിതം മെല്ലെ മെല്ലെ തളിർത്ത് വന്നു. ഒടുവിൽ വെയിലത്ത് പുഷ്പിച്ച് കായിട്ടു. കൈയ്യിൽ ധാരാളം പണമായപ്പോൾ അവർ ഗൾഫിൽ നിന്നും നാട്ടിലേക്ക് പറന്നു. കൈയ്യിൽ ധാരാളം പണം കിട്ടിയപ്പോൾ സാമുവിൻ്റെ സ്വഭാവത്തിലും മാറ്റം വന്നു. അവൻ പാർവ്വതിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ ഇതൊന്നും പാർവ്വതി അറിഞ്ഞിരുന്നില്ല.
സാമു നാട്ടിൽ എത്തി എന്നറിഞ്ഞപ്പോൾ പാർവ്വതിയുടെ മനസ്സിൽ സന്തോഷത്തിൻ്റെ തിര തല്ലുകയായിരുന്നു. സാമു വീട്ടിൽ വന്ന് തൻ്റെ കാര്യങ്ങൾ പാർവ്വതിയെ ധരിപ്പിച്ചു. അത് കേട്ട് പ്രതീക്ഷകളെല്ലാം തകർന്ന് അവൾ അബോധാവസ്ഥയിലായി നിലം പതിച്ചു. അതോടെ അവളുടെ ജീവിതവും വെയിലേറ്റ് വാടിക്കരിഞ്ഞു പോയി.
പക്ഷേ അവൾ തൻ്റെ ജീവിതം വെറുതെ അങ്ങ് പാഴാക്കി കളയുവാൻ തയ്യാറായില്ല. സ്വന്തമായി ഒരു ചെറിയ സംരംഭം തുടങ്ങി അതിലൂടെ മന്ദം മന്ദം പച്ചപിടിച്ച് സാവധാനത്തിൽ വളർന്നു വലുതായി. സാമുവിനേക്കാൾ ഒരു ഉയർന്ന ജീവിതം മെച്ചപ്പെടുത്തി കരയോടടുപ്പിച്ചു. (സംഭവിച്ചതെല്ലാം വിധിയാണെന്ന് മാത്രം കരുതി). എന്നിരുന്നാലും അവളുടെ ജീവിതംം ഒരു വെയിൽ കായുന്ന ഒറ്റ മരത്തെ പോലെ ആയിരുന്നു. ചില പുരുഷൻമാർ സ്ത്രീകളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണാറുണ്ട്. അത് ആദ്യം നിർത്തണം നാം. എങ്കിൽ മാത്രമേ സമൂഹത്തിൽ സ്ത്രീകൾക്ക് ഒരു വിലയും, നിലയും ഉണ്ടാവുകയുള്ളൂ’ പുരുഷൻമാർ ചില ആംഗ്യങ്ങൾ കാണിക്കുമ്പോഴേക്കും അതിൽ മയങ്ങി വാതിരിക്കാൻ പെൺകുട്ടികളും, സ്ത്രീകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്നാൽ മാത്രമേ ഒരു ശോഭനമായ ഭാവി ഉണ്ടാവുകയുള്ളൂ.
#എൻ്റെ രചന #വെയിൽ കായുന്ന ഒറ്റ മരങ്ങൾ
✍️ ഇ. ദിനേഷ് ബാബു.


5 Comments
നമ്മുടെ കൗമാരങ്ങളിൽ നമ്മെ സ്നേഹിച്ച്, വിവാഹം കഴിക്കാം എന്നീ പൊള്ള വാഗ്ദാനങ്ങൾ തന്ന് നമ്മെ ചതി കുഴികളിൽ വീഴ്ത്തുവാനായിരിക്കും പലരുടേയും ശ്രമം. അങ്ങിനെ ചതിയിൽ വീണ ഒരു ജീവിതകഥ. പക്ഷേ അതിൽ നിന്നും സ്വന്ദം പ്രയത്നത്താൽ അതിജീവിച്ച ഒരു അതിജീവിതയുടെ കഥ’…. തുടർന്നു വായിക്കൂ…. ദിനേഷ് ബാബു എഴുതുന്നു. #ജീവിതം# ജോലി#പ്രണയം# വിവാഹം# സ്ത്രീ
വീണു പോയെന്ന് കരുതുന്ന ഇടത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതി കേറാൻ ധൈര്യം കാട്ടുന്നവരാണ് യഥാർത്ഥ യോദ്ധാക്കൾ!
ഒന്നിനും വേണ്ടി ആർക്കു മുന്നിലും പണയം വയ്ക്കേണ്ടതല്ല ജീവിതമെന്ന് കാണിച്ചു തരുന്നു..
നല്ലെഴുത്ത് 👌
Thanks 🙏
👌🌹❤️
Thanks 🙏❤️