നല്ല വാക്കുകൾ ചൊല്ലി തരുമ്പോൾ നാം, നല്ല വാക്കുകൾ കേട്ടു പഠിക്കണം. കേട്ടുപഠിച്ചില്ലേൽ, തോൽവി സുനിശ്ചിതം. ✍️ ദിനേഷ് ബാബു.
Author: E Babu
” വിജയി” പഠിച്ച് അറിവിൻ്റേയും കഴിവിൻ്റേയും മികവിൽ വിജയം കൈവരിക്കുന്നവർ. ഇന്നാണെങ്കിൽ പണത്തിൻ്റേയും ആൾ സ്വാധീനത്തിൻ്റേയും മികവിൽ വിജയം കൈവരിക്കുന്നവർ “വിജയി”. അത് എവിടേയും ഏത് മേഖലയിലായാലും ശരി… ✍️ ദിനേഷ് ബാബു
ചെറുപ്പം മുതൽ നമ്മോടൊപ്പം ഒന്നിച്ച് കളിച്ചു വളർന്നവർ. നമുക്കൊരു ആപത്‌ഘട്ടം വരുമ്പോൾ കാരുണ്യത്തോടെ നമ്മോട് ചേർന്നു നിന്ന് നമ്മെ സമാശ്വസിപ്പിക്കാൻ ഒരാൾ – “സഹജീവി” . മരണം വരേയും ആ ബന്ധത്തെ കാത്തു സൂക്ഷിക്കുന്നവൻ. ഇന്നത്തെ “സഹജീവി” ചതിയിലൂടേയും വഞ്ചനയിലൂടേയും നമ്മെ കെണിയിൽ പെടുത്തുന്നവൻ. മയക്ക് മരുന്ന് മാഫിയയുടെ ഒരു ശൃംഖലയിലെ ഒരു കണ്ണിയാണ് ഇന്നത്തെ “സഹജീവി”. ✍️ ദിനേഷ് ബാബു.
ശരിയേത്, തെറ്റേത് എന്നറിയാത്ത ചാപല്യങ്ങൾ വിട്ടുമാറാത്ത ബാല്യകാലം. ഇതിൽ നിന്ന് നേരെ കൗമാരത്തിലേക്ക്, എല്ലാം ഒരു കുടക്കീഴിൽ എന്ന് തോന്നിപ്പിക്കുന്ന മനസ്സ്. നമ്മെ നാമാക്കി ഉയർച്ചയിലേക്ക് നയിക്കുന്ന പ്രായം. ഇന്നാകട്ടെ പലതരം മയക്കുമരുന്നുകൾക്കും അടിമപ്പെട്ട് ജീവിതം തന്നെ ഇല്ലാതാകുന്നതും കൗമാരത്തിൽ തന്നെ. മാഫിയക്കാരുടെ വലയിൽപ്പെട്ട് കൗമാരത്തിൽ തന്നെ ജീവിതം ഹോമിക്കപ്പെടുന്നവർ ധാരാളം. ✍️ ദിനേഷ് ബാബു
ശാസ്ത്രം എന്ന ഒരു ആശയം മുൻപോട്ട് വെച്ചതും അതിനെ വളർത്തി കൊണ്ടുവന്നതും മനുഷ്യൻ തന്നെ. ആറ്റത്തിൻ്റെ വിഭജനത്തോടെ ആയിരുന്നു ഇതിൻ്റെ തുടക്കം. പിന്നീടങ്ങോട്ട് കുതിച്ചു ചാട്ടത്തിന്റെ നാളുകളായിരുന്നു. വിദൂരസംവേദക ഉപഗ്രഹങ്ങൾ, മിസൈൽ സാങ്കേതികവിദ്യ, കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപേണത്തിലൂടെ സൂര്യൻ ചൊവ്വാ പര്യവേഷണം, ചന്ദ്രയാൻ ദൗത്യം, തുടങ്ങിയവ. പ്രപഞ്ചവും കടന്ന് മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ. അണുബോംബിൻ്റേയും ജൈവീക ബോംബിൻ്റേയും കണ്ടുപിടുത്തത്തോടെ ശാസ്ത്രം ജയിച്ചു. മനുഷ്യൻ പൂർണ്ണമായും തോറ്റു.
