“അന്താരാഷ്ട്ര വനിതാദിനം”
മാർച്ച്-8 വനിതാ ദിനമായി ലോകം മുഴുവൻ ആചരിച്ചു പോരുന്നു.
അണയുക സോദരിമാരെ വനിതകൾ അപലകൾ എന്നിവ ആരും പറയാൻ അനുമതി നൽകരുത് അവസരമതിനായ് ഒരുമിക്കുക നാം വേണ്ടത് ചെയ്വാൻ അണിനിൽക്കുന്നൊരു അഭീഞ്ജൻമാരുടെ ആഹ്വാനവുമതാ കേൾക്കുന്നില്ലേ…..
മി. മേരീ ദിലീഞ്ജ ലോകത്ത് എമ്പാടുമുള്ള സ്ത്രീകൾക്ക് ആവേശം പകർന്നുകൊണ്ട് നൽകിയ വരികളാണ് ഇത്. ഈ വരികൾ വായിക്കുമ്പോൾ തന്നെ ഏതൊരു സ്ത്രീയും ജീവിതത്തിൽ നിന്നും ഉണർവ്വോടു കൂടി തനിക്ക് എവിടെയാണോ പരാജയം സംഭവിച്ചത് അതിൽ നിന്ന് മോചിതനാവാൻ വേണ്ടി പ്രയത്നിക്കുമെന്ന് തീർച്ച.
1975 മുതലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 8 വനിതാ ദിനമായി പ്രഖ്യാപിച്ചത്. 1857 മാർച്ച് 8 ന്യൂയോർക്കിലെ തുണിമില്ലുകളിലെ വനിതാ തൊഴിലാളികൾ തുല്യ വേ തനത്തിനും, വോട്ടവകാശത്തിനും, ലിംഗസമത്വത്തിനും, വേണ്ടി സമരം ചെയ്തു. ഈ പ്രക്ഷോപമാണ് വനിതാദിനത്തിന് തുടക്കമിട്ടത്. 1909 ഫെബ്രുവരി 28 ന് അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് ആദ്യമായി വന്നിതാ ദിനം ആചരിച്ചത്. ‘ 18, 19ാം നൂറ്റാണ്ടുകളിൽ ജീവിച്ചിരിരുന്ന സ്ത്രീകളുടെ ജീവിതം അത് ഓർക്കാൻ പോലും പറ്റുന്നില്ല. അത്രക്ക് ധയനീയവും ക്രൂരവുമായിരുന്നു. ഉയർന്ന ജാതിക്കാർ സ്ത്രീകളെ അടിമകളായും, ശാരീരികമായും, മാനസികമായും, പീഡിപ്പിച്ചിരുന്ന കാലം. വഴങ്ങാത്ത സ്ത്രീകളെ കൊല ചെയ്തിരുന്ന കാലം. പക്ഷേ ഇന്ന് സ്ത്രീകൾ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി സ്വന്തം കാലിൽ നിൽക്കാൻ അവൾ പഠിച്ചു. സ്ത്രീകൾ എത്തിപ്പെടാത്ത മേഘലകൾ ഒന്നും ഇല്ല. സ്ത്രീകൾ പൂർണ്ണമായും എല്ലായിടങ്ങളിലും മോചിതയായി എന്ന് നമുക്ക് തീർത്തും പറയാൻ സാധ്യമല്ല. സ്വാമി വിവേകാനന്ദൻ പറഞ്ഞു കേരളം ഒരു ഭ്രാന്താലയമാണ് എന്ന്. കാരണം ചില സ്ത്രീകൾക്ക് വഴി നടക്കാൻ പാടില്ല. തൊട്ടു കൂടാ, ചിലർക്ക് ജാതിചിഹ്നമായ കല്ലുമാല അണിയേണ്ടി വന്നു. എന്തിനേറെ മാറ് മറക്കുവാൻ പോലുമുള്ള അവകാശം ഉണ്ടായിരുന്നില്ല.
സ്ത്രീവിമോചനത്തിന് നേതൃത്വം നൽകിയ പ്രധാന വനിതകളായിരുന്നു അക്കാമ ചെറിയാൻ, അന്നാചാണ്ടി , എ. വി. കുട്ടിമാളു അമ്മ എന്നിവർ. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന മുദ്രാവാക്യവുമായാണ് ഇവർ സ്ത്രീകളെ നവോത്ഥാന പ്രസ്ഥാനത്തിലൂടെ പുറം ലോകത്തിലേക്ക് നയിച്ചത്. കേരളത്തിലെ സ്ത്രീകൾ 100% വിദ്ധ്യാ സമ്പന്നരാണ്. എന്നാലും എല്ലാ ചതികളിലും പ്രത്യേകിച്ച് ശാരീരികവും മാനസികവുമായ പീഡനങ്ങൾ, മയക്കുമരുന്ന് മാഫിയകളുടെ കൈകളിൽ അകപ്പെടൽ, നിയമപരമായിട്ടുള്ള നീതിയുടെ അഭാവം, കൊലപാതകം, പട്ടാപകൽ മാലമോഷണം നീതിന്യായ വ്യവസ്ഥയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. നമ്മുടെ നാട്ടിലെ സ്ത്രീകളെ ബോധവത്കകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നാം വനിതാദിനം ആചരിക്കുന്നത്. ഇതിനായി വനിതകൾക്ക് 50% സംവരണം ഏർപ്പെടുത്തിയിരിക്കുന്നു. ഹരിതകർമസേന, വനിതാ ഹോട്ടൽ, സ്ത്രീ സാക്തീകരണം തുടങ്ങിയവ.
എന്നെ ഏറെ ആകർഷിച്ച വനിതകൾ ധാരാള മുണ്ട്. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കൽപനാ ചൗള, കെ. ആർ. ഗൗരി അമ്മ, പി. ടി. ഉഷ, പ്രതിഭാപാട്ടെൽ, മലാലാ യൂസഫ് സായി തുടങ്ങിയവർ ചിലർ മാത്രം… ഇന്ത്യയിൽ ഓരോ 7 മിനിട്ടിലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. ഓരോ 25 മിനിട്ടിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. സ്ത്രീധനത്തിൻ്റെ പേരിലുള്ള കൊലപാതകങ്ങളും പീഡനങ്ങളും 21ാം നൂറ്റാണ്ടിലും തുടച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ല. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് നേരെ സമൂഹം എടുക്കുന്ന നിലപാട് ഇന്നും പരിതാപകരം തന്നെ. അതിനെതിരെ ഒരു ചെറുവിരൽ പോലും ഉയർത്താൻ വനിതാ കമ്മീഷനോ, നിയമ കോടതിക്കോ പലപ്പോഴും സാധിക്കാറില്ല എന്നതാണ് വാസ്തവം.
സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിൻ്റെ ഓർമകളുമായാണ് ഓരോ വനിതാദിനവും കടന്നു വരുന്നത്. പലപ്പോഴും സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾക്ക് കൂട്ടു നിൽക്കുന്നത് സ്ത്രീകൾ തന്നെയാണ്.. നമ്മുട നാട്ടിൽ പ്രത്യേകിച്ച് ബോംബെ, കൽകട്ട എന്നീ ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. അവരെ കൈപിടിച്ച് നേർവഴിക്ക് കൊണ്ടു വരിക എന്നുള്ളതാകട്ടെ 2025ലെ വനിതാ ദിനത്തിലെ ലക്ഷ്യം.
✍️ ദിനേഷ് ബാബു.

