ശരിയേത്, തെറ്റേത് എന്നറിയാത്ത ചാപല്യങ്ങൾ വിട്ടുമാറാത്ത ബാല്യകാലം. ഇതിൽ നിന്ന് നേരെ കൗമാരത്തിലേക്ക്, എല്ലാം ഒരു കുടക്കീഴിൽ എന്ന് തോന്നിപ്പിക്കുന്ന മനസ്സ്. നമ്മെ നാമാക്കി ഉയർച്ചയിലേക്ക് നയിക്കുന്ന പ്രായം. ഇന്നാകട്ടെ പലതരം മയക്കുമരുന്നുകൾക്കും അടിമപ്പെട്ട് ജീവിതം തന്നെ ഇല്ലാതാകുന്നതും കൗമാരത്തിൽ തന്നെ. മാഫിയക്കാരുടെ വലയിൽപ്പെട്ട് കൗമാരത്തിൽ തന്നെ ജീവിതം ഹോമിക്കപ്പെടുന്നവർ ധാരാളം.
✍️ ദിനേഷ് ബാബു