ടോം : അവൻ്റെ ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത കുടുംബം. സ്ക്കൂൾ വിദ്യഭ്യാസം പോലും ലഭിക്കാതെ ഓരോ ക്ലാസിലും രണ്ടും മൂന്നുംവർഷം തോറ്റ് എങ്ങിനേയോ ഏഴ് വരെയായി, അതോടെ കഴിഞ്ഞു. പിന്നീടങ്ങോട്ട് അലഞ്ഞു തിരിയുകയായിരുന്നു. ഒരു ഗ്ലാസ് ചായക്ക് പോലും പണമില്ലാതെ കണ്ടിടത്ത് നിന്നെല്ലാം അടക്കയും, നാളികേരവും മോഷ്ടിക്കുകയായിരുന്നു ജോലി. ഇതിൻ്റെ പേരിൽ നാട്ടുകാരുടെ കൈയിൽ നിന്നും പല വിധത്തിലുള്ള ധ്വംസനങ്ങൾക്കും അവൻ വിധേയനായി. ഇതിൻ്റെ പേരിൽ ടോമിൻ്റെ ജീവിതത്തിലെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു. അങ്ങിനെയിരിക്കെ അവൻ മോഷണമെന്നത് ഉപേക്ഷിച്ച് സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കുവാൻ തീരുമാനിച്ചു. അത് അവൻ്റ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഒരു ചെറിയ തട്ടു കട തുടങ്ങുകയായിരുന്നു ആദ്യം. പിന്നീട് അത് ചായ കടയായി, ഹോട്ടലായി അങ്ങിനെ…
പ്രണയം എന്നത് ജീവിതത്തിന് പുഷ്പിക്കുവാനുള്ള ഒരു അവസരമാകുന്നു. പ്രണയം എന്നത് അനുഭവിച്ചില്ലങ്കിൽ നിങ്ങൾക്ക് ജീവിതം എന്ന ഒന്നില്ല. ഈ ദിനത്തിലെങ്കിലും ഒരു പ്രണയിനിയെ കണ്ടെത്തൂ… ഈ പ്രണയദിനം ഒരു പുതിയ തുടക്കമാകട്ടെ, അത്ര മേൽ സ്നേഹിക്കയാൽ… നിങ്ങൾ ഒരു നാൽപതുകാരിയോ, അൻപതുകാരിയോ ആകട്ടെ! ഒരു മുപ്പതുകാരനേയോ, നാൽപതുകാരനേയോ പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? പ്രണയത്തിന് പ്രായം എന്നത് ഒരു തടസ്സമേ അല്ല. അതിനാൽ ഓരോരുത്തരും വേഗം തന്നെ തുടങ്ങിക്കോളൂ… ഇതാ ഞാൻ എപ്പോഴേ തുടങ്ങി കഴിഞ്ഞു… ഞാൻ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അപ്പോഴാണ് തൃശ്ശൂരിൽ നിന്ന് തീവണ്ടിയിൽ കയറിയ ഒരു യുവതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. ഏതാണ്ട് 35 വയസ്സ് കാണും. അവൾ സുന്ദരിയും, സുമുഖിയും ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഇങ്ങോട്ട് വന്ന്…
ഇന്ന് ജനുവരി 30 രക്തസാക്ഷിദിനം. മഹാത്മാഗാന്ധി സ്വന്തം രാജ്യത്തിനായ് തൻ്റെ ജീവൻ ബലിയർപ്പിച്ച ദിവസം. പാർട്ടി എന്ന മരത്തിന് വളരുവാനായ് ജീവൻ ബലിയർപ്പിച്ച് രക്തം നൽകി പാർട്ടിയെ വളർത്തിയവർ “രക്തസാക്ഷി”. ഭാര്യക്ക് ഭർത്താാവിനെയും, മക്കൾക്ക് അഛനേയും നഷ്ടപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവർ. എല്ലാ പ്രധാന കവലകളിലും രക്തസാക്ഷി മണ്ഡപങ്ങൾ പണിത് രക്തസാക്ഷി ദിനമായി ആചരിക്കുകയും ചെയ്യുന്നു.
നല്ലവരായ് നടക്കാനായ് നല്ല ശീലം പഠിക്കേണം. നല്ല ശീലം പഠിച്ചിട്ടോ, നല്ലൊരു ജനതയെ ഉണ്ടാക്കണം. നല്ലൊരു ജനതയെ ഉണ്ടാക്കീട്ടോ, നല്ലൊരു രാജ്യം വളർത്തീടേണം. എല്ലാറ്റിനും നല്ല ശീലം ആവശ്യമാണ്. ശീലിച്ചതേ പാലിക്കൂ എന്ന ഒരു ചൊല്ലുണ്ട് അത് മറക്കരുത്.
പരസ്പരം നേരിട്ടുള്ള ആശയവിനിമയത്തിനായി നാം ആദ്യം ആശ്രയിച്ചത് ടെലിഫോണിനെ ആയിരുന്നു. പിന്നീടങ്ങോട്ട് ഉയർച്ചയുടെ നാളുകളായിരുന്നു. നോക്കിയ ആയിരുന്നു ആദ്യം. പിന്നീട് റിലയൻസ് തുടങ്ങി പല തരം കമ്പനികൾ. ഇതിൽ തന്നെ ക്യാമറ ഫോണുകളും ഇറക്കിയത് നോക്കിയ തന്നെ. പിന്നീടാണ് സ്മാർട്ട് ഫോണിൻ്റെ പിറവി, 2 ജി,3 ജി,4 ജി,5 ജി. അങ്ങിനെ സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു സ്മാർട്ട് ഫോൺ. ലോകത്ത് എവിടെയുമുള്ള ഏത് കാര്യങ്ങളും ഒരു വിരൽ തുമ്പിൽ നമുക്ക് സാധിക്കും എന്നുള്ളതാണ് ഇതിൻ്റെ ഗുണം. ചുരുക്കത്തിൽ ഒരു മിനി കംപ്യൂട്ടർ എന്ന് നമുക്ക് സ്മാർട്ട് ഫോണിനെ വിശേഷിപ്പിക്കാം.
